Connect with us

വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം; അമൃത സുരേഷ്

Malayalam

വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം; അമൃത സുരേഷ്

വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം; അമൃത സുരേഷ്

സിനിമാരംഗത്തും രാഷ്ട്രീയത്തിലും ഒരേ പോലെ സാന്നിധ്യമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ് അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുമായുണ്ടായ പ്രശ്‌നം ഇപ്പോഴും അവസാനിച്ചിട്ടില്ല. നടനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടെ ഗരുഡന്‍ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും സുരേഷ് ഗോപി സജീവമാണ്. പ്രശ്‌നങ്ങള്‍ക്കിടെ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തുന്നവര്‍ക്ക് പറയാനുള്ളത് ഇദ്ദേഹത്തിന്റെ നല്ല മനസിനെക്കുറിച്ചാണ്.

സുരേഷ് ഗോപി തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് അമൃത സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേര്‍സിനോടാണ് പ്രതികരണം. സുരേഷ് അങ്കിള്‍ എന്ന വ്യക്തി എന്റെ ജീവിതത്തിലേക്ക് വരുന്നത് മൗനമേ എന്ന പാട്ടിലൂടെയാണ്. ഈ പാട്ട് സ്റ്റാര്‍ സിംഗറില്‍ പാടിയപ്പോള്‍ പാട്ടിന് നല്ല മാര്‍ക്ക് കിട്ടി. പക്ഷെ കോസ്റ്റ്യൂമിന് മാര്‍ക്ക് കുറവായിരുന്നു. ഓരോ ഷെഡ്യൂളിലും നാസും അഞ്ചും പെര്‍ഫോമന്‍സ് വെച്ച് പോവുകയാണ്.

നമുക്ക് അഫോര്‍ട്ട് ചെയ്യാന്‍ പറ്റാതായി. അങ്കിളും ആന്റിയും എന്നെയും അച്ഛനെയും വീട്ടിലേക്ക് വിളിച്ചു. നിനക്ക് ഔട്ട്ഫിറ്റിന്റെ പേരില്‍ മാര്‍ക്ക് കുറയാന്‍ പാടില്ല, മൊത്തം നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ഷോയുടെ അവസാനം വരെ സുരേഷ് ഗോപിയങ്കിളാണ് തന്റെ സ്‌പോണ്‍സറായിരുന്നത്. എനിക്ക് അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹം. സ്വന്തമല്ല എന്ന് തോന്നിയിട്ടില്ല. അങ്കിള്‍ എല്ലാ കാര്യത്തിലും എല്ലാവരോടും അങ്ങനെ തന്നെയാണ്. എന്റെയെന്ന് ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം തനിക്ക് ജീവനാണെന്നും അമൃത സുരേഷ് ചൂണ്ടിക്കാട്ടി.

വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അമൃത സുരേഷ് വ്യക്തമാക്കി. അമൃതയുടെ സ്‌പോണ്‍സറായതിനെക്കുറിച്ച് അഭിമുഖത്തില്‍ സുരേഷ് ഗോപിയും സംസാരിക്കുന്നുണ്ട്. എന്താ മോളെ ഡ്രസിലൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ എന്ന് ഷോയിലെ വിധികര്‍ത്താക്കള്‍ പറഞ്ഞിരുന്നു. പാടുമ്പോഴെ താന്‍ അമൃതയുടെ ചെരുപ്പ് ശ്രദ്ധിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ശരത്തിനെ വിളിച്ചാണ് അമൃതയുടെ അച്ഛന്റെ നമ്പര്‍ വാങ്ങിയതെന്നും നടന്‍ ഓര്‍ത്തു.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിനിടെ സുരേഷ് ഗോപിയെ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പിന്തുണച്ചിരുന്നു. സുരേഷ് ഗോപി പരസ്യമായി മാപ്പ് പറഞ്ഞിട്ടും കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിച്ചില്ലെന്ന് സങ്കടകരമാണെന്ന് അഭിരാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. സിനിമാ, സീരിയല്‍ രംഗത്ത് നിരവധി പേരുമായി സുരേഷ് ഗോപിക്കും കുടുംബത്തിനും അടുത്ത ബന്ധമുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം നടന് വിമര്‍ശകര്‍ ഏറെയാണ്.

ട്രോളുകളിലും കുറ്റപ്പെടുത്തലുകളിലുമുള്ള അമര്‍ഷം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പെടെ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സഹായം ചെയ്തിട്ടും അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നാണ് ഗോകുല്‍ മുമ്പ് വ്യക്തമാക്കിയത്.

അഭിനയ രംഗത്ത് ഗോകുല്‍ സുരേഷ് ഇപ്പോള്‍ സജീവമാണ്. പിതാവിനൊപ്പം അപ്പന്‍ എന്ന സിനിമയില്‍ ഗോകുല്‍ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഗരുഡന്‍ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബിജു മേനോന്‍, അഭിരാമി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

അതേസമയം, അമൃത പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് ചെറിയ ഒരു ഇടവേളയെടുത്ത് തീര്‍ത്ഥാടന യാത്രയിലാണ്. കാശിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അടുത്തിടെ അമൃത പങ്കിട്ടിരുന്നു. ഇപ്പോഴിതാ തന്റെ യാത്രകള്‍ എന്തിന് വേണ്ടിയാണെന്നത് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകയെ ചേര്‍ത്ത് പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇതെനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു.’

‘ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുകയാണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, എന്നാണ് അമൃത കുറിച്ചത്. ബാലയുമായി വേര്‍പിരിഞ്ഞശേഷം വര്‍ഷങ്ങോളം മകള്‍ മാത്രമായിരുന്നു അമൃതയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്.

പിന്നീട് പെട്ടന്ന് ഒരു ദിവസമാണ് ഗോപി സുന്ദറുമായി താന്‍ പ്രണയത്തിലാണെന്നും ഇനിയുള്ള യാത്രയില്‍ ഒരുമിച്ചായിരിക്കുമെന്നും അമൃത അറിയിച്ച് എത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരെയും ഒരുമിച്ച് കാണാറില്ല. അതേകുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ പെരുകിയപ്പോള്‍ അമൃതയ്‌ക്കൊപ്പമുള്ള ഒരു കപ്പിള്‍ ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top