എമി ജാക്‌സന്റെ നിറവയറുമായുള്ള ഫോട്ടോഷൂട്ട്
മദ്രാസിപട്ടണം എന്ന സിനിമയിലെ അരങ്ങേറ്റത്തിലൂടെ ഇന്ത്യൻ സിനിമയിൽ സാന്നിധ്യമറിയിച്ച എമി ജാക്‌സന്റെ നിറവയറുമായുള്ള ഫോട്ടോഷൂട്ട്
മദ്രാസ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ നടിയാണ് എമി ജാക്‌സന്‍
തമിഴ് ഹിന്ദി സിനിമകളിലെ സാനിധ്യം കൊണ്ട് സുപരിചിതയായ നടിയാണ് ആമി ജാക്‌സൺ. മദ്രാസിപട്ടണം എന്ന സിനിമയിലെ അരങ്ങേറ്റത്തിലൂടെ ഇന്ത്യൻ സിനിമയിൽ സാന്നിധ്യമറിയിച്ച ഈ ബ്രിട്ടീഷ് സുന്ദരി വിക്രം ചിത്രം ഐയിലൂടെയും യന്തിരന്‍ ടുവിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറി
കഴിഞ്ഞ മാതൃദിനത്തിൽ താൻ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സന്തോഷവാര്‍ത്ത താരം പങ്കു വെച്ചിരുന്നു.
ആമിയും കാമുകനും ഭാവി വരനുമായ ജോര്‍ജ് പനായോറ്റും സെപ്റ്റംബരിൽ അവരുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
ഇപ്പോൾ നിറവയറോടെയുള്ള ചിത്രമാണ് ആമി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുകയാണ്.
അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ അതീവ സുന്ദരിയായിട്ടുണ്ട് എന്നാണു വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്
അമ്മയാവാന്‍ പോകുയാണെന്നുള്ള സന്തോഷവാര്‍ത്ത ആമി ജാക്‌സണ്‍. ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31–നാണ് ആരാധകരുമായി പങ്കുവെച്ചത് . ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെച്ചത്
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.
എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ ആമി ജാക്സണ്‍. ഐ, തങ്കമകന്‍, തെരി, യന്തിരൻ 2.0 തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രം 2012-ൽ ഏക് ദീവാനാ ഥാ എന്ന പേരിൽ ഹിന്ദിയിലേക്കു പുനർനിർമ്മിച്ചപ്പോൾ ആമി ജാക്സണാണ് നായികാവേഷം കൈകാര്യം ചെയ്തത്. ഈ ചിത്രത്തിലെ ഏമിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
സിനിമയിൽ അത്ര സജീവമല്ലെങ്കിലും മോഡലിങ് രംഗത്ത് ആമി നിറഞ്ഞു നിൽക്കുകയാണ്…പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു.
മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഏമിയെത്തേടിയെത്തുന്നത്. 2010-ൽ ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ മകളായാണ് ഏമി ജാക്സൺ അഭിനയിച്ചത്
മികച്ച പുതുമുഖ നായികയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം ഈ ചിത്രത്തിലുടെ ഏമിക്കു ലഭിച്ചു
Amy Jackson’s monochrome pictures
