Malayalam
ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണ്. എന്ന് കരുതി പുള്ളിയത് പരസ്യമായി പറഞ്ഞു കൊണ്ട് നടക്കാറില്ല; പൊന്നമ്മ ബാബു
ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണ്. എന്ന് കരുതി പുള്ളിയത് പരസ്യമായി പറഞ്ഞു കൊണ്ട് നടക്കാറില്ല; പൊന്നമ്മ ബാബു
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പൊന്നമ്മ ബാബു. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തിളങ്ങിയ പൊന്നമ്മ ബാബു ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചും ദിലീപിനെ കുറിച്ചും പൊന്നമ്മ ബാബു സംസാരിച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
ഞാനെപ്പോഴും പോസിറ്റീവായിട്ടിരിക്കുന്ന ആളാണ്. മക്കളുടെ കൂടെ സന്തോഷത്തോടെ ഇരിക്കുന്നു. പിന്നെ എന്തിനാണ് സങ്കടപ്പെടുന്നത്. ഞാൻ നല്ലത് പോലെ പ്രാർത്ഥിക്കുന്ന ആളാണ്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഓണത്തിനെ കുറിച്ച് ഒരുപാട് ഓർമ്മകളുണ്ട്. സിനിമയുടെ ലൊക്കേഷനിലാണെങ്കിൽ മമ്മൂക്കയൊക്കെ ഭക്ഷണം വിളമ്പി തരും.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഓണം ആഘോഷിക്കുന്നതും സദ്യ കഴിയ്ക്കുന്നതുമൊക്കെ. അന്ന് കാരവനൊന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും ഊണൊക്കെ കഴിച്ച് വളരെ രസകരമായി സംസാരിച്ച് ഇരിക്കുകയായിരുന്നു. മമ്മൂക്കയുടെ സെറ്റിൽ എന്തായാലും ഒരു ബിരിയാണി ഉറപ്പാണ്. ലാലേട്ടനൊപ്പം പടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പരിപാടിയ്ക്ക് പോകുമ്പോഴാണ് കൂടുതലായിട്ടും കാണാറുള്ളത്.
മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി ഇവരുടെയൊക്കെ കൂടെ ഒത്തിരി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ മോഹൻലാലിനൊപ്പം കുറവാണെന്ന് നടി പറയുന്നു. ഇതിനിടെ നടൻ ദിലീപിനെ കുറിച്ചുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തിരിക്കുകയാണ് പൊന്നമ്മ ബാബു. ‘ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണ്. എന്ന് കരുതി പുള്ളിയത് പരസ്യമായി പറഞ്ഞോണ്ട് നടക്കാറില്ല.
ഒത്തിരിയാളുകൾക്ക് വീട് വെച്ച് കൊടുക്കുകയും ധനസഹായം കൊടുക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ കെട്ടിച്ചിട്ടുണ്ട്. അങ്ങനെ കുറേ സഹായങ്ങൾ ദിലീപ് ചെയ്തിട്ടുള്ളത് എനിക്കറിയാം. അതൊന്നും പുറത്ത് പറയാറില്ല. അത് മമ്മൂക്കയായാലും ലാലേട്ടനായാലും പറയില്ല. ആ ക്വാളിറ്റി എനിക്കിഷ്ടമാണ്. ചില ആളുകൾ ചെയ്യുന്നതൊക്കെ നാലുപേരെ കാണിക്കുന്നതിന് വേണ്ടിയാണ്.
നമ്മൾ എന്ത് ചെയ്താലും അത് മറ്റുള്ളവരെ അറിയിക്കുന്നത് എന്തിനാണ്. ഞാനൊരു ചാനലിൽ പരിപാടിയ്ക്ക് പോയി. അവിടെ ഒരു അമ്മ മകളെ വീൽചെയറിലിരുത്തി വന്നു. അവർക്ക് വീടില്ലെന്നും സഹായം വേണമെന്നും പത്രത്തിലൂടെ അറിഞ്ഞിട്ട് ദിലീപ് അവർക്ക് വീടുണ്ടാക്കി കൊടുത്തിരുന്നു. അതും ഒത്തിരി വർഷങ്ങൾക്ക് മുൻപാണ്.
അവിടെ വെച്ച് ആ കൊച്ച് പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു. നമ്മൾക്കൊന്നും ആ ചെയ്ത് കൊടുത്തത് അറിയില്ലായിരുന്നു. ദിലീപിന് ശേഷം മമ്മൂട്ടിയെ കുറിച്ചും നടി പറഞ്ഞു. ‘മമ്മൂക്കയുടെ ഡ്രസ്സിങ് സെൻസാണ് എനിക്കേറ്റവും ഇഷ്ടം. കഥാപാത്രമായി വരുമ്പോൾ വേറെ ആളാണെങ്കിൽ അല്ലാത്തപ്പോൾ വേറൊരു രീതിയാണ്.
കുടുംബവുമായി വളരെ അറ്റാച്ചഡ് ആയിട്ടുള്ള ആളാണ്. അത്രയും കെയർ ചെയ്ത് നോക്കുന്ന ആളുകൾ കുറവാണ്. എല്ലാ തരത്തിലും റോൾ മോഡലായി കാണാൻ പറ്റുന്ന ഒരാളാണ് മമ്മൂക്ക. ഈ പ്രായത്തിലും സ്റ്റൈലിന്റെ കാര്യത്തിൽ യുവാക്കളെ പോലും അദ്ദേഹം പിന്തള്ളും. വസ്ത്രം മാത്രമല്ല ഷൂ, വാച്ച് എല്ലാം സ്റ്റൈലായിരിക്കും എന്നാണ് പൊന്നമ്മ ബാബു പറയുന്നത്.
അതേസമയം, പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറും’. കോമഡിയും റൊമാൻസും സെന്റിമെന്റ്‌സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ എന്നായിരുന്നു പ്രേക്ഷക പ്രതികരണം.ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയർ ടേക്കറിന്റെ മറ്റൊരു പ്രത്യേകത.