Actor
വിവാഹശേഷം അത് സംഭവിച്ചു; സ്വപ്നത്തിൽ പോലും കരുതിയില്ല; ഭർത്താവ് അന്ന് ചെയ്‌തത്..? പൊട്ടിക്കരഞ്ഞ് നടി മീന
വിവാഹശേഷം അത് സംഭവിച്ചു; സ്വപ്നത്തിൽ പോലും കരുതിയില്ല; ഭർത്താവ് അന്ന് ചെയ്‌തത്..? പൊട്ടിക്കരഞ്ഞ് നടി മീന
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന സാഗർ. നാലാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ മീന നാലുപതിറ്റാണ്ട് കഴിഞ്ഞ് മുന്നോട്ട് വിജയകരമായി മുന്നേറുകയാണ്.
നാൽ പതിറ്റാണ്ടുകളോളം സിനിമ പോലൊരു ലോകത്ത് പിടിച്ചു നിൽക്കുക, ഈ പ്രായത്തിലും മുൻനിര നായികയായി നിലനിൽക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.
അത്തരത്തിൽ ഇന്നും തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ പിടിച്ചു നിൽക്കുന്ന നടിയാണ് മീന സാഗർ. അതേസമയം അൻപതുവയസ്സാകുന്നു മീനയ്ക്ക്. എന്നാൽ താരത്തിന്റെ സുന്ദര്യത്തിനു ഇന്നും ഒരു കോട്ടവും വന്നിട്ടില്ല.
മീനയുടെ ഭർത്താവ് സാഗറിന്റെ മരണത്തോടെ മകളും ഒത്തു സിംഗിൾ ലൈഫിലാണ് മീന. ഈ തകർച്ചയിൽ നിന്നും ഇന്ന് മുന്നേറുകയാണ് നടി. എന്നാൽ ഇതിനിടയിലും താരം വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഗോസിപ്പിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും താരം തന്നെ ഇതിനെതിരെ പ്രതികരിച്ച് എത്തിയിരുന്നു.
ഇത്തരത്തിൽ നടിയെ കുറിച്ച് പല കഥകളും വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വിവാഹശേഷം ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നടി. അതും നായികാ ആയി എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ലെന്നും മീന പറഞ്ഞു.
താൻ നാലാം വയസ്സിൽ ഈ അഭിനയരംഗത്തേക്ക് എത്തിയതാണെന്നും പഠിക്കുന്ന കാലത്തിൽ ഒക്കെയും കൂടുതലും ഷൂട്ടിങ് സ്ഥലത്ത് ആയിരുന്നെന്നും മീന പറഞ്ഞു. തന്റെ ജീവിതത്തിന്റെ ഏറിയ കാലവും സിനിമയിൽ ആയിരുന്നു. സിനിമ അല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ലെന്നും ആകെ അറിയുന്നതും സിനിമയും അഭിനയവും മാത്രമാണെന്നും മീന വെളിപ്പെടുത്തുന്നു.
അതേസമയം താൻ ഈ സിനിമ ലോകത്ത് വളരെ കംഫർട്ടബിൾ ആണെന്നും നടി കൂട്ടിച്ചേർക്കുന്നു. ചെറിയ ബ്രേക്ക് എടുത്തത് വിവാഹസമയത്താണ് ആയിരുന്നു. എന്നാൽ അപ്പോൾ ശരിക്കും ബോർ അടിച്ചുപോയി എന്നും വിവാഹശേഷം ഒരിക്കലും തിരിച്ചു താൻ ഈ ഇന്ഡസ്ട്രിയിലേക്ക് വരുമെന്നോ സിനിമകൾ ചെയ്യും എന്നോ വിചാരിച്ചതല്ലെന്നും മീന വെളിപ്പെടുത്തി. എന്നാൽ താൻ അക്കാര്യത്തിൽ നല്ല ഭാഗ്യവതിയാണെന്നും ഭർത്താവ് അഭിനയിക്കാൻ പറയുകയായിരുന്നെന്നും മീന സന്തോഷത്തോടെ പറയുന്നു. മാത്രമല്ല തന്റെ പ്രായത്തിൽ തന്നെ ആണ് മോൾ അഭിനയരംഗത്തേക്ക് എത്തുന്നതെന്നും ശരിക്കും ഈ ഒരു പ്രായത്തിൽ മൂവി ഇന്ഡസ്ട്രിയിലേക്ക് എത്തുക എന്നുള്ളത് ഭാഗ്യമാണെന്നും എല്ലാ ഇടത്തും അവൾക്ക് നല്ല പേര് കിട്ടുമ്പോൾ തനിക്ക് അഭിമാനനിമിഷം ആണെന്നും മീന കൂട്ടിച്ചേർത്തു.
