Malayalam Breaking News
മഞ്ജു വാര്യർ കാത്തിരിക്കുന്നത് മോഹൻലാലിനൊപ്പം ഉള്ള ആ വേഷത്തിനു വേണ്ടി ..!!
മഞ്ജു വാര്യർ കാത്തിരിക്കുന്നത് മോഹൻലാലിനൊപ്പം ഉള്ള ആ വേഷത്തിനു വേണ്ടി ..!!
By
മഞ്ജു വാര്യർ കാത്തിരിക്കുന്നത് മോഹൻലാലിനൊപ്പം ഉള്ള ആ വേഷത്തിനു വേണ്ടി ..!!
മലയാളത്തിന്റെ സൂപ്പർസ്റ്റാറും ലേഡി സൂപ്പർസ്റ്റാറുമാണ് മോഹൻലാലും മഞ്ജു വാര്യരും. നീണ്ട പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മഞ്ജു വാര്യർ ചെയ്ത കഥാപാത്രങ്ങളിൽ ഏറിയ പങ്കും മോഹന്‍ലാലിനൊപ്പമായിരുന്നു.
മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒടിയൻ, ലൂസിഫർ , ഷൂട്ടിംഗ് ആരംഭിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി എല്ലാ ചിത്രങ്ങളിലും മഞ്ജു വാര്യരുണ്ട്. ഓടിയനിലെ മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങളെ ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റു നോക്കിയിരിക്കുന്നത്.
കന്മദത്തിൽ കണ്ട അതെ സ്ക്രീൻ പ്രെസെൻസ് ഇരുവരും എന്നും എപ്പോഴും, വില്ലൻ തുടങ്ങി എല്ലാ ചിത്രങ്ങളിലും കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ കാത്തിരിക്കുന്നത് ഒരു സ്വപ്ന വേഷത്തിനാണ്. രണ്ടാമൂഴത്തിനായാണ് മഞ്ജു കാത്തിരിക്കുന്നത്. ദ്രൗപതിയായി പലരുടെയും പേര് ഉയർന്നു കേട്ടെങ്കിലും മഞ്ജു വാര്യർ രണ്ടാമൂഴത്തിൽ ദ്രൗപതിയാകാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്.
തുടർച്ചയായി മോഹൻലാൽ തന്റെ നായികയായി മഞ്ജു വാര്യയരെ തന്നെ തിരഞ്ഞെടുക്കണതുകൊണ്ടും മഞ്ജുവിന്റെ അഭിനയ വൈഭവം കൊണ്ടും ദ്രൗപതിയാകാൻ ഏറ്റവും അനുയോജ്യ അവർ തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
Manju warriers dream project with mohanlal
