Connect with us

യുകെയിലെ കമ്പനി ഡയറക്ടർ, അവിടെ തന്നെ സെറ്റിൽഡായി; ആശ ജയന്റെ ജീവിതം ഇങ്ങനെ!

Malayalam

യുകെയിലെ കമ്പനി ഡയറക്ടർ, അവിടെ തന്നെ സെറ്റിൽഡായി; ആശ ജയന്റെ ജീവിതം ഇങ്ങനെ!

യുകെയിലെ കമ്പനി ഡയറക്ടർ, അവിടെ തന്നെ സെറ്റിൽഡായി; ആശ ജയന്റെ ജീവിതം ഇങ്ങനെ!

മലയാളികൾക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയൻ. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടൻ. മലയാളത്തിലെ മുൻനിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളിൽ മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്.

സർ​ഗത്തിലെ കുട്ടൻ തമ്പുരാൻ, അനന്തഭദ്രത്തിലെ ദി​ഗംബരൻ, സല്ലാപത്തിലെ ദിവാകരൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിൽ ഇന്നുമുണ്ട്. പഴശ്ശിരാജയിലെ തലയ്ക്കൽ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടർ റോളുകളിലാണ് മനോജ് കെ ജയൻ കരിയറിൽ കൂടുതൽ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും എത്തിയിരുന്നു താരം.

നടി ഉർവശിയുമായുള്ള ആദ്യ വിവാഹ ബന്ധവും അതിന്റെ അവസാനവുമെല്ലാം വലിയ വാർത്തയായിരുന്നു. 2008 ൽ ഉർവശിയുമായി നിയമപരമായി പിരിഞ്ഞ മനോജ് കെ ജയൻ 2011 ൽ ആശയെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനും ഉണ്ട്. ഇപ്പോൾ ആശയെ കുറിച്ചുള്ള ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ലണ്ടനിൽ സെറ്റിൽഡ് ആണ് ആശ. മകന്റെ പഠനവും അവിടെ തന്നെയാണ്. ഷൂട്ടിം​ഗ് തിരക്കുകളിലല്ലാത്തപ്പോഴെല്ലാം മനോജ് കെ ജയനും കുടുംബത്തോടൊപ്പം ലണ്ടനിലാണ്. പലപ്പോഴും ആശ എന്താണ് ചെയ്യുന്നത്, ആശയുടെ ജോലി എന്താണ് എന്നെല്ലാം തന്നെ പലരും ചോദിക്കുന്നുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം യുകെയിലെ കമ്പനി ഡയറക്ടറാണ് ആശ 2021 ഓ​ഗസ്റ്റ് 18 നാണ് ഡയറക്ടറായി ചുമതലയേറ്റ ആശ മാർക്കറ്റിം​ഗ് പ്രൊഡക്ഷൻ അഡ്വെെസർ ആണ്.

തന്റെ സോഷ്യലൽ മീഡിയ പ്രൊഫൈലുകളിലും ആശ കുറിച്ചിരിക്കുന്നത് അങ്ങനെയാണ്. ലക്ഷങ്ങളാണ് ആശയുടെ മാസ വരുമാനമെന്നാണ് റിപ്പോർട്ടുകൾ. യുകെയിലെ ​ഗ്രാമർ സ്കൂളിൽ മകന് അഡ്മിഷൻ ലഭിച്ച കാര്യം മനോജ് കെ ജയൻ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. അതേസമയം, മകൾ തേജാലക്ഷ്മി അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.

ഏട്ടൻ വിവാഹമൊക്കെ കഴിഞ്ഞ് സെറ്റിൽഡ് ആണ്. ഞാൻ മാത്രം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതിൽ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നുവെന്നാണ് മനോജ് കെ ജയൻ മുമ്പ് പറഞ്ഞിരുന്നത്. ഒരു പെൺകുഞ്ഞിനെ പോറ്റി നീ എങ്ങിനെ വളർത്തും. അതൊരു വലിയ ഉത്തരവാദിത്വമാണ് എന്നൊക്കെയായിരുന്നു അമ്മയുടെ ആവലാതി. മോനെ നിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ.. നീ ഒരു വിവാഹം കഴിക്കണം എന്നൊക്കെ അമ്മ പറയും. അത് പറഞ്ഞ് മൂന്നാം ദിവസമാണ് അമ്മ മരണപ്പെട്ടത്.

ഞാൻ എപ്പോഴും ഭാര്യ ആശയോട് അക്കാര്യം പറയും. നമ്മുടെ നല്ല ജീവിതം കാണാൻ അമ്മ ഇല്ലാതെയായി പോയല്ലോ എന്ന് ആശ ഇടയ്ക്ക് പറയാറുണ്ട്. 2000 ൽ ആണ് മനോജ് കെ ജയനും ഉർവശിയും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. 2001 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. വിവാഹ ശേഷം ഉർവശി സിനിമയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ 2008 ആവുമ്പോഴേക്കും ആ ദാമ്പത്യം തകർന്നു, ഇരുവരും വേർപിരിഞ്ഞു.

‘ആശ ജീവിതത്തിൽ വന്നതിന് ശേഷമാണ് ജീവിതം മാറിയത്. കൂടാതെ ഒരു കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിൽ ഒരു ഭാര്യക്കുള്ള സ്‌ഥാനം വലുതാണ്. ഒരു ഭാര്യയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞത് ആശയെ വിവാഹം കഴിച്ചതിന് ശേഷമാണെന്നും മനോജ് കെ ജയനും അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മനോജ് കെ ജയനും ഊർവശിയും വേർപിരിഞ്ഞതിന് ശേഷം കുഞ്ഞാറ്റ അച്ഛനൊപ്പം പോകാനായിരുന്നു തീരുമാനിച്ചത്. സമയം കിട്ടുമ്പോഴെല്ലാം അമ്മ ഊർവശിക്കൊപ്പവും ചെലവഴിക്കാറുണ്ട്. ഈയിടെ പല ചാനലുകളിലും കുഞ്ഞാറ്റയും ഊർവശിയും ചേർന്ന് അഭിമുഖങ്ങളിൽ ഒരുമിച്ച് എത്തിയിരുന്നു. അമ്മയുടെ ചിത്രമായ ‘ഉള്ളൊഴുക്ക്’ കാണാനും കുഞ്ഞാറ്റ ആദ്യ ദിവസം തന്നെ എത്തിയിരുന്നു.

More in Malayalam

Trending