Connect with us

ഞാന്‍ നിന്റെ പപ്പ മാത്രമല്ല, ചങ്ക് ബ്രോ കൂടിയായിരിക്കും; മകനോട് മനോജ്‌കുമാർ !

serial news

ഞാന്‍ നിന്റെ പപ്പ മാത്രമല്ല, ചങ്ക് ബ്രോ കൂടിയായിരിക്കും; മകനോട് മനോജ്‌കുമാർ !

ഞാന്‍ നിന്റെ പപ്പ മാത്രമല്ല, ചങ്ക് ബ്രോ കൂടിയായിരിക്കും; മകനോട് മനോജ്‌കുമാർ !

പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി ശ്രദ്ധേയമായ പരമ്പരകളിൽ ഇവർ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ വിശേഷങ്ങൾക്കെല്ലാം തന്നെ മലയാളികൾ വലിയ പരിഗണന ആണ് നൽകുന്നത് . സീരിയലിന് പുറമേ യൂട്യൂബ് ചാനലിലും താരദമ്പതിമാര്‍ സജീവ സാന്നിധ്യമാണ്. പലപ്പോഴും കുടുംബത്തിലെ വിശേഷങ്ങളും യാത്ര വീഡിയോസുമൊക്കെയാണ് ഇരുവരും പങ്കുവെക്കാറുള്ളത്.

ബീനയുമായി ഉണ്ടായിരുന്ന പ്രണയവും വിവാഹവുമൊക്കെ പലപ്പോഴായി മനോജ് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ബീനയും മനോജിനെ പറ്റിയാണ് കൂടുതലായി സംസാരിക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ പ്രണയദിനത്തോട് അനുബന്ധിച്ച് മകനെ കുറിച്ച് സംസാരിച്ചാണ് താരങ്ങള്‍എത്തിയിരിക്കുന്നത്.

ശങ്കരൂ എന്ന് വിളിക്കുന്ന ആരോമലാണ് ബീന ആന്റണിയുടെയും മനോജ് കുമാറിന്റെയും ഏകമകന്‍. പല വീഡിയോസിലും മകനെ കൂടി ഉള്‍പ്പെടുത്താന്‍ താരങ്ങള്‍ മറക്കാറില്ല. ഇത്തവണ പ്രണയദിനത്തില്‍ മകന്റെ ചില കഴിവുകള്‍ കണ്ടതിന്റെ അമ്പരപ്പിലാണ് താനെന്ന് പറഞ്ഞാണ് മനോജ് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ പ്രണയത്തെ സംബന്ധിക്കുന്ന ചില ഡയലോഗുകളാണ് ആരോമല്‍ പറയുന്നത്.

താനോ ബീനയോ അറിയാതെയാണ് മകന്‍ ഇങ്ങനൊരു വീഡിയോ എടുത്തതെന്നാണ് മനോജ് പറയുന്നത്. മാത്രമല്ല അവനിപ്പോള്‍ ആവശ്യം പഠനമാണെന്നും എന്ന് കരുതി അവനൊരു പ്രണയത്തിലായാല്‍ അതിനെ പൂര്‍ണമായി അംഗീകരിക്കുമെന്നും നടന്‍ വ്യക്തമാക്കുന്നു. ജാതിയോ സമ്പത്തോ മറ്റൊന്നും അക്കാര്യത്തില്‍ നോക്കില്ലെന്നും അതൊക്കെ അവന്റെ ഇഷ്ടമായിരിക്കുമെന്നും മനോജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

ഞങ്ങളുടെ ചെറുക്കന്‍ ശങ്കുരു. അവന്റെ മനസ്സില്‍ ആരുമില്ലെങ്കിലും… (അറിയില്ലാട്ടോ), അവനും ഈ ‘വാലന്റൈന്‍സ് ഡേ’ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന രീതിയില്‍ ആഘോഷിച്ചു. സത്യം പറയാലോ, ഇന്‍സ്റ്റയില്‍ ഇടാന്‍ അവന്‍ തയ്യാറാക്കിയ അവന്റെ ഈ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം അവന്റെ കൈയ്യിലുള്ള ഒരു സാധാരണ മൊബൈലില്‍ അവന്‍ സ്വയം സൃഷ്ടിച്ചതാണ് ഇത്.

ഞങ്ങള്‍ അറിഞ്ഞിട്ട് കൂടിയില്ല. ഒരു പിതാവെന്ന നിലയില്‍ നിന്റെ കഴിവിനെ ഞാന്‍ അഭിനന്ദിക്കുകയാണ് എന്റെ പ്രിയപ്പെട്ട മകനേ… പക്ഷെ, ഇപ്പോള്‍ നീ ‘പ്രണയിക്കേണ്ടത്’ നിന്റെ വിദ്യാഭ്യാസത്തെ മാത്രമാണ്. അത് കഴിഞ്ഞ് നീ നിന്റെ ഉയരങ്ങള്‍ താണ്ടി സ്വന്തം നില കണ്ടെത്തിയതിന് ശേഷം, ഏത് ജാതിയിലോ മതത്തിലോ സാമ്പത്തികമായി താഴ്ന്ന തലത്തിലുള്ളതോ, അങ്ങനെ എന്തുമായി കൊള്ളട്ടേ. അതൊന്നും ഈ പപ്പയ്ക്ക് പ്രശ്‌നമല്ല.

സത്സ്വഭാവിയായ ഒരു പെണ്‍കുട്ടിയായിരിക്കണം നിന്റെ ജീവിതപങ്കാളി അത്രേയുള്ളു. എന്റെ മുഖപുസ്തക സുഹൃത്തുക്കളേ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്ന കാര്യമാണിത്. അപ്പോള്‍ ശരി മോനേ അതൊക്കെ വിദൂരഭാവിയിലുള്ള കാര്യങ്ങളാണ്. ഇപ്പോഴേ അതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട… നന്നായി പഠിക്കു. നല്ല വിജയം നേടൂ. ഞാന്‍ നിന്റെ പപ്പ മാത്രമല്ല, എന്നുമൊരു ചങ്ക് ബ്രോ കൂടിയായിരിക്കും. ‘സ്ഫടികത്തിലെ ചാക്കോ മാഷ്’ ആവാതിരിക്കാന്‍ ശ്രമിക്കാ നമ്മളെല്ലാവരും… എന്നുമാണ് മനോജ് കുമാര്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

അതേസമയം പ്രണയദിനത്തില്‍ കിടിലന്‍ പ്രണയവീഡിയോയുമായിട്ടാണ് മനോജും ബീനയും എത്തിയത്. ‘പവിഴംപോല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് ബെഡ്‌റൂമില്‍ നിന്നും പാടി അഭിനയിക്കുന്ന വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

More in serial news

Trending