Malayalam
മോഹൻലാലിനെ നമിച്ചു പോയൊരു സന്ദര്‍ഭം ഉണ്ട്,അത് സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് നടന്നപ്പോഴാണ്;മനോജ് കെ ജയൻ!
മോഹൻലാലിനെ നമിച്ചു പോയൊരു സന്ദര്‍ഭം ഉണ്ട്,അത് സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് നടന്നപ്പോഴാണ്;മനോജ് കെ ജയൻ!
By
മലയാളികൾക്ക് ഏറെ സുപരിചിതനായ ഒരു നടനാണ് മനോജ് കെ ജയൻ.ഒട്ടനവധി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിത്വം.സര്‍ഗത്തിലെ കുട്ടന് തമ്പുരാന്, സല്ലാപത്തിലെ ദിവാകരന്, അനന്തഭദ്രത്തിലെ ദിഗംബരന്… ഇങ്ങനെ നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടന വിസ്മയം.ഇപ്പോളിതാ തന്റെ ജീവിതത്തിലെ മോഹൻലാലുമൊത്തുള്ള ചില മറക്കാൻ പറ്റാത്ത അനുഭവം പങ്കുവെക്കുകയാണ് മനോജ് കെ ജയൻ.താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അഭിനയതാവാണ് മോഹൻലാൽ എന്നാണ് മനോജ് കെ ജയൻ പറയുന്നത്.
അച്ഛന്റെ സപ്തതി ആഘോഷചടങ്ങുകള്‍ നടന്ന്കൊണ്ടിരിക്കുന്നു. ഗോകുലം കൺവെൻഷൻ സെന്ററിൽ. ഗുരുപൂജയാണ് അടുത്ത ചടങ്ങ്. അതിലേക്ക് വിശിഷ്ടാതിഥികളെ ഓരോരുത്തരായി ക്ഷണിച്ച് കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ലാലേട്ടനുമുണ്ടായിരുന്നു. ലാലേട്ടൻ എഴുന്നേറ്റപ്പോ ഒപ്പം ഞാനും എഴുന്നേറ്റു, അദ്ദേഹത്തിന് കൂട്ടായി.
അച്ഛനെ പൊന്നാട അണിയിച്ച് അനുഗ്രഹം വാങ്ങുന്നതാണ് ചടങ്ങ്. വേദിയില്‍ വരിവരിയായി ആളുകള്‍ നില്ക്കുന്നു. ആ ക്യൂവിൽ ലാലേട്ടനും നിന്നു. തൊട്ടുപിന്നാലെ ഞാനും. ഇടക്ക് അദ്ദേഹം തല തിരിച്ചു സ്വകാര്യമായി എന്നോട് പറഞ്ഞു.”മോനെ ഞാന്‍ എത്ര ഭാഗ്യവാനാണ്. അച്ഛനെ പോലെ മഹാനായ ഒരു കലാകാരനെ പൊന്നാട ചാർത്തനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും അവസരമുണ്ടായിരിക്കുകയാണല്ലോ.”
അത് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. അതൊരിക്കലും എന്റെ അച്ഛനെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞത്കൊണ്ടല്ല. മറിച്ച് ഒരു കലാകാരന് മറ്റൊരു കലാകാരനെ എങ്ങനെ ബഹുമാനിക്കണം എന്ന് അറിഞ്ഞതിനാലാണ്.
ലാലേട്ടന് വേണമെങ്കില്‍ ക്യൂ ഒന്നും നില്‍ക്കാതെ അച്ഛന്റെ അടുത്ത് എത്താമായിരുന്നു. അദ്ദേഹത്തെ കൊണ്ട് പോകാനായി അവിടെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതിനൊന്നും തുനിഞ്ഞില്ല. പകരം തന്റെ ഊഴം വരുന്നത് വരെ കാത്തിരുന്നു. ഒടുവില്‍ അച്ഛനെ പൊന്നാട അണിയിച്ച്, അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങി അനുഗ്രഹവും വാങ്ങിച്ചാണ് അദ്ദേഹം മടങ്ങിയത്.
മോഹൻലാൽ എന്ന ഉന്നതനായ കലാകാരന്റെ വ്യക്തിവൈശിഷ്ട്യങ്ങളോട് അന്നേ തുടങ്ങിയ മമതയാണ്. അത് പല ഘട്ടങ്ങളിലായി പല രൂപത്തില്‍ പല ഭാവത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
എന്റെ ജീവിതത്തില്‍ ഞാൻ അദ്ദേഹത്തെ നമിച്ചു പോയ മറ്റൊരു സന്ദര്‍ഭം ഉണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോവളത്തു നടക്കുന്നു. അന്ന് വളരെ നേരത്ത് ഷൂട്ടിങ് ആരംഭിച്ചു അല്‍പ്പം വൈകിയാണ് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ ഇരുന്നത്. ലാലേട്ടന്റെ പജീറോയിൽ. ഞങ്ങൾക്ക് രണ്ട് പേര്‍ക്കുമുള്ള ആഹാരം ആ വാഹനത്തില്‍ വെച്ചിട്ടുണ്ടായിരുന്നു. കരിയർ തുറന്ന ഉടനെ തന്നെ ഭക്ഷണം ഒരല്‍പ്പം പന്തികേട് എനിക്ക് തോന്നി. ഇതൊന്ന്മറിയതെ ലാലേട്ടൻ ഒരു പത്രത്തില്‍ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എടുത്ത് കഴിക്കാന്‍ തുടങ്ങി. ഞാനും കഴിക്കാന്‍ എടുത്തത് ഇഡ്ഡലിയും ചമ്മന്തിയും ആയിരുന്നു. ഞാനത് നല്ലപോലെ കുഴച്ച് ഒന്ന് രണ്ടു നാവ് വെച്ചതേയുള്ളൂ. എനിക്ക് മനം പുരട്ടൽ അനുഭവപ്പെട്ടു. ലാലേട്ടൻ അപ്പോഴും അത് കളിക്കുന്നുണ്ട്. ഞാൻ കഴിയാതിരിക്കുന്നത് കണ്ടപ്പോള്‍ കാര്യം തിരക്കി.
ഭക്ഷണം വളിച്ചിട്ടുണ്ട് ഞാൻ പറഞ്ഞു.
എടുത്ത്പോയില്ലേ ഇനിയത് കാര്യമാക്കണ്ട എന്നായിരുന്നു ലാലേട്ടന്റെ മറുപടി.
ഞാൻ പിന്നെയും ആഹാരം കഴിക്കാത്തതു കണ്ടപ്പോള്‍ അദ്ദേഹം ശുണ്ഠി എടുത്ത് പറഞ്ഞു.
‘എങ്കിൽ പിന്നെ ഇത്രയും എടുത്തത് എന്തിനാണ്. ഭക്ഷണം ഇങനെ പാഴാക്കി കളയുന്നത് നല്ലതല്ല.’
ഇത് പറയുന്നതും ലാലേട്ടൻ അദ്ദേഹത്തിന്റെ പത്രത്തിലെ ഇഡ്ഡലി മുഴുന്‍ കഴിച്ച് തീര്‍ത്തു. എന്നിട്ട് എന്നോട് എന്റെ പത്രം തരാൻ പറഞ്ഞു. ഞാൻ കൊടുക്കാൻ വിസമ്മതിച്ചു.
‘തരു സാരമില്ല. ഞാന്‍ കഴിച്ചോളാം. ‘ എന്നിട്ട് എന്റെ കൈയില്‍ നിന്ന് പാത്രം നിര്‍ബന്ധിച്ചു വാങ്ങി. എന്നിട്ട് ഞാൻ അതിൽ ഉഴുതുമറിച്ച ആ ഭക്ഷണം വളരെ ആസ്വദിച്ച് കഴിച്ചു.
ലാലേട്ടന്റെ സ്ഥാനത്ത് ഞാനോ മറ്റൊരാളോ ആയിരുന്നെങ്കില്‍ അത് ചെയ്യുമായിരുന്നില്ല. എന്തിന് എന്റെ വീട്ടുകാർ പോലും.
ഭക്ഷണത്തേയും ഈശ്വരനായി കാണുന്ന ഒരാള്‍ക്ക് മാത്രമേ അങനെ ചെയ്യാൻ സാധിക്കു. ലാലേട്ടൻ എന്തുകൊണ്ട് ഇത്ര ഉന്നത ശീര്ഷനാകുന്നു എന്നെനിക്ക് ബോധ്യമായ നിമിഷംകൂടി ആയിരുന്നു അത്..
manoj k jayan talks about super star mohanlal
