മനസ്സിൽ മഞ്ജു വാര്യരായിരുന്നു; സംവിധായകൻ പറയുന്നതിങ്ങനെ….!
ഇന്ത്യയുടെ ചൊവ്വ പര്യവേഷണവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ചിത്രമായ മിഷന് മംഗളിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ കൂടി വേണമായിരുന്നുവെന്ന് സംവിധായകൻ ജഗൻ ശക്തി.അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായിട്ടെത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്ന് പറച്ചില്. ഞാന്‍ ഈ സ്ക്രീപ്റ്റ് എഴുതിയപ്പോള്‍ മുഴുവന്‍ രാജ്യത്തെയും ഒന്നിപ്പിക്കാന്‍ ആഗ്രഹിച്ചു. മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍, തമിഴില്‍ നിന്നും സുഹാസിനി മണിരത്നം, കന്നഡയില്‍ നിന്നും അനു പ്രഭാകര്‍ ഒരു പ്രമുഖ ബംഗാളി നടി, പിന്നെ കഥയെഴുതാൻ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിയില്‍ നിന്നും ശ്രീദേവിയെയാണ് മനസില്‍ കണ്ടിരുന്നത്. സിനിമയില്‍ അവരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തില്‍ ഗൗരി ഷിന്‍ഡെയുടെ അസിസ്റ്റന്റായിരുന്നു. അവരെപ്പോലൊരാള്‍ അഭിനയിച്ചാല്‍ തിരക്കഥയ്ക്കു കൊണ്ടു വരാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് എനിക്ക് നല്ല പോലെ അറിയാമായിരുന്നു.
പിന്നീട് അക്ഷയ് കുമാര്‍ പ്രോജക്ടിന് പച്ചക്കൊടി കാണിച്ചപ്പോള്‍ ആദ്യം ബോളിവുഡ് താരങ്ങളുമായി ചിത്രത്തെ കുറിച്ച് സംസാരിക്കാമെന്ന് കരുതി. അവര്‍ തയ്യാറായില്ലെങ്കില്‍ ആദ്യത്തെ പ്ലാന്‍ പ്രകാരം മുമ്പോട്ടു പോകാമെന്നും ചിന്തിച്ചു. ഭാഗ്യവശാല്‍ ഞാന്‍ സമീപിച്ചവരെല്ലാം സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു – ജഗന് പറയുന്നു.
കഥ കേട്ട ഉടനെ വിദ്യാ ബാലന് ചെയ്യാമെന്ന് സമ്മതിച്ചു. ഹോളിഡേ എന്ന ചിത്ത്രിനു വേണ്ടി സൊനാക്ഷി സിന്‍ഹയ്ക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. അകിരയ്ക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇരുവരും എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നു. തപ്സിയ്ക്കും സമ്മതമായിരുന്നു. നിത്യ മോനോന്റെ വ്യത്യസ്ത ഭാഷകളിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യന്‍ കഥാപാത്രത്തിനായി നിത്യയായിരുന്നു ആദ്യ ചോയ്സ്. ഒരു നടിയെന്ന നിലയില്‍ ഒരുപാടു ബഹുമാനിക്കുന്നുണ്ട് ഞാനവരെ. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിവരിച്ചപ്പോള്‍ അവരും ആകംക്ഷയോടെ കേട്ടിരുന്നു.’ ജഗന് ശക്തി പറയുന്നു.
നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മിഷന് മംഗള്‍. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞയായാണ് നിത്യ ചിത്രത്തിലെത്തുന്നത്.
ഐ എസ് ആര് ഒയിലെ രാകേഷ് ധവാന് എന്ന ചുറുചുറുക്കുള്ള ശാസ്ത്രജ്ഞനായി അക്ഷയ്കുമാറും താര ഷിന്‍ഡേ എന്ന മിടുക്കി സഹപ്രവര്‍ത്തകയായി വിദ്യാബാലനും എത്തുന്ന ചിത്രമാണ് മിഷന് മംഗള്‍. ഇവര്‍ക്കൊപ്പം തപ്സി പണ്ണു, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള കരുത്താര്‍ന്ന ടീം ഒറ്റക്കെട്ടായി ഒരു വലിയ മിഷന് പൂര്‍ത്തീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ നിന്നും അടുത്തിടെയാണ് ട്രെയിലര്‍ പുറത്ത് വന്നത്. തപ്സി പന്നു, വിദ്യ ബാലന്, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന് എന്നിങ്ങനെയുള്ള നടിമാരുടെ സാന്നിധ്യമായിരുന്നു ട്രെയിലറില്‍ ശ്രദ്ധേയമായിരുന്നത്.
manju warrier- director-talks about her
