Actress
നടി രശ്മിക മന്ദാനയ്ക്ക് അപകടം; വീട്ടിൽ വിശ്രമത്തിലാണെന്ന് താരം
നടി രശ്മിക മന്ദാനയ്ക്ക് അപകടം; വീട്ടിൽ വിശ്രമത്തിലാണെന്ന് താരം
നിരവധി ആരാദകരുള്ള സൂപ്പർ താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ നടിയ്ക്ക് അപകടം പറ്റിയെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുക്കാനുള്ള കാരണത്തെ കുറിച്ച് പറയവെയാണ് നടി തനിക്ക് പറ്റിയ ചെറിയൊരു അപകടത്തെ കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ മാസം തനിയ്ക്ക് ചെറിയൊരു അപകടമുണ്ടായെന്നും ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണെന്നും നടിപറഞ്ഞു. കഴിഞ്ഞ മാസമാണ് അപകടം. എന്നാൽ ചെറിയ ഒരു അപകടം മാത്രമാണെന്നാണ് നടി പറഞ്ഞത്. എന്നാൽ ഡോക്ടർ വിശ്രമം ആവശ്യമാണെന്നാണ് നിർദ്ദേശിച്ചത്.
താൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ് എന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് നടി വെളിപ്പെടുത്തുന്നത്. ജീവിതം കണ്ണാടി പോലെ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാം. ജീവിതം വളരെ ചെറുതാണെന്നും പറഞ്ഞ നടി നാളെയുണ്ടാകുമോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ലെന്നും അതിനാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും നടി പറഞ്ഞു.
അതേസമയം, നിരവധി ചിത്രങ്ങളാണ് രശ്മികയുടേതിയാ അണിയറയിൽ ഒരുങ്ങുന്നത്. പുഷ്പ 2, ദി ഗേൾ ഫ്രണ്ട്, സിക്കന്ദർ, റെയിൻ ബോ എന്നിവയാണ് റിലീസിനൊരുങ്ങുന്ന രശ്മിക മന്ദാന ചിത്രങ്ങൾ. അതിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലും അർജുൻ നായകനായി എത്തുന്ന പുഷ്പ 2 വാണ്.
എന്നാൽ പുഷ്പ 2 വിന്റെ റിലീസ് അടുത്തിടെ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററികളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റേ റിലീസ് ഡിസംബർ 6ന് ആയിരിക്കുമെന്നാണ് ഏറ്റവും പുതുതായുള്ള വിവരം. പുഷ്പയുടെ ആദ്യ ഭാഗവും ഡിസംബപ്ഡ 17 ന് ആണ് തിയേറ്ററുകളിലെത്തിയിരുന്നത്.