Actress
മഞ്ജുവിന്റെ ജന്മനക്ഷത്രക്കാർ നിൽക്കുന്നിടത്ത് ഐശ്വര്യം വന്നുകയറും, ഈ നാളുകാരെ ചുറ്റിപ്പറ്റി ജീവിക്കുന്നവർക്ക് ഗുണങ്ങളേയുണ്ടാകും; ദിലീപിന്റെ ഐശ്വര്യം മഞ്ജുവായിരുന്നുവെന്ന് സോഷ്യൽ മീഡിയ
മഞ്ജുവിന്റെ ജന്മനക്ഷത്രക്കാർ നിൽക്കുന്നിടത്ത് ഐശ്വര്യം വന്നുകയറും, ഈ നാളുകാരെ ചുറ്റിപ്പറ്റി ജീവിക്കുന്നവർക്ക് ഗുണങ്ങളേയുണ്ടാകും; ദിലീപിന്റെ ഐശ്വര്യം മഞ്ജുവായിരുന്നുവെന്ന് സോഷ്യൽ മീഡിയ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.
താരം തന്റെ നാൽപ്പത്തിയാറാം പിറന്നാൾ ആഘോഷമാക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ പ്രിയ സുഹൃത്തായ ഭാവന മഞ്ജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് ആശംസകൾ നേർന്നത്. നടിയും സംവിധായകയുമായ ഗീതു മോഹൻദാസും ആശംസകളുമായി എത്തിയിട്ടുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയെന്നൊരു വിശേഷണവും മഞ്ജുവിന് ആരാധകർക്കിടയിലുണ്ട്. എന്നാൽ നടിയുടെ ഉയർച്ചയ്ക്കും തിരിച്ചുവരവിനും കാരണം നടിയുടെ ജന്മനക്ഷത്രത്തിന്റെ പ്രത്യേകതകളാണെന്നും ഭാഗ്യനക്ഷത്രമാണെന്നുമാണ് സോഷ്യൽ മീഡിയയിലെ ചില സംസാരങ്ങൾ.
റിപ്പോർട്ടുകൾ പ്രകാരം നടിയുടെ നക്ഷത്രം തൃക്കേട്ടയാണ്. തൃക്കേട്ട നക്ഷത്രത്തിൽ പിറന്നവർ പൊതുവെ ദുർബല ഹൃദയരാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ നാളുകാരെ ചുറ്റിപ്പറ്റി ജീവിക്കുന്നവർക്ക് ഗുണങ്ങളേയുണ്ടാകും. ഈ നാളുകാർ നിൽക്കുന്ന ഇടത്ത് ഐശ്വര്യം വന്നുകയറുമെന്നാണ് സേഷ്യൽ മീഡിയ പറയുന്നത്.
മാത്രമല്ല, ഈ നാളുകാർ നിൽക്കുന്ന ഇടത്ത് ഐശ്വര്യം വന്നുകയറുമത്രെ. അതിനാൽ തൃക്കേട്ടക്കാരിയായ മഞ്ജു എവിടെ നിൽക്കുന്നോ അവിടെ ഐശ്വര്യം വരും. ആ വീട്ടിലുള്ള ആളുകൾക്ക് രാജയോഗവുമുണ്ടാകും എന്നും പറയപ്പെടുന്നുണ്ട്. ഇതിന് പിന്നാലെ നടിയുടെ മുൻകാല ജീവിതവും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
ദിലീപിന്റെ ഐശ്വര്യം മഞ്ജുവായിരുന്നു. ദിലീപും മഞ്ജുവും വിവാഹിതയായ ശേഷമാണ് ദിലീപിന് സർവൈശ്വര്യങ്ങളും രാജയോഗവും വന്നതെന്നും മഞ്ജു പടിയിറങ്ങിയതോടെ ദിലീപിന്റെ സകല സൗഭാഗ്യങ്ങളും പോയി കഷ്ടപാട് തുടങ്ങിയതെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ ചിലർ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ലിറിക്കൽ ഗാനം പുറത്ത് വിട്ടിരുന്നു. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം ചുവടു വെയ്ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേൽ ആണ്സംവിധാനം. ‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.
ട്രെൻഡിങ്ങിൽ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂൾ’ ലുക്കിലാണ് മഞ്ജു വാരിയർ. പതിവിൽ നിന്നു വ്യത്യസ്തമായി ലൗഡ് പെർഫോർമൻസുമായാണ് മഞ്ജു എത്തുന്നത്.
തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് മഞ്ജു വാര്യരുടെ ജനനം. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും. വിവാഹശേഷം പതിനാല് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷകരെ നിരാശപ്പെടുത്തിയില്ല.
മലയാളവും കടന്ന് പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ്. മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.