സിനിമയില്‍ വന്നിട്ട് 32 വര്‍ഷം, ഒരു വേഷത്തിനായി പലരോടും കെഞ്ചിയിട്ടുണ്ട്, പക്ഷേ നല്ല വേഷം തരാന്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകന് വേണ്ടി വന്നു; കണ്ണ് നിറഞ്ഞ് തമിഴ് നടന്
സിനിമയില്‍ വന്നിട്ട് 32 വര്‍ഷം, ഒരു വേഷത്തിനായി പലരോടും കെഞ്ചിയിട്ടുണ്ട്, പക്ഷേ നല്ല വേഷം തരാന്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകന് വേണ്ടി വന്നു; കണ്ണ് നിറഞ്ഞ് തമിഴ് നടന്
സിനിമയില്‍ വന്നിട്ട് 32 വര്‍ഷം, ഒരു വേഷത്തിനായി പലരോടും കെഞ്ചിയിട്ടുണ്ട്, പക്ഷേ നല്ല വേഷം തരാന്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകന് വേണ്ടി വന്നു; കണ്ണ് നിറഞ്ഞ് തമിഴ് നടന്
തെന്നിന്ത്യന്‍ ബോക്സ് ഓഫീസില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ് ചിത്രം. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ചിത്രത്തില്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ എത്തിയ വിജയ മുത്തുവിന്റെ ഒരു അഭിമുഖമാണ്. 32 വര്‍ഷത്തെ കരിയറില്‍ തനിക്ക് മികച്ചൊരു വേഷം തരാന്‍ മലയാളി സംവിധായകന് വേണ്ടിവന്നു എന്നാണ് താരം പറഞ്ഞത്. വികാരാധീനനായാണ് വിജയമുത്തു സംസാരിച്ചത്.
‘പഠിക്കാതെ 12 ാം വയസില്‍ സിനിമയില്‍ വന്നതാണ്. എന്റെ 32 വര്‍ഷത്തെ കരിയറില്‍ നല്ല വേഷങ്ങള്‍ക്കായി ഞാന്‍ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നല്‍കിയത്.
ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടന് എന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തിന് ശേഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം’ വിജയ മുത്തു പറഞ്ഞു. ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊടൈക്കനാലില്‍ യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്.
തമിഴ്നാട്ടില്‍ നടക്കുന്ന സംഭവമായതിനാല്‍ തന്നെ തമിഴ് നടന്മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം ചെയ്തത്. തമിഴ്നാട്ടില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമായി മഞ്ഞുമ്മല്‍ ബോയ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കമല്‍ഹാസനെയും കണ്ടു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...