പൃഥ്വിരാജും മീര ജാസ്മിനും റിലേഷൻഷിപ്പിൽ ആയിരുന്നു, മോതിരമാറ്റം വരെ നടന്നുവെന്നും പ്രചാരണം; ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ലെന്ന് മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
തുടക്ക കാലത്ത് പൃഥ്വി രാജിനെ കുറിച് പലവിധത്തിലുള്ള ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഇതേ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആദ്യം നവ്യ നായരുടെ പേരിലും പിന്നീട് കാവ്യ മാധവൻ, സംവൃത സുനിൽ, മീര ജാസ്മിൻ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക യുവതാരസുന്ദരിമാരുടെ പേരിനൊപ്പം പൃഥ്വിയുടെ പേര് കൂടി ചേർത്ത് കഥകൾ വന്നിരുന്നു. എന്നാൽ അവരിലാരുമായിട്ടും പൃഥ്വിയ്ക്ക് അങ്ങനൊരു ബന്ധം ഉണ്ടായിട്ടില്ലെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
കുറേക്കാലം കാവ്യ മാധവന്റെ പേര് ചോദിച്ചു. പരിചയം വെച്ച് കല്യാണത്തിനും മറ്റും പോകും. അതിന്റെ പേരിൽ എന്തോ ഉദ്ദേശിച്ചാണ് അവരീ കല്യാണത്തിന് വന്നതെന്ന് പറയുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. അതുപോലെ സംവിത സുനിലും. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്.
സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവുമാണ്. അഭിനയവും നല്ലത്. എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃതയെന്ന് ഞാൻ പറയുമായിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അത് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോൾ മീര ജാസ്മിനെ കെട്ടുമെന്ന്. ഇത്തരം ഗോസിപ്പുകൾ പ്രചരിക്കുന്നത് തെറ്റാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
മലയാളികൾക്ക് ഒരു ധാരണയുണ്ട്. അഞ്ച് പടത്തിൽ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവർക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകൾ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ലെന്നുമാണ് മല്ലിക പറയുന്നത്. എന്നാൽ പിന്നാലെ കമന്റുകളുമായും നിരവധി പേരാണ് എത്തിയിരിക്കുന്നത്.
മല്ലിക സുകുമാരൻ മാത്രമല്ല ഒരു അമ്മയും സ്വന്തം മകന് വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിരുന്നെന്ന് ഒരിക്കലും തുറന്നു സമ്മതിക്കില്ല. പൃഥ്വിരാജും മീര ജാസ്മിനും റിലേഷൻഷിപ്പിൽ ആയിരുന്നു. അത് മല്ലിക സുകുമാരൻ മറച്ചു വെക്കേണ്ട. അത് എല്ലാവർക്കും അറിയാമെന്ന് ചൂണ്ടിക്കാണിച്ച് ഒരാൾ കമന‍്റ് ചെയ്തിരിക്കുന്നത്.
എന്നാൽ മറ്റ് നടിമാരെക്കാളും മീര ജാസ്മിൻ-പൃഥ്വിരാജ് കോംബോയെ കുറിച്ചുള്ള ഗോസിപ്പുകൾ ആണ് വളരെ സീരിയസായി വന്നിരുന്നത്. മാത്രമല്ല മീരയുടെ പിതാവ് തന്നെ അവരുടെ മോതിരമാറ്റം നടന്നുവെന്ന തരത്തിൽ പറഞ്ഞതും ഈ ഗോസിപ്പിന് ആക്കം കൂട്ടി. ഒരിടയ്ക്ക് വെച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരിയായ മീര ജാസ്മിനെ പ്രണയിച്ച് ചതിച്ചെന്ന തരത്തിലും ആരോപണങ്ങൾ വന്നിരുന്നു.
അതേസമയം നവ്യ നായർക്കും കാവ്യ മാധവനും പൃഥ്വിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ ബന്ധത്തിലേയ്ക്ക് പ്രുവേശിക്കാതെ പൃഥ്വിരാജ് അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് തുടങ്ങി നിരവധി കഥകളാണ് ആരാധകർ കമന്റായി പറഞ്ഞ് കൊണ്ടിരിക്കുന്നത്.
അതേസമയം, നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ തിയേറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന രണ്ടാം ഭാഗമാണ് എമ്പുരാൻ. മാർച്ച് 27-നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുക. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷനാണ്. ചിത്രത്തിൽ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
