Connect with us

”മഞ്ജു നേർച്ചക്കോഴിയാണ്‌” അയാളുടെ ആ വാക്ക് സത്യമായി; അദ്ദേഹത്തോട് സ്നേഹമാത്രം….ദിലീപിന്റെ ചങ്കുതകർത്ത് മഞ്ജു!

Actor

”മഞ്ജു നേർച്ചക്കോഴിയാണ്‌” അയാളുടെ ആ വാക്ക് സത്യമായി; അദ്ദേഹത്തോട് സ്നേഹമാത്രം….ദിലീപിന്റെ ചങ്കുതകർത്ത് മഞ്ജു!

”മഞ്ജു നേർച്ചക്കോഴിയാണ്‌” അയാളുടെ ആ വാക്ക് സത്യമായി; അദ്ദേഹത്തോട് സ്നേഹമാത്രം….ദിലീപിന്റെ ചങ്കുതകർത്ത് മഞ്ജു!

മഞ്ജു നായികയായി എത്തി കരിയർ മാറിയ ചിത്രം എന്നത് ഉൾപ്പടെ നടിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സിനിമയെന്ന് തുടങ്ങി നിരവധി വിശേഷണങ്ങൾ സല്ലാപം എന്ന ചിത്രത്തിനുണ്ട്. മഞ്ജുവിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഭാഗമാണ് അത്.

ലോഹിതദാസിന്റെ സല്ലാപത്തിലെയും കന്മദത്തിലേയും തൂവൽക്കൊട്ടാരത്തിലേയും മികച്ച സ്ത്രീ കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചതെന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ലോഹിതദാസ് തന്നോട് പറഞ്ഞ ഒരുവാക്കിനെ കുറിച്ചും അദ്ദേഹത്തോടുള്ള സ്നേഹത്തെയും കുറിച്ചും വെളിപ്പെടുത്തുകയാണ് നടി.

തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ് ലോഹിതദാസിന്റെ ആ ചിത്രനഗൽ ലഭിച്ചത്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ലോഹിതദാസെന്നും സല്ലാപത്തിന്റെ കഥാപാത്രത്തെ വിവരിച്ചു തന്നപ്പോൾ വലിയ അത്ഭുതമാണ് തോന്നിയതെന്നും താരം വാചാലയാകുന്നു.

മാത്രമല്ല ജനങ്ങൾ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം കന്മദത്തിലെ ഭാനുവാണ്. തന്നെപ്പോലെ എക്സ്പീരിയൻസ് കുറഞ്ഞ നടിക്ക് ആ കഥാപാത്രം വിശ്വാസത്തോടെ നൽകിയ ലോഹിസാറിനോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ലെന്നും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മഞ്ജു കൂട്ടിച്ചേർത്തു.

അതേസമയം അന്ന് സല്ലാപത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ലോഹിസാർ ഒരു കാര്യം പറഞ്ഞതിനെ കുറിച്ചും മഞ്ജു വെളിപ്പെടുത്തി. ”മഞ്ജു ഒരു നേർച്ചക്കോഴിയാണെന്ന്”, അത്രമാത്രേ അദ്ദേഹം പറഞ്ഞുള്ളൂ. എന്നാൽ അന്ന് കളിയാക്കുന്നതായി തോന്നിയെന്നും എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥവും ആഴവും വ്യപ്തിയുമൊക്കെ എന്താണെന്ന് താൻ മനസിലാക്കിയതെന്നും മഞ്ജു വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top