Connect with us

ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Actress

ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസ്സ് ആയിരുന്നു പ്രായം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. നവംബർ 30ന് രാത്രി ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ വീട്ടിൽ വെച്ച് ആ ത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

വീട്ടിൽ നിന്നും ആ ത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ആത് മഹത്യയെന്നാണ് നി​ഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയായ ശോഭിത കഴിഞ്ഞ രണ്ട് വർഷമായി ഹൈദരാബാദിലാണ് താമസിച്ചിരുന്നത്.

രണ്ട് വർഷം മുൻപായിരുന്നു ശോഭിതയുടെ വിവാഹം. ഇതിന് ശേഷം ആണ് നടി ഹൈദരാബാദിൽ താമസം തുടങ്ങിയത്. 2015ൽ ‘രാംഗിതരംഗ’ എന്ന ചിത്രത്തിലൂടെയാണ് ശോഭിത സിനിമാ കരിയർ ആരംഭിച്ചത്. തെലുങ്കിലേക്ക് തിരിഞ്ഞ ശേഷം കന്നഡ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കന്നഡയിലെ നിരവധി സിനിമകളിലും സീരിയലുകളിലും ശോഭിത തിളങ്ങിയിട്ടുണ്ട്.

യു ടേൺ, കെജിഎഫ്: ചാപ്റ്റർ 1-2, എറഡോണ്ട്ല മൂർ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ‘ഗളിപട’, ‘മംഗള ഗൗരി’, ‘കോഗിലെ’, ‘കൃഷ്ണ രുക്മിണി’, ‘അമ്മവരു’ തുടങ്ങിയ ടിവി ഷോകളിലും നടി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു.

More in Actress

Trending