Malayalam
ചരിത്ര കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിൽ മമ്മുട്ടിയോളം മറ്റാരുമില്ല;ഇക്കാര്യം തുറന്നുപറയാന്‍ തനിക്ക് ഒരുമടിയുമില്ലെന്ന് സുരേഷ്‌ഗോപി!
ചരിത്ര കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിൽ മമ്മുട്ടിയോളം മറ്റാരുമില്ല;ഇക്കാര്യം തുറന്നുപറയാന്‍ തനിക്ക് ഒരുമടിയുമില്ലെന്ന് സുരേഷ്‌ഗോപി!
By
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മമ്മുട്ടി. താരത്തിന് ഏറെ ആരാധകരാണുള്ളത് താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ കാത്തിരിക്കുകയാണ് എന്നും മലയാള സിനിമയിൽ ചരിത്ര കഥാപാത്രങ്ങൾ മമ്മുട്ടിയുടെ കയ്യിൽ ഭദ്രമാണ്.കാരണം ഓരോ ചിത്രവും തരാം എന്നും വ്യത്യസ്തമായ രീതിയിൽ ആണ് താരം ചെയ്തിട്ടുള്ളത്.താരത്തിന്റെതായി ഇറങ്ങാനുള്ള ചരിത്ര ചിത്രങ്ങൾ ഉടനെ പ്രേക്ഷകർക്ക് മുൻപിൽ എത്താനായി കാത്തിരിക്കുകയാണ്.ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലാണ് ചരിത്ര കഥാപാത്രമായും മമ്മൂക്ക തിളങ്ങിയത്. രണ്ട് ചിത്രങ്ങളും മെഗാസ്റ്റാറിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.ചരിത്ര സിനിമകളും മാസ്സ് രംഗങ്ങള് എന്നും ഈ കൈയിൽ ഭദ്രമാണ് എന്ന് മലയാളികൾക്ക് എല്ലാം തന്നെ വളരെ നന്നായി അറിയാം.
ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥയിലെ അഭിനയത്തിനായിരുന്നു മികച്ച നടനുളള ദേശീയപുരസ്‌കാരം മമ്മൂട്ടിക്ക് ആദ്യമായി ലഭിച്ചിരുന്നത്. മമ്മൂക്കയുടെ ചന്തു, പഴശ്ശിരാജ പോലുളള കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഒരു ചിത്രവുമായി അദ്ദേഹം എത്തുന്നത്. അതേസമയം മെഗാസ്റ്റാറിനെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സുരേഷ് ഗോപി തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മലയാള സിനിമയില്‍ ചരിത്ര, ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മികച്ച ഒരാള്‍ ഇല്ലെന്നാണ് നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.
ഇക്കാര്യം തുറന്നുപറയാന്‍ തനിക്ക് മടിയില്ലെന്നും ജ്യേഷ്ഠ സഹോദരനെ പോലെയാണ് തനിക്ക് മമ്മൂക്കയെന്നും നടന്‍ പറഞ്ഞു. മാമാങ്കം പോലൊരു ബ്രഹ്മാണ്ഡ ചിത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. തനിക്ക് പ്രയാസകരമായ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം തന്നെ വിളിച്ചിട്ടുണ്ടെന്നും ഒപ്പം നിന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. മുന്‍പ് മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും.
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കിങ് ആന്‍ഡ് കമ്മീഷണറിലായിരുന്നു ഇരുവരും ഒടുവില്‍ ഒന്നിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. അനൂപ് സത്യന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനൂപ് സത്യന്‍ ചിത്രത്തിന് പിന്നാലെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും സുരേഷ് ഗോപി തന്നെയാണ് നായക വേഷത്തിലെത്തുന്നത്.
suresh gopi talk about mammootty