Malayalam Breaking News
തോക്ക് ചൂണ്ടി മോശമായി അഭിനയിക്കാൻ നിർബന്ധിച്ചു – വെളിപ്പെടുത്തലുമായി മറീന മൈക്കിൾ
തോക്ക് ചൂണ്ടി മോശമായി അഭിനയിക്കാൻ നിർബന്ധിച്ചു – വെളിപ്പെടുത്തലുമായി മറീന മൈക്കിൾ
By
പലതരം മാര്കറ്റിങ് തന്ത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മോശം ചിത്രം എന്ന ഖ്യാതി ഉണ്ടാക്കിയെടൂത്ത് മാര്കറ്റിങ്ങിനു ശ്രമിക്കുകയാണ് മലയാളത്തിലെ ഒരു ചിത്രം . മോശം സിനിമ , മോശം അഭിനേതാക്കൾ . മോശം കഥ എന്നൊക്കെ പറഞ്ഞാണ് ചിത്രം എത്തുന്നത് . വളരെ മോശം അനുഭവങ്ങളാണ് ചിത്രത്തിന്റെ സെറ്റിൽ നിന്നും അനുഭവിച്ചതെന്നു തുറന്നു പറയുകയാണ് നടി മറീന മൈക്കിൾ .
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍.”ചിത്രത്തിന്റെ പേര് കേട്ടതു മുതല്‍ നെഗറ്റീവ് ഫീല്‍ തോന്നിയിരുന്നു. ബെന്‍ ഒക്കെ ചെയ്ത വിപിന്‍ ആറ്റ്‌ലിയുടെ ചിത്രമല്ലേ എന്നൊക്കെ കരുതിയാണ് ചിത്രത്തിലേക്ക് ചെല്ലുന്നത്. ലക്ഷ്വറി ആയി തന്നെയാണ് ഷൂട്ട് നടന്നത്, നിര്‍മ്മാതാവ് മുംബൈയില്‍ നിന്നാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന്‍ മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. നന്നായി പെര്‍ഫോം ചെയ്താല്‍ കട്ട് ചെയ്യുകയും മോശമായി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. തോക്ക് ഒക്കെ ഉപയോഗിച്ചാണ് അവര്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചത്” എന്ന് മറീന പറയുന്നു.
വളരെ മോശമായ അവസ്ഥയായിരുന്നു, താന്‍ നിസ്സഹായ ആയിരുന്നുെന്നും നടി പറഞ്ഞു. ഇത്രയും തുക മുടക്കി ചിത്രം ഓടരുതെന്ന് ആഗ്രഹിക്കുന്ന ഒരു നിര്‍മ്മാതാവിനെ താന്‍ ആദ്യമായി കാണുകയാണെന്നും മറീന പറയുന്നു.
mareena michael against mumbai based producer