Connect with us

ഞാനൊരു വയസനല്ല, ആ സത്യമറിഞ്ഞ് ഞെട്ടി ദിവ്യ… സമ്മാനം കോടികളുടെ കൊട്ടാരം! വിവാഹത്തോടെ ക്രിസ് ചെയ്തത്

Actress

ഞാനൊരു വയസനല്ല, ആ സത്യമറിഞ്ഞ് ഞെട്ടി ദിവ്യ… സമ്മാനം കോടികളുടെ കൊട്ടാരം! വിവാഹത്തോടെ ക്രിസ് ചെയ്തത്

ഞാനൊരു വയസനല്ല, ആ സത്യമറിഞ്ഞ് ഞെട്ടി ദിവ്യ… സമ്മാനം കോടികളുടെ കൊട്ടാരം! വിവാഹത്തോടെ ക്രിസ് ചെയ്തത്

ക്രിസ് വേണുഗോപാൽ ദിവ്യ ശ്രീധർ വിവാഹം ഇപ്പോഴും ചർച്ചാവിഷയമാണ്‌. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിസും ദിവ്യയും. കുളമ്പ് രോഗം പോലെ ഉള്ള ഒരു രോഗമാണ് കമന്റ് രോഗമെന്നും കുറച്ച് കഴിയുമ്പോള്‍ അത് മാറിക്കോളുമെന്നും ദിവ്യ തുറന്നടിച്ചു.

അതേസമയം താൻ വയസനല്ല, കളര്‍ അടിച്ച് തന്റെ പ്രായം മറച്ചുവെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്രിസ് വെളിപ്പെടുത്തി. തനിക്കും അച്ഛനും ഒരുമിച്ചാണ് മുടി നരച്ചതെന്നും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് അത് സംഭവിച്ചതെന്നും നടൻ പറഞ്ഞു.

തലമുടി കളര്‍ അടിച്ചാല്‍ സുന്ദരനാവുമെന്ന് കുട്ടേട്ടന്‍ സിന്‍ഡ്രം ഒന്നും തനിക്കില്ല. ഞാന്‍ ഇങ്ങനെയാണ് ഇതുപോലെ സ്വീകരിക്കാന്‍ കഴിയുന്നവര്‍ മാത്രം ചെയ്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില വാർത്തകളെ കുറിച്ചും ക്രിസ് പറഞ്ഞു. ദിവ്യ എല്ലാം അറിഞ്ഞ് ഞെട്ടി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നതെന്നും പക്ഷേ ദിവ്യയ്ക്ക് ഞെട്ടാന്‍ സൗകര്യമില്ല കാരണം അവള്‍ക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാമെന്നും ക്രിസ് തുറന്നടിച്ചു.

ഹൈദരാബാദില്‍ നിന്നും ഷൂട്ടിംഗ് നിര്‍ത്തി ദിവ്യയ്ക്ക് സര്‍പ്രൈസുമായി ക്രിസ് എത്തി എന്നൊക്കെ വലിയ വാർത്തകളും അത്തരത്തിൽ വലിയൊരു വീടിന്റെ ചിത്രം ഒക്കെ കാണിച്ചിരുന്നെന്നും എന്നാൽ അത് ആരുടെ വീടാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ലെന്നും ക്രിസ് പരിഹസിച്ചു.

ഇത്തരത്തിൽ വാർത്തകൾ നൽകി തന്റെ ഒരു സോഷ്യല്‍ സ്റ്റാറ്റസ് താഴ്ത്തി കാണിച്ചിട്ടുണ്ടെങ്കില്‍ അത് അപകീര്‍ത്തിപ്പെടുത്തലാണെന്നും താൻ കേസ് കൊടുത്താല്‍ വെറുതെ തൂങ്ങേണ്ടി വരുമെന്നും അദ്ദേഹം താക്കീതും നൽകുന്നുണ്ട്.

Continue Reading
You may also like...

More in Actress

Trending