Connect with us

ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല;ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍!

Malayalam

ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല;ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍!

ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല;ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍!

ഒരുകാലത്ത് മലയാളസിനിമയിൽ തിളങ്ങി നിന്നിരുന്ന താരജോഡികളായിരുന്നു ബിജു മേനോനും സംയുക്താ വര്‍മയും.സിനിമയിലും ജീവിതത്തിലും ഇരുവരും മലയാളികൾക്ക് പ്രീയപ്പെട്ടവരാണ്.പ്രണയിച്ചാണ് ഇവർ വിവാഹം കഴിച്ചത്.വിവാഹത്തിനു ശേഷം ബിജു മേനോൻ സിനിമയിൽ സജീവമല്ലായിരുന്നങ്കിലും ഇപ്പോൾ സിനിമകളിൽ സജീവ സാനിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ സംയുക്ത വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ഇപ്പോളിതാ ഒരു മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോൻ. ഇവരുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ലന്നും ജനങ്ങളാണ് തങ്ങൾ വിവാഹം കഴിക്കാൻ കാരണമായതെന്നും ബിജു മേനോൻ പറയുന്നു.

“ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല. ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍. ഒരുമിച്ചു രണ്ട് സിനിമ ചെയ്തപ്പോള്‍ ആള്‍ക്കാരാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും ഒക്കെ. അങ്ങനെ ആള്‍ക്കാര്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷമാണ് ഞങ്ങള്‍ അതിനെ പറ്റി ആലോചിച്ചതുതന്നെ. അവര്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് നമ്മള്‍ ആലോചിക്കുന്നത്.

ഞങ്ങളുടെ പ്രണയത്തില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ല. ആള്‍ക്കാര്‍ക്കിഷ്ടമായിരുന്നു ഈ ഒരു ജോഡി. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും തൃശൂരില്‍ നിന്നാണ്. ഒരു മിഡില്‍ ക്ളാസ് കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഒരു വില്ലന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല..”, ബിജു മേനോന്‍ പറയുന്നു.

biju menon talks about his marriage

More in Malayalam

Trending

Recent

To Top