Connect with us

അമ്മയുടെയും മകളുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ; മീനൂട്ടിയ്ക്കും ഇഷ്ടം മിനികൂപ്പര്‍ തന്നെ

Malayalam

അമ്മയുടെയും മകളുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ; മീനൂട്ടിയ്ക്കും ഇഷ്ടം മിനികൂപ്പര്‍ തന്നെ

അമ്മയുടെയും മകളുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ; മീനൂട്ടിയ്ക്കും ഇഷ്ടം മിനികൂപ്പര്‍ തന്നെ

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപും കാവ്യയും.

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും മീനാക്ഷിക്കാണ്. പൊതുവെ സൈലന്റും ഒതുങ്ങി കൂടിയ സ്വഭാവവുമാണ് മീനാക്ഷിക്ക്. താരപുത്രിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴിയാണ് വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മീനാക്ഷി ചെന്നൈയിലാണ് പഠിക്കുന്നത്.

മകള്‍ പഠനത്തിനായി ചെന്നൈയ്ക്ക് പോയതോടെ ദിലീപും കുടുംബസമേതം അവിടെ സെറ്റില്‍ഡായി. ഡാന്‍സ് എന്നപോലെ തന്നെ െ്രെഡവിങിനോടും അതിയായ പ്രേമമാണ് മീനാക്ഷിക്ക്. മകളുടെ പ്രിയ വാഹനം മിനി കൂപ്പറാണ്. അമ്മ മഞ്ജുവിന് ഉള്ളതുപോലെ ഒരു മിനി കൂപ്പര്‍ മീനൂട്ടിക്കുമുണ്ട്. മകള്‍ പഠനത്തിന്റെ തിരക്കിലാകുമ്പോള്‍ മാത്രമാണ് ദിലീപ് മിനി കൂപ്പര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

അടുത്തിടെ മീനാക്ഷിയുടെ മിനികൂപ്പറില്‍ കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം സഞ്ചരിക്കുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു. മഞ്ജുവിന് കറുപ്പും മഞ്ഞയും കലര്‍ന്ന മിനി കൂപ്പറാണെങ്കില്‍ ബ്ലാക്ക് മിനി കൂപ്പറാണ് മീനാക്ഷിയുടേത്. മകളുടെ ഇഷ്ടം മനസിലാക്കി ദിലീപ് തന്നെയാണ് മിനി കൂപ്പര്‍ മീനാക്ഷിക്ക് സമ്മാനിച്ചത്. മിനി കൂപ്പര്‍ ഇലക്ട്രിക്കാണ് ഒരു വര്‍ഷം മുമ്പ് മഞ്ജു സ്വന്തമാക്കിയത്.

അറുപതുലക്ഷത്തോളം വില വരുന്ന വണ്ടി മഞ്ജു ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. അമ്മയുടെയും മകളുടെയും മിനി കൂപ്പര്‍ യാത്രയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മീനാക്ഷിയുടെ വാഹനം ദിലീപ് ഓടിക്കുന്ന ദൃശ്യങ്ങള്‍ കൂടി ചേര്‍ത്താണ് വീ!ഡിയോ പ്രചരിക്കുന്നത്. അസ്സലൊരു െ്രെഡവറാണ് മീനാക്ഷിയെന്ന് ദിലീപും സഹോദരന്‍ അനൂപും പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

‘മീനാക്ഷിക്ക് മിനി കൂപ്പര്‍ വാങ്ങാന്‍ ഞാനാണ് റെക്കമന്‍ഡ് ചെയ്തത്. അവള്‍ എന്നോട് അതിനെ കുറിച്ച് പറഞ്ഞത് ഞാന്‍ ചേട്ടനോട് പറയുകയായിരുന്നു. അവള്‍ ഇല്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. അവള്‍ എപ്പോ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. െ്രെഡവിങില്‍ നല്ല സ്പീഡാണ് അവള്‍ക്ക്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’, എന്നാണ് അനൂപ് പറഞ്ഞത്.

ദിലീപിന്റെയും മഞ്ജുവിന്റെയും മകളാണ് എന്നതുകൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമാപ്രവേശനം ആരാധകരും ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു വിവാഹത്തെ കുറിച്ചൊന്നും മഞ്ജു ഇപ്പോള്‍ ചിന്തിക്കുന്നില്ല. അഭിനയവും നൃത്തവും യാത്രകളുമായി മഞ്ജു തിരക്കിലാണ്. അടുത്തിടെ ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു സൂപ്പര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു. ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ് എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണ് ഇത്.

സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും വിശേഷാല്‍ അവസരങ്ങളില്‍ പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്. കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താന്‍ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു.

ദിലീപിന്റെ പിറന്നാള്‍ ദിനങ്ങളില്‍ ഹൃദയഹാരിയായ കുറിപ്പുമായി മീനാക്ഷി എത്താറുണ്ട്. കാവ്യയില്‍ ദിലീപിന് ഒരു മകള്‍ക്കൂടിയുണ്ട്. മഹാലക്ഷ്മിയെന്നാണ് നാല് വയസുകാരി മകളുടെ പേര്. മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയങ്കരി മീനാക്ഷി തന്നെയാണ്. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ച് ദിലീപ് വാചാലനാവാറുണ്ട്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീനാക്ഷി എംബിബിഎസ് കഴിയാറായി, ഇനിയൊരു ഹോസ്പിറ്റല്‍ കേരളത്തില്‍ മകള്‍ക്കായി ഇട്ടുകൊടുക്കാന്‍ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഏയ് ഞാന്‍ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉണ്ട് എന്നായിരുന്നു നടന്റെ മറുപടി.

More in Malayalam

Trending

Recent

To Top