Actor
മമ്മൂട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും, എന്നാൽ ലാലേട്ടന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല; മനു വർമ
മമ്മൂട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും, എന്നാൽ ലാലേട്ടന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല; മനു വർമ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു അഭിനേതാവ് എന്ന നിലയിൽ മോഹൻലാലിന്റെ കാര്യത്തിൽ നമുക്ക് ഒന്നും പ്രഡിക്ട് ചെയ്യാൻ സാധിക്കില്ലെന്ന് നടൻ മനു വർമ്മ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മനു വർമ്മ മറുപടി പറഞ്ഞത്.
മമ്മൂട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും. എന്നാൽ ലാലേട്ടന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല. ക്യാരക്ടറായിട്ടുള്ള അവരുടെ ഒരുമാറ്റം ഉണ്ടല്ലോ. അത് നമുക്ക് സഹിക്കാനാകില്ല. ഇപ്പോഴത്തെ പിള്ളേരുടെ കാര്യത്തിലേക്ക് വന്നാൽ ഫഹദും നിവിനുമൊക്കെ അത് ചെയ്യുന്നുണ്ട്. എന്നാലും അവരുടെ ഒരു മാറ്റം എന്ന് പറയുന്നത് ഒന്ന് വേറെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.
മമ്മൂക്കയൊക്കെ ഈ പ്രായത്തിലും അത് ചെയ്യുന്നു എന്നുള്ളതാണ്. നീലഗിരി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ മമ്മൂട്ടി അത്ര സൂപ്പർ താരമായിട്ടില്ല. കാരവാൻ സംസ്കാരം വന്നത് അഭിനേതാക്കൾ തമ്മിലുള്ള ബന്ധത്തിലെ അകലം കുറഞ്ഞിട്ടുണ്ട്. ഫയർമാൻ എന്ന ചിത്രത്തിൽ വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോൾ നടന്മാർക്കിടയിലെ പഴയ ഒരു ബന്ധം ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മനു വർമ്മ പറയുന്നു.
ദിലീപിനെ നിങ്ങൾ വിട്ടുപോയി. ആലഞ്ചേരി തമ്പ്രാക്കൾ എന്ന ചിത്രത്തിൽ ഞങ്ങൾ പത്ത് പേരായിരുന്നു. തുടക്കത്തിൽ കഥ പറയുമ്പോൾ പത്ത് പേരൊന്നും ഇല്ല. അമ്മയുടെ ഷോയുടെ റിഹേഴ്സൽ കഴിഞ്ഞു വന്നത് കിടക്കുമ്പോൾ സുനിൽ കാരന്തൂർ വിളിച്ചാണ് സിനിമയിലേക്ക് ഡേറ്റ് വേണമെന്ന് പറയുന്നത്. ഞാൻ കരുതിയത് ബൈജു വിളിച്ച് പറ്റിക്കുന്നതാണെന്നാണ്. അതുകൊണ്ട് തന്നെ ‘ ആ നോക്കാം എന്നായിരുന്നു’ ഞാൻ പറഞ്ഞത്. സീരിയൽ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. പിന്നീട് കോഴിക്കോട് എത്തിയപ്പോഴാണ് അഭിനയിക്കുന്ന കാര്യം കൺഫോം ആയത്.
പ്രായത്തിൽ എന്നേക്കാൾ മൂത്തതാണെങ്കിൽ അണ്ണാ എന്നാണ് ദിലീപ് എന്നെ വിളിക്കുന്നത്. മമ്മൂക്കിയുടെ കൂടെ 21-ാം വയസ്സിലാണ് ഞാൻ നീലഗിരി ചെയ്യുന്നത്. സുകുമാരൻ, സോമൻ തുടങ്ങിയ ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാൻ പറ്റി എന്നുള്ളതാണ് എനിക്ക് കിട്ടിയ ഭാഗ്യം. അപൂർവ്വം ചിലർ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്.
ജഗദീഷ്, സായ് കുമാർ, ഗണേഷ് കുമാർ തുടങ്ങിയവരൊക്കെ അഭിനയിക്കുന്ന ചിത്രത്തിൽ ഞാൻ വില്ലനാണ്. ആ ചിത്രത്തിനെ അഭിനയത്തിന് ജഗദീഷിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. ക്ലൈമാക്സ് രംഗത്ത് ഞാനൊരു ഫൈറ്റ് നടത്തുകയാണ്. ആ സമയത്താണ് എന്റെ അച്ഛനായ ഇന്നസെറ്റേട്ടന് അപകടം പറ്റിയിട്ട് സായികുമാറും ഗണേഷും വാഹനത്തിൽ കൊണ്ടു വരുന്നത്. അപ്പോൾ ഞങ്ങൾ തന്നെ തടയുന്നതാണ് രംഗം.
റിഹേഴ്ലൊക്കെ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ചപ്പോൾ സെക്കൻഡ് ഷോട്ടിൽ ഉള്ള കാര്യം ഞാൻ മറന്നുപോയി. ക്യാമറയുടെ അടുത്ത് നിൽക്കുന്ന എന്നെ നോക്കി കല ചേട്ടൻ ‘പോയി നിക്കടാ..’ എന്ന് പറഞ്ഞു. ഇന്ന് പറയുമ്പോൾ ചിരിവരുന്ന കാര്യമാണ്. മോഹൻലാലിന്റെ കാര്യം പറയുകയാണെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ആര് വന്നാലും എഴുന്നേൽക്കരുത് എന്ന് എന്നോട് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം.
അധിപന്റെ ലൊക്കേഷനിലേക്ക് ലാലേട്ടൻ വരുമ്പോൾ ഞാൻ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പെട്ടെന്ന് എഴുന്നേറ്റു. അതോടെ ‘വേണ്ട മോനെ.. ഊൺ കഴിക്കുന്ന സമയത്ത് ദേവേന്ദ്രൻ വന്നാലും എഴുന്നേൽക്കരുത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പണ്ട് ലാലേട്ടന്റെ കുടുംബവുമായൊക്കെ അടുത്ത ബന്ധമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അതേസമയം, മോഹൻലാൽ തന്റെ സിനിമാ തിരക്കുകളിലാണ്. ബാറോസ് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. റോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാനായില്ല.
ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്. തുടരും എന്ന തരുൺമൂർത്തി ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിലും മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന എമ്പുരാൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഉടൻ റിലീസിനെത്തുന്നത്. എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ടത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ.
എമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്. എമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിൽപരം എമ്പുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കുമെന്നാണ് നടൻ പറഞ്ഞത്.
അതേസമയം, മമ്മൂട്ടിയും സിനിമാ തിരക്കുകളിലായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് അദ്ദേഹത്തിന്റേതായി പുറത്തെത്തുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന് കാൻസർ ആണെന്നതടക്കമുളള അഭ്യൂഹങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തി പരന്നത്.
അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പ്രചരിച്ചു. ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു. ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു.
കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ചില സിനിമകൾ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം.
അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.
ദിലീപും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.
പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
