Connect with us

കാലമേ എന്തിനിത്ര ക്രൂരത, ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ..; ദുഃഖം പങ്കുവെച്ച് മഞ്ജു വാര്യർ

Malayalam

കാലമേ എന്തിനിത്ര ക്രൂരത, ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ..; ദുഃഖം പങ്കുവെച്ച് മഞ്ജു വാര്യർ

കാലമേ എന്തിനിത്ര ക്രൂരത, ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ..; ദുഃഖം പങ്കുവെച്ച് മഞ്ജു വാര്യർ

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസനും വിടവാങ്ങി. ഇതിനോടകം തന്നെ നിരവധി പേരാണ് ജെൻസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എത്തിയിരുന്നത്. ഇപ്പോഴിതാ ശ്രുതിയുടെ ഊ വേദനയിൽ പങ്കുചേർന്നിരിക്കുകയാണ് നടി മഞ്ജു വാര്യരും.

ഒരുവാക്കിനും ഉൾക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെൺകുട്ടിയുടെ കണ്ണീർ. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസൻ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോൾ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ..എന്നാണ് താരം കുറിച്ചത്.

നേരത്തെ മമ്മൂട്ടിയും ഫഹദ് ഫാസിലും ദുഃഖം പങ്കുവെച്ച് എത്തിയിരുന്നു. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലും ദുഃഖം രേഖപ്പെടുത്തിയിരുന്നു. അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ എന്ന അടിക്കുറിപ്പോടെയാണ്‌ ഫഹദ് ഫാസിൽ ജെൻസന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, ഒൻപത് പേരെയാണ് ശ്രുതിയ്ക്ക് നഷ്ടമായത്. ചൊവ്വാഴ്ച വൈകിട്ട് ജെൻസനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു.

കൽപ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജെൻസനും ശ്രുതിയുമനുൾപ്പെടെ ഏഴ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹം ഡിസംബറിൽ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് സെപ്തംബറിലേയ്ക്ക് മാ‌റ്റിയിരുന്നു. ഇതിനൊക്കെയുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തം ശ്രുതിയുടെ കുടുംബത്തെ ഉരുൾ പൊട്ടൽ തകർത്തത്. പിന്നാലെ തനിച്ചായ ശ്രുതിയ്ക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു. മണ്ണിടിച്ചിലിന് ഏതാനും നാളുകള‍്‍ക്ക് മുമ്പായിരുന്നു ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയിരുന്നത്.

ഡി.എൻ.എ. പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞശേഷം അമ്മയെ അടക്കിയ സ്ഥലം ആദ്യമായി കാണാൻ പുത്തുമലയിലെ പൊതുശ്മശാനത്തിൽ എത്തുമ്പോൾ ശ്രുതിക്കൊപ്പം ജെൻസണും ഉണ്ടായിരുന്നു. ശ്രുതിയും ജെൻസണും സ്‌കൂൾകാലംമുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വർണവും പണവും വീടും ഉരുൾ കൊണ്ടുപോയിരുന്നു.

ഉരുൾ പൊട്ടലിന് ഒരു മാസം മുൻപായിരുന്നു ശ്രുതിയുടെ വീടിന്റെ പാലുകാച്ചലും നടന്നത്. ആയുഷ്കാലത്തെ സമ്പാദ്യമെല്ലാം കൂട്ടിവച്ചാണ് ശ്രുതിയുടെ അച്ഛൻ വീട് നിർമിച്ചത്. അച്ഛൻ ശിവണ്ണന് കൂലിപ്പണിയായിരുന്നു. അമ്മ സബിത സെയിൽസ് വുമണും ആയിരുന്നു. ശ്രുതിയുടെ താമസിച്ച് കൊതി തീരാത്ത ആ വീടിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയൊരു കല്ല് മാത്രമാണ് അവശേഷിക്കുന്നത്.

അച്ഛനും അമ്മയും അനുജത്തിയും അമ്മുമ്മയുമുൾപ്പെടെ പുത്തൻ വീടും ഒലിച്ചുപോയി. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതിയ്ക്ക് ജീവൻ തിരിച്ച് കിട്ടി. അച്ഛനെയും അമ്മയെയും കൂടാതെ വല്യച്ഛനും ചെറിയച്ഛനും ഉൾപ്പെടെ 9 പേരെയും ശ്രുതിയ്ക്ക് ദുരന്തത്തിൽ നഷ്ടമായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് കാണാനായത്.

ഡി.എൻ.എ. പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞശേഷം അമ്മയെ അടക്കിയ സ്ഥലം ആദ്യമായി കാണാൻ പുത്തുമലയിലെ പൊതുശ്മശാനത്തിൽ എത്തുമ്പോൾ ശ്രുതിക്കൊപ്പം ജെൻസണും ഉണ്ടായിരുന്നു.

‌‌

More in Malayalam

Trending