Malayalam
2020 മമ്മൂട്ടിയുടെ വർഷം;നാല് പ്രമുഖ സംവിധായകർ മമ്മൂട്ടിക്കൊപ്പം കൈകോർക്കുന്നു!
2020 മമ്മൂട്ടിയുടെ വർഷം;നാല് പ്രമുഖ സംവിധായകർ മമ്മൂട്ടിക്കൊപ്പം കൈകോർക്കുന്നു!
മലയാള സിനിമയിൽ വർഷങ്ങളായി തേരോട്ടം തുടന്നുകൊണ്ടിരിക്കുന്ന താര രാജാവാണ് മമ്മൂട്ടി.ഒരോ വർഷവും ജനപ്രീയമായ നിരവധി ചിത്രങ്ങൾ മമ്മൂക്ക സമ്മാനിക്കാറുണ്ട്.ഈ വർഷം അതിന് കുറവുണ്ടായില്ല.എന്നാൽ മമ്മൂട്ടി ആരാധകർക്ക് 2020 ത് ഒരു മികച്ച വർഷമായിരിക്കും എന്നാണ് സൂചന.മലയാളത്തിലെ നാല് പ്രമുഖ സംവിധായകർ മമ്മൂട്ടിയെ നായകനാക്കി അടുത്തവർഷം 3 ചിത്രങ്ങൾ ഉണ്ടാകും.ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം മമ്മൂട്ടി സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന ഒരു ചിത്രമാണ് അടുത്ത വർഷം എത്തുന്നതിൽ ഒന്ന്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
അതിനു ശേഷം കെ മധു ഒരുക്കുന്ന സേതു രാമയ്യർ സീരിസിലെ അഞ്ചാം ഭാഗം മമ്മൂട്ടി ചെയ്യും. എസ് എൻ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഒരിടവേളക്ക് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സ്വർഗ്ഗ ചിത്ര എന്ന ബാനർ ആയിരിക്കും എന്നാണ് വിവരങ്ങൾ പറയുന്നത്.
കൂടാതെ ജോഷിക്കാണ് മമ്മൂട്ടി പിന്നീട് ഡേറ്റ് കൊടുത്തിരിക്കുന്നത്. സജീവ് പാഴൂർ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ജോഷി അടുത്തതായി ഒരുക്കുന്നത് ദിലീപ് നായകനായ ഓൺ എയർ എന്ന ചിത്രമാണ്. അതിനു ശേഷം മമ്മൂട്ടി – ജോഷി – സജീവ്പാഴൂർ ചിത്രം ഉണ്ടാകുമെന്നനാണ് റിപോർട്ടുകൾ സൂചിപികുന്നത്.
ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ പോലത്തെ ചിത്രങ്ങൾ മമ്മൂട്ടിക്ക് ഒപ്പം ചെയ്ത ഹരിഹരനും ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ പ്ലാൻ ഉണ്ടെന്നു മാമാങ്കം ഓഡിയോ ലോഞ്ചിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രവും അടുത്ത വർഷം സംഭവിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.ഏതായാലും യുവ സംവീധായകരുടെ കുതിച്ചു കയറ്റത്തിനിടയിലും സീനിയർ സംവിധായകർ വലിയ തിരിച്ചു വരവിനു തന്നെയാണ് കളമൊരുക്കുന്നതു. സൗബിൻ- ജോജു എന്നിവർ അഭിനയിക്കുന്ന ജൂതൻ എന്ന ചിത്രമൊരുക്കി ഭദ്രൻ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുമ്പോൾ കടുവ എന്ന പൃഥ്വിരാജ് ചിത്രമാണ് ഷാജി കൈലാസ് അടുത്ത വർഷം ചെയ്യുന്നത്.
four directors with mammoottty in 2020