Connect with us

എനിക്ക് തോന്നുന്നില്ല ഇതിനിത്തിരി ഹൈപ്പ് കൊടുത്തേക്കാം എന്ന് പറഞ്ഞ് രാജുവോ ലാലേട്ടനോ ആരും ഒന്നും ചെയ്തിട്ടുണ്ട് എന്ന്; മഞ്ജു വാര്യർ

Malayalam

എനിക്ക് തോന്നുന്നില്ല ഇതിനിത്തിരി ഹൈപ്പ് കൊടുത്തേക്കാം എന്ന് പറഞ്ഞ് രാജുവോ ലാലേട്ടനോ ആരും ഒന്നും ചെയ്തിട്ടുണ്ട് എന്ന്; മഞ്ജു വാര്യർ

എനിക്ക് തോന്നുന്നില്ല ഇതിനിത്തിരി ഹൈപ്പ് കൊടുത്തേക്കാം എന്ന് പറഞ്ഞ് രാജുവോ ലാലേട്ടനോ ആരും ഒന്നും ചെയ്തിട്ടുണ്ട് എന്ന്; മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

മലയാള സിനിമാലോകം കണ്ട എക്കാലത്തേയും വലിയ പ്രമോഷനും മാർക്കറ്റിംഗും നടത്തിയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എമ്പുരാൻ പുറത്തെത്തിയത്. മഞ്ജു വാര്യരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയദർശിനി രാംദാസ് എന്ന ഫീമെയ്ൽ ലീഡ് കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുക്കുന്നതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.

‘ഹൈപ്പ് കൊടുക്കുന്നതല്ലല്ലോ. ലൂസിഫർ എന്ന സിനിമയോട് അത്രയും ഇഷ്ടപ്പെട്ടത് കൊണ്ട് അതിന്റെ ഒരു അടുത്ത ഭാഗമാണ്. അതിനോടുള്ള ആകാംക്ഷയായിരിക്കും. അത് നമ്മൾ ഒരിക്കലും മനപൂർവം കൊടുത്തതല്ല. എനിക്ക് തോന്നുന്നില്ല ഇതിനിത്തിരി ഹൈപ്പ് കൊടുത്തേക്കാം എന്ന് പറഞ്ഞ് രാജുവോ ലാലേട്ടനോ ആരും ഒന്നും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് തനിയെ പ്രേക്ഷകരുടെ മനസിൽ നിന്നുണ്ടാകുന്നതാണ്.

അത് നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് എനിക്ക് തോന്നുന്നില്ല. കൈയടി വീണില്ലെങ്കിലും കൂവൽ വീഴരുതേ എന്നായിരുന്നു പ്രാർത്ഥന. കൈയടി വീഴാൻ വേണ്ടി പ്ലാൻ ചെയ്ത് ഒന്നും ചെയ്തിട്ടില്ല. അങ്ങനെയൊന്നും രാജു എന്റെ അടുത്ത് പറഞ്ഞിട്ടുമില്ല. എന്റെ മനസിൽ രാജു ഉദ്ദേശിക്കുന്ന ഇംപാക്ട് എന്നെ വെച്ച് ചെയ്യുന്ന സീനിൽ ഉണ്ടാകണെ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ലൂസിഫർ അനൗൺസ് ചെയ്തപ്പോൾ തന്നെ അതിൽ ഭാഗമാകാൻ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നു.

രാജുവിനെ എനിക്ക് അതിന് മുൻപ് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള രാജുവിന്റെ പാഷനും അറിവുമൊക്കെ വളരെ പ്രശസ്തമായിരുന്നു. അത് കേട്ട് കേട്ട് നല്ല സെൻസുള്ള ആളാണ് എന്ന ഇംപ്രഷൻ ഉണ്ടായിരുന്നു. രാജു സംവിധാനം ചെയ്യുന്നും അതും ലാലേട്ടനെ വെച്ച് ലൂസിഫർ എന്നാണ് പേര് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നന്നായിരിക്കും എന്തായാലും എന്ന് തോന്നിയിരുന്നു.

അതിന്റെ ഭാഗമാകാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ എന്നും ആഗ്രഹിച്ചിരുന്നു. അതിന് ശേഷമാണ് എനിക്ക് കോൾ വരുന്നത്. പ്രിയദർശിനി രാംദാസ് എനിക്ക് വന്ന റോളുകളിൽ മികച്ച ഒന്നാണ്. ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് വരുമ്പോൾ വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടി വന്നിട്ടില്ല എന്നും മഞ്ജു വാര്യർ പറഞ്ഞു.

താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്. പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ്‌ ആയിട്ടുള്ള സ്‌ത്രീയാണ്.

പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.

ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ.

കഥയെ പറ്റി കൂടുതലൊന്നും പുറത്തുപറയാൻ പറ്റുന്ന ഒരു അവസ്ഥ അല്ല. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ച് പറയാം. ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നു.

രാജുവിനോടൊപ്പം ഒരു സിനിമ ചെയ്യുന്നതിൻറെ സന്തോഷം എത്രയാണെന്നുള്ളത് ലൂസിഫറിലും അല്ലെങ്കിൽ ഇപ്പോൾ എമ്പുരാനിലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഏതൊരു ആർട്ടിസ്‌റ്റിനോട് ചോദിച്ചാലും അറിയാൻ സാധിക്കും. കാരണം അത്രയും കംഫർട്ടബിളായിട്ടുള്ള ഒരു സംവിധായകൻറെ കൂടെ വർക്ക് ചെയ്യുമ്പോൾ, ഒരു സംവിധായകന് ഏറ്റവും ആവശ്യമുള്ളതെന്ന് എനിക്ക് തോന്നുന്നത് എന്ത് വേണം എന്നതിനേക്കാളുപരി എന്ത് വേണ്ട എന്നതിനെ കുറിച്ചുള്ള വളരെ വ്യക്‌തമായിട്ടുള്ളൊരു ധാരണയാണ്.

രാജുവിനെ ഞാൻ കണ്ടിട്ടുള്ള വളരെ വലിയൊരു ക്വാളിറ്റിയാണ്, ക്ലാരിറ്റി, അല്ലെങ്കിൽ കൺവിക്ഷൻ, കോൺഫിഡൻസ് എന്ന് പറയുന്നത്. അങ്ങനെ ഉള്ളൊരു സംവിധായകൻറെ കൂടെ വർക്ക് ചെയ്യുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വളരെ സന്തോഷം തരുന്ന വളരെ പ്ലഷറുള്ള ഒരു കാര്യമാണ്.

എൻറെ ഒരു ഫേവറൈറ്റ് സംവിധായകൻമാരുടെ ലിസ്‌റ്റ് എടുക്കുമ്പോൾ തീർച്ചയായും രാജുവിന് അലിതൊരു സ്ഥാനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വീണ്ടും ലൂസിഫറിന് ശേഷം രാജുവിൻറെ സംവിധാനത്തിൽ ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നതും വലിയ സന്തോഷമാണ് എന്നുമായിരുന്നു ചിത്രത്തിന്റെ പ്രൊമോഷനിടി മഞ്ജു വാര്യർ പറഞ്ഞിരുന്നത്.

എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.

എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.

അതേസമയം, ലൂസിഫറിനേക്കാൾ ഗംഭീരമായ മേക്കിംഗാണ് എമ്പുരാനിൽ ഉള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. രാവിലെ മുതൽ തിയേറ്ററുകളിൽ വലിയ തിരക്ക് ആയിരുന്നു. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.

ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top