Connect with us

എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു; മനോജ് കെ ജയൻ

Actor

എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു; മനോജ് കെ ജയൻ

എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു; മനോജ് കെ ജയൻ

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക ചിത്രമാണ് ‘പെരുന്തച്ചൻ’. മനോജ് കെ ജയൻ, തിലകൻ, പ്രശാന്ത്, മോനിഷ, നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടൻ മനോജ് കെ ജയൻ പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡയിയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഒരു ദിവസം പെട്ടെന്നായിരുന്നു പെരുന്തച്ചനിലേയ്ക്ക് ഓഫർ വന്നത്. എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു. കാരണം ചെറിയ രണ്ട് വേഷങ്ങളായിരുന്നു ഇതിനു മുന്നേ ചെയ്തത്. പക്ഷേ കുമിളകൾ സിരീയലിലെ അഭിനയം കണ്ടാണ് അവർ എന്നെ വളിച്ചത് എന്ന് പറഞ്ഞു.

ഉടനെ തന്നെ മംഗലാപുരത്തേയ്ക്ക് എത്താൻ പറഞ്ഞു. അങ്ങനെ ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞാൻ അങ്ങോട്ട് പോകുന്നുത്. അവിടെ ഒരു മൂന്ന് ദിവസം എംടി സാറിനെ കാത്ത് ഇരുന്നു. സാർ വന്നു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്. സാർ വന്നിട്ട് എന്റെ കാര്യം തീരുമാനിക്കാം എന്നായിരുന്നു.

അവസാനം സാർ വരാൻ വൈകും എന്ന് വിളിച്ചു പറഞ്ഞതിനാൽ സംവിധായകൻ അജയനോട് തന്നെ കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചു. അങ്ങനെ എന്റെ കഥാപാത്രത്തെ തീരുമാനിക്കാൻ വേണ്ടി അന്ന് രാത്രി നെടുമുടി വേണു ചേട്ടനൊപ്പം ഒരു സീൻ ചെയ്ത് കാണിക്കാൻ ആവശ്യപ്പെട്ടു.

നെടുമുടി വേണു, സംവിധായകൻ അജയൻ, അസോസിയേറ്റ് ഡയറക്ടർ ഉണ്ണി നാരായണനും ആ മുറിയിൽ ഉണ്ടായിരുന്നു. അവിടുന്നാണ് എന്നെ സെലെക്ട് ചെയ്യുന്നത്. അന്ന് തന്നെ മുടി മൊട്ട അടിച്ചു ആ കഥാപാത്രത്തിനു വേണ്ടി തയ്യാറായി നിന്നു. പിറ്റേ ദിവസം രാവിലെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു.

അങ്ങനെ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ എം.ടി സാർ ഇതൊക്കെ കണ്ടു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചത്. പേടിച്ച് പേടിച്ച് ആ സീൻ ചെയ്ത് തീർത്തു. ഉടനെ അദ്ദേഹം എന്നെ വിളിപ്പിച്ചു എന്നിട്ട് എന്നെ അനു​ഗ്രഹിച്ചു. നല്ലൊരു കഥാപാത്രമാണ് ഇത് എന്നും നന്നായി ചെയ്യൂ എന്നും പറഞ്ഞ് അദ്ദേഹം പോയി എന്നാണ് മനോജ് കെ ജയൻ പറയുന്നത്. തങ്കമണി എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ അവസാനം അഭിനയിച്ചത്.

More in Actor

Trending

Recent

To Top