Malayalam
രണ്ടും കല്‍പ്പിച്ചിറങ്ങി മഞ്ജു വാര്യര്‍; നടിയുടെ കരിയറില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്…
രണ്ടും കല്‍പ്പിച്ചിറങ്ങി മഞ്ജു വാര്യര്‍; നടിയുടെ കരിയറില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്…
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.
അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മഞ്ജു വാര്യര്‍ രണ്ടും കല്‍പ്പിച്ച് അങ്കത്തട്ടിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. പഴയ മഞ്ജു വാര്യര്‍ അല്ല ഇപ്പോള്‍. മഞ്ജു ചലഞ്ച് ചെയ്യുന്നത് തന്റെ കരിയറിനെ തന്നെയാണ്. തനിക്ക് പറ്റില്ല എന്ന് പറഞ്ഞ കഥാപാത്രങ്ങളെ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതിലാണ് താന്‍ ചലഞ്ചിംഗ് കാണുന്നതെന്നാണ് മഞ്ജു തന്റെ പല സുഹൃത്തുക്കളോടും പറഞ്ഞിരിക്കുന്നത്.
പഴയ മഞ്ജുവില്‍ നിന്നും ഇപ്പോഴത്തെ മഞ്ജുവിന് ഒരുപാട് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. പണ്ട് ആണെങ്കില്‍ മഞ്ജുവിന് പ്രാധാന്യമുള്ള, മലയാളത്തില്‍ മാത്രം ഒതുങ്ങിയിരുന്ന, വളരെ സെലക്ടീവ് ആയി മാത്രം സിനിമ ചെയ്തിരുന്ന മഞ്ജു ഇപ്പോള്‍ മലയാളത്തിന് പുറമെ ഹിന്ദി തമിഴ് ഭാഷകളിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുകയാണ്. ഇവിടെയാണ് മഞ്ജു രണ്ടും കല്‍പ്പിച്ചിരിക്കുകയാണ് എന്ന് പറയുന്നത്. മുമ്പ് അഭിനയം അനവസാനിപ്പിച്ച് കുടുംബ ജീവിതം തിരഞ്ഞെടുത്ത് ഒതുങ്ങി കൂടിയ വ്യക്തിയായിരുന്നു മഞ്ജു വാര്യര്‍.
ആ മഞ്ജു തിരിച്ചു വരവില്‍ ശക്തമായ ഒരു പ്രതിഞ്ജ എടുത്തുകൊണ്ടാണ് വന്നത്. എന്ന ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. എനിക്ക് അറിയാവുന്ന ജോലി എന്റെ നൃത്തം അതിപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഇനി എന്റെ ജീവിതം ഇത് രണ്ടും ഉപയോഗിച്ചാണ്. രണ്ടാം വരവില്‍ നൃത്തം കൊണ്ടു തന്നെ ചുവടുറപ്പിക്കുകയായിരുന്നു. അതിനിടയിലാണ് എന്ത് കൊണ്ട് മറ്റ് ഭാഷകളിലേയ്ക്ക് മഞ്ജു കടക്കുന്നില്ല എന്ന ചോദ്യം വന്നത്. മഞ്ജുവിന് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും ശോഭിക്കാന്‍ കഴിയില്ലെന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. ഇപ്പോള്‍ തമിഴ് സിനിമയിലും ഹിന്ദി സിനിമയിലുമടക്കം തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. ധനുഷിനൊപ്പം അസുരനിലും ഇപ്പോള്‍ തല അജിത്തിനൊപ്പവും അഭിനയിക്കുകയാണ് മഞ്ജു.
ഇതിനോടകം തന്നെ അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും പിന്നണി ഗാന രംഗത്തും താനിക്ക് ശോഭിക്കാന്‍ കഴിയുമെന്ന് മഞ്ജു തെളിയിച്ചിരിക്കുകയാണ്. അജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ മാത്രം പോയ മഞ്ജു ഒരു പാട്ടും കൂടി പാടിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇതിന് പിന്നാലെ മഞ്ജുവിന് തമിഴിലേയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നുണ്ടെന്നും അത് മഞ്ജു സെലക്ട് ചെയ്യുന്നതു പോലെ പ്രേക്ഷകരിലേയ്ക്ക് എത്തുമെന്നുമാണ് പല്ലിശ്ശേരി പറയുന്നത്. മാത്രമലല്, ഒരേ സമയത്ത് അഭിനയത്തിലും പിന്നണിയിലും തിളങ്ങുന്ന മഞ്ജു ഇതുകൊണ്ടാണ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു.
