News
ഇനി ധൈര്യമായി ബൈക്ക് ഓടിക്കാം; ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍
ഇനി ധൈര്യമായി ബൈക്ക് ഓടിക്കാം; ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍
ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ പല ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി.
അതിന്റെ ആദ്യപടിയായാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്.
എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റെ ചിത്രം. തമിഴ്‌നാട്ടില്‍ ആദ്യദിവസം തന്നെ മികച്ച ഓപ്പണിം?ഗ് കളക്ഷന്‍ ആണ് തുനിവിന് ലഭിച്ചിരിക്കുന്നത്. സിനിമാസ്വാദകരും ആരാധകരും ഏറ്റെടുത്ത ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അജിത്തിനൊപ്പം ഉള്ള ഫോട്ടോകള്‍ പങ്കുവച്ചിരുന്നു മഞ്ജു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്.
