Connect with us

നസ്രിയ സുൽത്താനയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ!

Actress

നസ്രിയ സുൽത്താനയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ!

നസ്രിയ സുൽത്താനയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ!

സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നസ്രിയ സുൽത്താന. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 581Kയോളം ഫോളോവേഴ്സുള്ള താരം കൂടിയാണ് നസ്രിയ. അടുത്തിടെ കടുത്ത സൈബർ ആക്രമണമാണ് താരത്തിനെതിരെ വന്നിരുന്നത്. സപ്പോർട്ട് ചെയ്ത് നിന്നവർ വരെ നസ്രിയയ്ക്കെതിരെ വന്നിരുന്നു. വളരെ മോശമായ രീതിയിൽ ആയിരുന്നു പലരും പ്രതികരിച്ചിരുന്നത്.

നസ്രിയ വീണ്ടും വിവാഹം കഴിച്ച കാരണമാണ് സൈബർ ആക്രമണം നേരിടേണ്ടതായി വന്നത്. അത് മാത്രമല്ല, ഒരു അന്യമതസ്ഥനെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇതോടെ വലിയൊരു ശതമാനം പ്രേക്ഷകരും നസ്രിയയ്ക്കെതിരെ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പിന്തുണയും കുറഞ്ഞു.

എന്നാൽ വിവാഹശേഷം പഴയതിനേക്കാൾ കൂടുതൽ സജീവമായി നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു. കഴിഞ്ഞ ദിവസം നസ്രിയ പങ്കുവെച്ച വീഡിയോ വലിയ രീതിയിലാണ് വൈറലായി മാറിയത്. നന്ദനം എന്ന സിനിമയിൽ ജ​ഗതി ശ്രീകുമാർ അവതരിപ്പിച്ച കുമ്പിട എന്ന കഥാപാത്രമായി ആണ് നസ്രിയ എത്തിയത്. ‍‌‌‌

പിന്നാലെ നിരവധി പേരാണ് നസ്രിയയ്ക്ക് ആശംസകളുമായി വന്നത്. ഇവർക്കൊപ്പം മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും നസ്രിയക്ക് പിന്തുണ നൽകി രംഗത്തുവന്നു. അതോടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ട് ആരാധകരും എത്തി. അതേസമയം, നസ്രിയ മകനെ ഉപേക്ഷിച്ചു അന്യമതസ്ഥന്റെ ഒപ്പം ഒളിച്ചോടി പോയി. കുഞ്ഞിനെ യത്തീം ഖാനയിൽ ഏൽപ്പിച്ചു എന്നിങ്ങനെ ഒരായിരം ആരോപണങ്ങൾ ആയിരുന്നു നസ്രിയ നേരിട്ടത്.

നസ്രിയയുടെ ഉമ്മയും മകൾക്ക് എതിരെ രംഗത്ത് വന്നു. അതോടെയാണ് മതം മാറി പോയി നസ്രിയ വിവാഹം കഴിച്ചതിനെ ചൊല്ലിയുള്ള പല ചർച്ചകളും നടന്നത്. എന്നാൽ താൻ സ്വന്തം ഇഷ്ടത്തോടെയാണ് വിവാഹം ചെയ്തത്. കുഞ്ഞിനെ താൻ എവിടെയും ഉപേക്ഷിച്ചില്ല. പൈതൽ കൂടെ തന്നെയുണ്ട്. കുഞ്ഞിനേയും എന്നെയും പൂർണ്ണ മനസ്സോടെ സ്നേഹിക്കുന്ന ഒരാൾ ആണ് തന്റെ ഭർത്താവെന്നും നസ്രിയ പറയുന്നു.

കുഞ്ഞുനാൾ മുതൽ തമ്മിൽ അറിയാം കട്ട സഖാക്കന്മാർ ആണ് തങ്ങൾ എന്നും നസ്രിയ തുറന്നു പറഞ്ഞിരുന്നു. ഇവിടെ മതം ആണ് വിഷയം എന്നും തനിക്ക് അങ്ങനെ മതം ഒരു വിഷയം അല്ല, എല്ലാ മതവും തനിക്ക് ഒരേപോലെയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം എന്നെ ആഗ്രഹം ഉള്ളൂ എന്നായിരുന്നു നസ്രിയ വിവാഹശേഷം പ്രതികരിച്ചത്.

അതേസമയം, മഞ്ജു വാര്യരെ പ്രശംസിച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. മഞ്ജു വാര്യരൊക്കെ ഈ വീഡിയോ കാണുന്നുണ്ടല്ലോ. കഴിവുള്ള കലാകാരെ അം​ഗീകരിക്കാൻ കാണിച്ച ആ മനസ് സമ്മതിച്ചിരിക്കുന്നു എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, 14 വർഷത്തിന് ശേഷം കുഞ്ചാക്കോ ബോബന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തിരിച്ചെത്തിയത്.

മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

മലയാളത്തിൽ ഫൂട്ടേജ് ആണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് മഞ്ജു വാര്യ്രുടെ ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം.

ഇനി എമ്പുരാൻ, വിടുതലൈ പാർട്ട് ടു എന്നിങ്ങനെയുള്ള ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നടി. ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല.

Continue Reading
You may also like...

More in Actress

Trending

Recent

To Top