Connect with us

ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ

ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയ്ക്കും വിമർശിനത്തിനും കാരണമായിരുന്നു. മോഹൻലാലിനും വേടനും എന്തുകൊണ്ടാണ് രണ്ടുനീതി എന്നായിരുന്നു ചർച്ചകൾ. വേടന് എതിരെ കേസെടുക്കാൻ കാണിച്ച തിടുക്കം മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചപ്പോൾ വനംവകുപ്പ് കാണിച്ചില്ല എന്നതായിരുന്നു ഉയർന്ന് വന്ന പ്രധാന വിമർശനം.

2011ൽ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പ് കണ്ടെത്തിയത്. 2012ലാണ് വനംവകുപ്പ് കേസെടുക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതാകട്ടെ 7 വർഷം കഴിഞ്ഞു. പിന്നീട് കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ആനക്കൊമ്പ് അടക്കം ഒരു വസ്തുവും പിടിച്ചെടുത്തിട്ടില്ലെന്നാണ് താരത്തിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ് ആയ എംബി സനിൽ കുമാർ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

35 വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. രണ്ട് ആനക്കൊമ്പും അതിന് നടുവിലൊരു കണ്ണാടിയും അതിന് മുന്നിൽ നിൽക്കുന്ന മോഹൻലാലും. ഇതൊക്കെ കൊണ്ട് പോയി ഉദ്യോഗസ്ഥരെ കാണിച്ചു. അവർക്കും അറിയാം കാര്യങ്ങൾ, അവരും മനുഷ്യരാണ്. പക്ഷേ പബ്ലിക്ക് എന്ന പ്രശ്‌നമാണ് അവരെ ബാധിച്ചത്. ശരിക്കും സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, ലാലേട്ടന്റെ വീട്ടിലുളള ആനക്കൊമ്പിന് എന്തോ തകരാർ വന്നു. ബോൾട്ട് എന്തോ പോയി റിപ്പയർ ആവശ്യമായി വന്നു.

അങ്ങനെ ഈ ആനക്കൊമ്പ് എടുത്ത് താഴെ വെച്ചു. നടക്കുന്ന വഴിയിലോ അലമാരയിലോ ഈ സാധനം വെക്കാൻ പറ്റില്ല. ഒരു കട്ടിലിന് അടിയിലേക്കാണ് ഇത് വെച്ചത്. ആദായ നികുതി വകുപ്പുകാർ പരിശോധന നടത്തിക്കൊണ്ടിരുന്നപ്പോൾ ഇത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണെന്ന് നോക്കി അവരത് തിരിച്ച് വെച്ചു. കാരണം അവർക്കത് വിഷയമല്ല.

വരുമാനം കുറച്ച് കാണിച്ചിട്ടുണ്ടോ, നികുതി വെട്ടിച്ചിട്ടുണ്ടോ എന്നതൊക്കെയാണ് അവരുടെ വിഷയം. അല്ലാതെ വീട്ടിൽ ആനക്കൊമ്പുണ്ടോ, ആനയെ വളർത്തുന്നുണ്ടോ എന്നതൊന്നുമല്ല. ആനയെ വാങ്ങിയ പൈസയ്ക്ക് നികുതി അടച്ചിട്ടുണ്ടോ എന്ന് മാത്രമേ അവർ ചോദിക്കുകയുളളൂ. അതുകൊണ്ട് ആനക്കൊമ്പ് അവർ മൈൻഡ് ചെയ്തില്ല. ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു. അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്.

ഇയാൾ ചെന്ന് പുറത്ത് നിൽക്കുന്ന ക്യാമറാമാന്മാരോട് പറഞ്ഞു, ലാൽ സാറിന്റെ കയ്യിൽ ആനക്കൊമ്പുണ്ടെന്ന്. അപ്പോൾ എല്ലാ ചാനലുകാരും ബ്രേക്കിംഗ് ന്യൂസാക്കി, മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പുണ്ട് എന്ന്. അതോടെ ഇൻകം ടാക്‌സുകാർ കുടുങ്ങി. അവർക്ക് എന്ത് ചെയ്യാൻ പറ്റും. അവിടെ വലിയ ചർച്ചയായി. താൻ ഇവിടുത്തെ ഓഫീസിൽ ചെന്ന് കാര്യം പറഞ്ഞു. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥൻ പരിശോധനയ്ക്ക് വന്നവരെ വിളിച്ച് പറഞ്ഞു, നമ്മുടെ പണി ഇതല്ല എന്ന്.

പക്ഷേ വാർത്ത ചാനലുകളിൽ വന്ന് കൊണ്ടിരിക്കുന്നു. നമ്മൾ ആനക്കൊമ്പ് കണ്ടത് കൊണ്ട് ആ വിവരം റെക്കോർഡ് ചെയ്താൽ മതിയെന്ന് പറഞ്ഞു. അവർ എഴുതിയത് ആനക്കൊമ്പ് എന്നല്ല, ആനക്കൊമ്പ് പോലെ തോന്നിക്കുന്ന രണ്ട് സാധനം എന്നാണ്. കാരണം താൻ ചോദിച്ചു, സർ ഇത് ആനക്കൊമ്പാണ് എന്ന് ഉറപ്പുണ്ടോ എന്ന്. ഉറപ്പിക്കണം എങ്കിൽ അത് ടെസ്റ്റിന് അയക്കണം. ഇൻകം ടാക്‌സുകാർ അവരുടെ പണി കഴിഞ്ഞ് പോയി. ഈ കേസൊക്കെ എന്നോ തീർന്നു. ഒന്നും അടയ്‌ക്കേണ്ടി വന്നില്ല. അവർ അന്വേഷണം നടത്തി. ചോദിച്ച സാധനങ്ങളൊക്കെ നമ്മൾ കൊണ്ട് പോയി കൊടുത്തു, ക്ലിയറാക്കി. അത് പിന്നെ വനംവകുപ്പിലേക്കൊക്കെ പോയി, അവിടെയും ഒരു പ്രശ്‌നവും ഇല്ല.

നാട്ടിലുളളവർ പൊതുതാൽപര്യ ഹർജി നൽകി. അങ്ങനെ ലോകായുക്ത കോടതിയിൽ കൊണ്ട് പോയപ്പോൾ കോടതി പരാതിക്കാരനെ താക്കീത് ചെയ്തു, ഇത്തരം കേസ് കൊണ്ട് വരരുത് എന്ന്. കേസ് തളളി. മറ്റൊരു കോടതിയിൽ കൊടുത്തപ്പോൾ കോടതി ചോദിച്ചു ഇതിനകത്ത് എന്താണ് പൊതുതാൽപര്യം എന്ന്. അതും തളളി. പക്ഷേ ഇവർ എന്തെങ്കിലും വിധത്തിൽ കേസുകൾ കൊടുത്ത് കൊണ്ടിരിക്കും. പണ്ടെങ്ങാൻ ഇവരുടെ ആരുടെയെങ്കിലും ആനക്കൊമ്പ് വനംവകുപ്പുകാർ പിടിച്ച് കൊണ്ട് പോയിക്കാണും. ആ വിരോധം തീർക്കാൻ ഇത് ഉപയോഗിക്കുകയാണ്, എംബി സനിൽ കുമാർ പറഞ്ഞു.

35 വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. രണ്ട് ആനക്കൊമ്പും അതിന് നടുവിലൊരു കണ്ണാടിയും അതിന് മുന്നിൽ നിൽക്കുന്ന മോഹൻലാലും. ഇതൊക്കെ കൊണ്ട് പോയി ഉദ്യോഗസ്ഥരെ കാണിച്ചു. അവർക്കും അറിയാം കാര്യങ്ങൾ, അവരും മനുഷ്യരാണ്. പക്ഷേ പബ്ലിക്ക് എന്ന പ്രശ്‌നമാണ് അവരെ ബാധിച്ചത്. ശരിക്കും സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, ലാലേട്ടന്റെ വീട്ടിലുളള ആനക്കൊമ്പിന് എന്തോ തകരാർ വന്നു. ബോൾട്ട് എന്തോ പോയി റിപ്പയർ ആവശ്യമായി വന്നു.

അങ്ങനെ ഈ ആനക്കൊമ്പ് എടുത്ത് താഴെ വെച്ചു. നടക്കുന്ന വഴിയിലോ അലമാരയിലോ ഈ സാധനം വെക്കാൻ പറ്റില്ല. ഒരു കട്ടിലിന് അടിയിലേക്കാണ് ഇത് വെച്ചത്. ആദായ നികുതി വകുപ്പുകാർ പരിശോധന നടത്തിക്കൊണ്ടിരുന്നപ്പോൾ ഇത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണെന്ന് നോക്കി അവരത് തിരിച്ച് വെച്ചു. കാരണം അവർക്കത് വിഷയമല്ല.

വരുമാനം കുറച്ച് കാണിച്ചിട്ടുണ്ടോ, നികുതി വെട്ടിച്ചിട്ടുണ്ടോ എന്നതൊക്കെയാണ് അവരുടെ വിഷയം. അല്ലാതെ വീട്ടിൽ ആനക്കൊമ്പുണ്ടോ, ആനയെ വളർത്തുന്നുണ്ടോ എന്നതൊന്നുമല്ല. ആനയെ വാങ്ങിയ പൈസയ്ക്ക് നികുതി അടച്ചിട്ടുണ്ടോ എന്ന് മാത്രമേ അവർ ചോദിക്കുകയുളളൂ. അതുകൊണ്ട് ആനക്കൊമ്പ് അവർ മൈൻഡ് ചെയ്തില്ല. ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു. അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്.

ഇയാൾ ചെന്ന് പുറത്ത് നിൽക്കുന്ന ക്യാമറാമാന്മാരോട് പറഞ്ഞു, ലാൽ സാറിന്റെ കയ്യിൽ ആനക്കൊമ്പുണ്ടെന്ന്. അപ്പോൾ എല്ലാ ചാനലുകാരും ബ്രേക്കിംഗ് ന്യൂസാക്കി, മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പുണ്ട് എന്ന്. അതോടെ ഇൻകം ടാക്‌സുകാർ കുടുങ്ങി. അവർക്ക് എന്ത് ചെയ്യാൻ പറ്റും. അവിടെ വലിയ ചർച്ചയായി. താൻ ഇവിടുത്തെ ഓഫീസിൽ ചെന്ന് കാര്യം പറഞ്ഞു. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥൻ പരിശോധനയ്ക്ക് വന്നവരെ വിളിച്ച് പറഞ്ഞു, നമ്മുടെ പണി ഇതല്ല എന്ന്.

പക്ഷേ വാർത്ത ചാനലുകളിൽ വന്ന് കൊണ്ടിരിക്കുന്നു. നമ്മൾ ആനക്കൊമ്പ് കണ്ടത് കൊണ്ട് ആ വിവരം റെക്കോർഡ് ചെയ്താൽ മതിയെന്ന് പറഞ്ഞു. അവർ എഴുതിയത് ആനക്കൊമ്പ് എന്നല്ല, ആനക്കൊമ്പ് പോലെ തോന്നിക്കുന്ന രണ്ട് സാധനം എന്നാണ്. കാരണം താൻ ചോദിച്ചു, സർ ഇത് ആനക്കൊമ്പാണ് എന്ന് ഉറപ്പുണ്ടോ എന്ന്. ഉറപ്പിക്കണം എങ്കിൽ അത് ടെസ്റ്റിന് അയക്കണം. ഇൻകം ടാക്‌സുകാർ അവരുടെ പണി കഴിഞ്ഞ് പോയി. ഈ കേസൊക്കെ എന്നോ തീർന്നു. ഒന്നും അടയ്‌ക്കേണ്ടി വന്നില്ല. അവർ അന്വേഷണം നടത്തി. ചോദിച്ച സാധനങ്ങളൊക്കെ നമ്മൾ കൊണ്ട് പോയി കൊടുത്തു, ക്ലിയറാക്കി. അത് പിന്നെ വനംവകുപ്പിലേക്കൊക്കെ പോയി, അവിടെയും ഒരു പ്രശ്‌നവും ഇല്ല.

നാട്ടിലുളളവർ പൊതുതാൽപര്യ ഹർജി നൽകി. അങ്ങനെ ലോകായുക്ത കോടതിയിൽ കൊണ്ട് പോയപ്പോൾ കോടതി പരാതിക്കാരനെ താക്കീത് ചെയ്തു, ഇത്തരം കേസ് കൊണ്ട് വരരുത് എന്ന്. കേസ് തളളി. മറ്റൊരു കോടതിയിൽ കൊടുത്തപ്പോൾ കോടതി ചോദിച്ചു ഇതിനകത്ത് എന്താണ് പൊതുതാൽപര്യം എന്ന്. അതും തളളി. പക്ഷേ ഇവർ എന്തെങ്കിലും വിധത്തിൽ കേസുകൾ കൊടുത്ത് കൊണ്ടിരിക്കും. പണ്ടെങ്ങാൻ ഇവരുടെ ആരുടെയെങ്കിലും ആനക്കൊമ്പ് വനംവകുപ്പുകാർ പിടിച്ച് കൊണ്ട് പോയിക്കാണും. ആ വിരോധം തീർക്കാൻ ഇത് ഉപയോഗിക്കുകയാണ് എന്നും എംബി സനിൽ കുമാർ പറഞ്ഞിരുന്നു.

വിവാദങ്ങൾക്കൊടുവിൽ മോഹൻലാലിന്റെ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീക്കാനൊരുങ്ങിയിരിക്കുകയാണ് വനംവകുപ്പ് എന്നും വാർത്തകളുണ്ട്. കോടനാട് ഡി.എഫ്.ഒ തന്നെയാണ് മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് കേസും അന്വേഷിച്ചിരുന്നത്. 2011ൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമാണ് 2012ൽ വനം വകുപ്പ് മോഹൻലാലിന്റെ പേരിൽ കേസെടുക്കുന്നത്.

മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തിയപ്പോൾ നാല് ആനക്കൊമ്പും മൂന്ന് ആനക്കൊമ്പിൽ തീർത്ത വസ്തുക്കളും കണ്ടെത്തുകയായിരുന്നു. പിന്നാലെ 2022ൽ മോഹൻലാലിനെ ഒന്നാം പ്രതിയായി ചേർത്ത് വനം വകുപ്പ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2023 സെപ്റ്റംബറിൽ താത്ക്കാലികമായി ആറ് മാസത്തേക്ക് വിചാരണ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആറ് മാസത്തെ കാലയളവ് കഴിഞ്ഞിട്ടും വനം വകുപ്പ് കേസിൽ പിന്നീട് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. എന്നാൽ വേടന്റെ അറസ്റ്റ് പിന്നാലെ മോഹൻലാലിന്റെ ആനക്കൊമ്പ് കേസിൽ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി വകുപ്പ് മുന്നോട്ടെത്തിയത്.

മോഹൻലാൽ കേസ് നിലവിൽ ഉള്ളപ്പോൾ തന്നെ 2015-ൽ ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതിയ്ക്ക് സർക്കാരിനെ സമീപിച്ചിരുന്നു. തന്റെ കൈയ്യിലുള്ള ആനക്കൊമ്പ് എങ്ങനെ ലഭിച്ചതാണന്നും, അതിന്റെ സോഴ്സും വ്യക്തമാക്കിയാണ് കൈവശാവകാശത്തിന് അപേക്ഷിച്ചത്. അന്വേഷണത്തിൽ ആനക്കൊമ്പ് മോഹൻലാലിന്റെ സുഹൃത്ത് കൃഷ്ണകുമാറിന്റെ കൈവശാവകാശത്തിൽ ഉണ്ടായിരുന്ന ‘കൃഷ്ണൻകുട്ടി’ എന്ന ആന ചരിഞ്ഞപ്പോൾ സമ്മാനമായി ലഭിച്ചതാണന്നും, കണ്ടത്തി വനം വകുപ്പ് മോഹൻലാലിന് ലൈസൻസ് നൽകി.

ലൈസൻസ് നൽകിയ ശേഷം മോഹൻലാലും, മോഹൻലാലിന്റെ അപേക്ഷ പ്രകാരം സർക്കാരും. ലൈസൻസ് കൈവശമുള്ളത് കൊണ്ട് ഈ കേസ് നിലനിൽക്കില്ല എന്നും, കേസ് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് പെരുമ്പാവൂർ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പ്രതികൾക്ക് നോട്ടീസ് അയച്ചു തുടർന്ന്, മോഹൻലാലും സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ അപേക്ഷ പരിഗണിച്ച് അപേക്ഷ തള്ളിയ പെരുമ്പാവൂർ കോടതി വിധി റദ്ദാക്കി. കേസിന്റെ തുടർ നടപടി സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. ഒപ്പം, മോഹൻലാലിന് ലൈസൻസ് നൽകിയതിനെതിരെ എറണാകുളം സ്വദേശി പൗലോസ് എന്നയാൾ നൽകിയ കേസും കോടതി തള്ളി. നിയമപ്രകാരമാണ് ലൈസൻസ് നൽകിയത് എന്നും, പ്രശസ്തി മാത്രമാണ് ഹർജിക്കാരന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

More in Malayalam

Trending

Recent

To Top