റൊമാൻസ് വർക്ക് ഔട്ടായത് നമിതയോട്; പ്രയാഗയോട് തോന്നിയത് സാഹോദര്യം ; തുറന്നു പറച്ചിൽ നടത്തി ബിബിൻ ജോർജ്
ഈ വർഷം റിലീസിനായി കാത്തിരിക്കുന്ന ഒരുപാട് ചിത്രങ്ങളാണുള്ളത്. അക്കൂട്ടത്തിൽ പേര് കൊണ്ട് വ്യത്യസ്തമായ ചിത്രമാണ് മാർഗം കളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗ്ഗംകളി’യില്‍ നടനും സ്ക്രിപ്റ്റ് റൈറ്ററുമായ ബിബിൻ ജോർജ് ആണ് നായകൻ. നമിത പ്രമോദാണ് നായിക.
മാർഗം കളിയിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ചിത്രത്തിൽ തനിക്ക് റൊമാൻസ് വർക്ക് ഔട്ട് ആയത് നമിതയോട് ആണെന്ന് തുറന്നു പറയുകയാണ് നടൻ ബിബിൻ ജോർജ്. എങ്കിലേ എന്നോട് പറ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബിബിൻ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
പ്രയാഗയുമായാണോ നമിതയുമായാണോ റൊമാന്‍സ് വര്‍ക്കൗട്ടായതെന്ന് ചോദിച്ചപ്പോള്‍ നമിതയെന്ന ഉത്തരമായിരുന്നു ബിബിന്‍ നല്‍കിയത്. സാഹോദര്യം കൂടുതലുള്ളത് പ്രയാഗയോടാണെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. കൂടാതെ , മിയയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ബിബിൻ പറഞ്ഞു .
മിനിസ്‌ക്രീനിലൂടെ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ കലാകാരനായ ശശാങ്കനാണ് ചിത്രത്തിന് കഥയൊരുക്കിയത്. അദ്ദേഹം വന്ന് കഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ബിബിന്‍ പറയുന്നു.
സൂര്യ ടിവിയുടെ ഒരു പരിപാടിക്കിടയില്‍ വെച്ചാണ് ഞാൻ നമിതയെ കണ്ടത്. അതിനിടയില്‍ അടുത്ത മാസം ഡേറ്റുണ്ടോയെന്ന് എന്നോട് ഡേറ്റ് ഉണ്ടോ എന്ന് ബിപിൻ ചേട്ടൻ ചോദിച്ചത്. ഇത് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞതിന് ശേഷമാണ് എന്റെ അച്ഛനെ വിളിച്ച് ഇങ്ങനെയൊരു തിരക്കഥയെക്കുറിച്ച് പറഞ്ഞത്.തുടർന്ന് കാര്‍ കേടായതിനാല്‍ താനും സംവിധായകനും സ്‌കൂട്ടിയിലായിരുന്നു നമിതയെ കാണാൻ പോയതെന്ന് ബിപിൻ പറഞ്ഞു . കഥ കേട്ടപ്പോള്‍ത്തന്നെ അമ്മയും ഈ സിനിമ കമ്മിറ്റ് ചെയ്യാന്‍ പറഞ്ഞതായി നമിത പറയുന്നു . അമര്‍ അക്ബര്‍ അന്തോണിയും ഇത് പോലെ കഥ കേട്ടപ്പോള്‍ത്തന്നെ ഓക്കേ പറഞ്ഞതാണ്. ബിബിന്‍ ചേട്ടന്‍ കഥ പറയുമ്പോള്‍ സംശയമൊന്നുമില്ലായിരുന്നു. അത്രയും വ്യക്തമായാണ് കഥ നറേറ്റു ചെയ്തത്.
ആഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യുമെന്നും പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണിതെന്നും രസിപ്പിക്കാനുള്ള എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ടെന്നും ബിബിന്‍ പറയുന്നു. ഇവരുടെ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഊര്‍മ്മിള എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. കുറേ വിഷമങ്ങളൊക്കെയുള്ള, സെന്‍സറ്റീവായുള്ള, പോസിറ്റീവായ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് നമിത പറയുന്നു.
കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത് അതിനാല്‍ത്തന്നെ ലവ് ലെറ്റര്‍ കൊടുക്കുകയോ വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ലെന്നും നമിത പറഞ്ഞു . കരിയറില്‍ ഇന്നുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ സിനിമയില്‍. പെര്‍ഫോം ചെയ്യാന്‍ സാധ്യതകള്‍ ഏറെയുള്ള കഥാപാത്രമായിരുന്നു. നമിത വ്യക്തമാക്കി-
സച്ചിദാനന്ദന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്- ബിപിൻ പറയുന്നു. അവന്റെ ജീവിതത്തിലെ എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് അവന്‍ മാര്‍ഗംകളി കളിച്ചതെന്നായിരുന്നു ബിബിന്‍ പറഞ്ഞത്.
വളരെ നന്നായി ലവ് ലെറ്റര്‍ എഴുതുന്നയാളാണ് സച്ചിദാനന്ദന്‍. അവന്‍ കത്ത് കൊടുത്താല്‍ ഏത് പെണ്ണും വീഴും. ജീവിതത്തില്‍ താന്‍ ഉപയോഗിച്ച വാചകം ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. സച്ചിക്ക് ഈ ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുന്നുണ്ട്, അത് നിന്നോടാണെന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞ് എന്ന ചോദിച്ചപ്പോള്‍ അത് കഴിയുന്നില്ലല്ലോയെന്ന മറുപടിയായിരുന്നു താന്‍ നല്‍കിയത്. ജീവിതത്തിലും താന്‍ ഈ ഡയലോഗ് ഉപയോഗിച്ചിട്ടുണ്ടെന്നും ബിബിന്‍ പറയുന്നു. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായകനാണ് താനെന്നും ബിപിൻ പറഞ്ഞു . ഈ സിനിമയില്‍ ഫോണിനും പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ രണ്ടും ഫോണുമായി നില്‍ക്കുന്ന പോസ്റ്റര്‍ പുറത്തുവന്നത്.
മൊബൈല്‍ ഉള്ള കാലഘട്ടത്തിലായിരുന്നു തങ്ങളുടെ പ്രണയമെങ്കിലും തങ്ങള്‍ കത്തെഴുതിയിരുന്നുവെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. വിഷ്ണുവിന് ചോര കൊണ്ടെഴുതിയതാണെന്ന് പറഞ്ഞ് കത്ത് കിട്ടിയിരുന്നു. മണത്ത് നോക്കിയപ്പോഴാണ് ഫാബ്രിക് പെയിന്റാണെന്ന് മനസ്സിലാക്കിയത്. ബിപിൻ പറയുന്നു.
കുട്ടിക്കാലം മുതലേ തന്നെ അഭിനേതാവ് ആവണമെന്ന ആഗ്രഹമായിരുന്നു മനസ്സിലുണ്ടായിരുന്നത്. മോഹന്‍ലാലിനെ ഏറെ ഇഷ്ടമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഡയലോഗുകളും മാനറിസങ്ങളുമൊക്കെ മനപ്പാഠമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ് അഭിനേതാവ് എന്ന മോഹം മനസ്സില്‍ ഉടലെടുത്തത്. ഡിഗ്രി സെക്കന്‍ഡ് ഇയര്‍ വരെ ലാലേട്ടന്‍ തന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തെ ആരനുകരിക്കാന്‍ പറഞ്ഞാലും ചെയ്യുമായിരുന്നു.
ഡിഗ്രി സമയത്താണ് ഒരു സുഹൃത്ത് ഈ മാനറിസങ്ങള്‍ കോപ്പി ചെയ്യാതെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്താന്‍ പറഞ്ഞത്. നടനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ, അങ്ങനെയാണെങ്കില്‍ ഇത് ദോഷമായേക്കുമെന്നും അവന്‍ പറഞ്ഞിരുന്നു. നടരപ്പിലും വാക്കിലുമെല്ലാം മോഹന്‍ലാലായിരുന്നു അന്ന് . ഇതിന് ശേഷമാണ് അത് മാറ്റിയത്. ഇപ്പോള്‍ അത് പൂര്‍ണ്ണമായും മാറിയെന്നും ബിബിന്‍ പറയുന്നു.
എല്ലാവരേയും പോസിറ്റീവാക്കുന്നയാളാണ് ബിബിന്‍ ചേട്ടനെന്നും നമിത പറയുന്നു . സ്വന്തം സിനിമകളില്‍ കൂടുതല്‍ തവണ കണ്ടത് വിക്രമാദിത്യനാണെന്നും നമിത പറയുന്നു. ചാനല്‍ മാറ്റുന്നതിനിടയില്‍ മിക്കപ്പോഴും ഈ സിനിമ കാണാറുണ്ട്.
ദിലീപിന്റെ മകളായ മീനാക്ഷി തന്റെ അടുത്ത സുഹൃത്താണെന്ന് നേരത്തെ നമിത പ്രമോദ് പറഞ്ഞിരുന്നു. അവസാനം ലഭിച്ച വാട്‌സാപ് മെസ്സേജിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനൂട്ടിയുടെ മെസ്സേജ് നമിത കാണിച്ചത്. നാദിര്‍ഷയുടെ മക്കളുമായും താന്‍ നല്ല കൂട്ടാണ്. തന്നെ അവര്‍ക്കും കൃത്യമായി അറിയാം. തന്റെ സഹോദരി, മീനൂട്ടി, ഖദീജ, അയിഷ ഇവര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നമിത പറഞ്ഞിരുന്നു.
മിനിസ്‌ക്രീനിലൂടെയായിരുന്നു നമിത പ്രമോദിന്റെ വരവ്. പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് ചുവട് മാറുകയും നായികയായി അരങ്ങേറുകയും ചെയ്തതോടെ താരത്തിന്റെ കരിയര്‍ മാറി മറിയുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കൊപ്പവും സീനിയര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.
margam-kali–bibin-george-namitha–talks-about–romance-workout
