Malayalam
മഞ്ജു ചേച്ചി നിങ്ങൾ മമ്മൂട്ടിക്ക് പഠിക്കുവാണോ;ചിത്രത്തിന് വന്ന രസകരമായ കമന്റുകൾ!
മഞ്ജു ചേച്ചി നിങ്ങൾ മമ്മൂട്ടിക്ക് പഠിക്കുവാണോ;ചിത്രത്തിന് വന്ന രസകരമായ കമന്റുകൾ!
അസുരൻ തമിഴ് ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ പ്രശംസ നേടുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ്.സിനിമ ലോകത്തു നിന്ന് വലിയൊരു ഇടവേള എടുത്ത ശേഷം തിരികയെത്തിയ മഞ്ജുവിന്റെ തമിഴിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് തന്നെ വലിയ വിജയമായി.മലയാളികൾക്ക് മഞ്ജു ഏറെ ഇഷ്ടപെട്ടവളാണ്.മഞ്ജു തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോളെല്ലാം ആരാധകർ വലിയ പിന്തുണയാണ് നൽകുന്നത്.ഇപ്പോളിതാ തരാം ഏറ്റവും പുതിയതായി പങ്കു വെച്ച മനോഹരമായ ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിൽ സുന്ദരിയായാണ് മഞ്ജു കാണുന്നത്.അസുരൻ ചിത്രത്തിന് ശേഷം മഞ്ജുവിന് തമിഴകത്തുനിന്നും ഒരുപാട് അവസരങ്ങൾ വരുന്നതായാണ് അറിയാൻ കഴിഞ്ഞത്.ഇപ്പോൾ കുറച്ചു നാളുകളായി മഞ്ജു പങ്കു വെക്കുന്ന ചിത്രങ്ങളിലെല്ലാം ഒരു വ്യത്യസ്ഥ രൂപമാറ്റം പ്രകടമാണ്.പ്രായം കുറഞ്ഞതായി തോന്നിക്കുന്നുവെന്നും ,വന്നു വന്ന് മഞ്ജു ചേച്ചി മീനാക്ഷിയെക്കാളും ചെറുപ്പമായാണ് തോന്നിക്കുന്നതെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.ചിലർ മമ്മൂക്കയ്ക് പഠിക്കുവാണോ എന്നും ചോദിക്കുന്നുണ്ട്.ഇതിനോടകം തന്നെ ചിത്രത്തിന് നിരവധി ലൈക്കുകളും കമെന്റുകളും കിട്ടിക്കഴിഞ്ഞു.
manju warrier instagram photo
