Malayalam Breaking News
മനോഹരം ,അതിമനോഹരമാക്കിയ മലയാളക്കരക്ക് നന്ദി …വീണ്ടും വീനീത് ശ്രീനിവാസൻ്റെ മാജിക് !
മനോഹരം ,അതിമനോഹരമാക്കിയ മലയാളക്കരക്ക് നന്ദി …വീണ്ടും വീനീത് ശ്രീനിവാസൻ്റെ മാജിക് !
By
ഏറെ നാളുകൾക്കു ശേഷം മലയാളികൾ കാണുന്ന ഒരു മനോഹര ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം . ഒരു പക്കാ ഫീൽ ഗുഡ് ചിത്രം . മലയാളക്കര ഏറ്റെടുത്ത് കഴ്ഞ്ഞു സിനിമ.
മനു എന്ന മനോഹരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില സംഭവങ്ങളും കൊച്ചു കൊച്ചു കാര്യങ്ങളുമൊക്കെയാണ് ചിത്രം പങ്കു വക്കുന്നത് .
ഇപ്പോൾ ചിത്രത്തിനായി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ . മലയാളികൾ എന്നും താരപ്രതിഭയിൽ മങ്ങിപോകാതെ നല്ല ചിത്രങ്ങളെ ഏറ്റെടുക്കുന്നവരാണ്. അക്കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയ ആകുകയാണ് മനോഹരം .
വിനീതിന്റെ ഹാട്രിക് വിജയമാണ് മനോഹരം . ഒരു നടനെന്ന നിലയിൽ വിനീത് എത്രയധികം മുന്നിലേക്ക് വളർന്നുവന്നു നിസംശയം പറയാം മനോഹരത്തിലൂടെ . പേര് പോലെ തന്നെ കാഴ്ചകളിലും ജീവിതങ്ങളിലുമൊക്കെ വളരെ മനോഹരമായ അടയാളപ്പെടുത്തലുകൾ ഉണ്ട് .
അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും അന്‍വര്‍ സാദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
manoharam successfully running in theatres
