നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണീനയമായ സന്തോഷമാണ്- ഷാജി കൈലാസ്
By
Published on
പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍ പങ്ക് വച്ച് ഷാജി കൈലാസ്. ‘എന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍. എല്ലായ്പ്പോഴും എനിക്ക് നല്‍കുന്ന സ്നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന സര്‍വതും നിന്നിലുണ്ട്. ഓരോ ദിവസവും ആ മുഖത്ത് കൂടുതല്‍ പുഞ്ചിരി വിരിയിക്കാന്‍ ഞാന്‍ പ്രയത്നിക്കും… അതെന്റെ വാക്ക്.. കാരണം നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണീനയമായ സന്തോഷമാണ്. ജന്മദിനാശംസകള്‍ ചിത്ര!’ . വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ആനിയെ ‘ചിത്ര’ എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആനിക്കൊപ്പമുള്ള ചിത്രങ്ങളും ആശംസാക്കുറിപ്പിനൊപ്പം ഷാജി കൈലാസ് ഷെയര്‍ ചെയ്തു.
shaji -kailas-aani-birthaday
Continue Reading
You may also like...
Related Topics:
