Connect with us

ഇപ്പോഴും മഞ്ജുവിനോടുള്ള സ്‌നേഹം വിടാതെ ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!

News

ഇപ്പോഴും മഞ്ജുവിനോടുള്ള സ്‌നേഹം വിടാതെ ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!

ഇപ്പോഴും മഞ്ജുവിനോടുള്ള സ്‌നേഹം വിടാതെ ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്.

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.

അതേപോലെ ദിലീപിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എന്നും വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ദിലീപ് ഇപ്പോള്‍ സിനിമയില്‍ ഒരു ശ്കതമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അടുത്തിടെ ദിലീപിന്റെ സഹോദരനും സിനിമ രംഗത്ത് സജീവമായിരുന്നു. അനൂപ് സംവിധാനം ചെയ്ത ‘തട്ടാശ്ശേരി കൂട്ടം’ തിയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

ചിത്രത്തിന്റെ റീലിസ് ദിവസം സിനിമ കാണാന്‍ അനൂപിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രിയയും എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ ഒരു കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ലക്ഷ്മിയുടെ വിശേഷങ്ങള്‍ ശ്രദ്ധ നേടിയ കൂട്ടത്തിലാണ് ലക്ഷ്മിയുടെ സമൂഹ മാധ്യമ അക്കൗണ്ടില്‍ ഇപ്പോഴും മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഉണ്ട് എന്നുള്ളതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആ ചിത്രം ലക്ഷ്മി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. കുടുംബം ഒന്നടങ്കം എത്തിയ ചിത്രത്തില്‍ അതി സുന്ദരിയും സന്തോഷവതിയുമായിട്ടാണ് മഞ്ജു കാണപ്പെടുന്നത്. ഇപ്പോഴും പഴയ ഏട്ടത്തിയമ്മയോടുള്ള സ്‌നേഹം ആകും ഇതിനു കാരണം എന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ഫ്രണ്ട്‌സ് ലിസ്റ്റില്‍ മഞ്ജുവിന്റെ അമ്മ ഗിരിജയും ഉണ്ട് എന്നതും ആരാധകര്‍ ചൂണ്ടിക്കാണിച്ചു.

നീണ്ട 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞത്. മകളുമായി പോലും ഒരു ബന്ധവും ഇപ്പോള്‍ മഞ്ജു സൂക്ഷിക്കുന്നില്ല എന്നാണ് വാര്‍ത്തകള്‍. അതുപോലെ മീനാക്ഷി പൊതുവെ ഒതുങ്ങിയ സ്വഭാവക്കാരിയാണ് മീനാക്ഷി എന്നും അനൂപ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ അവള്‍ പോസ്റ്റ് ചെയ്യുന്ന ഡാന്‍സൊക്കെ ആരും കാണാതെ ഒക്കെ ചെയ്യുന്നതാണ്. ചെയ്ത ശേഷം അവള്‍ അത് തങ്ങളെ കാണിക്കാറാണ് പതിവെന്നും അനൂപ് പറഞ്ഞിരുന്നു.

അതേസമയം, നേരത്തെ തന്നെ ലക്ഷ്മിയും മഞ്ജുവും തമ്മില്‍ സുഹൃത്തുക്കളാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യര്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയത്. മഞ്ജുവാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പ്രശംസിച്ച് ഒരു കുറിപ്പും മഞ്ജു പങ്കു വെച്ചിട്ടുണ്ട്.

‘അമ്മാ, ജീവിതത്തില്‍ എന്ത് ചെയ്യുന്നതിലും പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദി. നിങ്ങളുടെ 67ാം വയസ്സിലാണ് ഇത് ചെയ്യുന്നത്’. ‘എന്നെയും മില്യണ്‍ കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിക്കുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു, ഒപ്പം നിങ്ങളില്‍ അഭിമാനിക്കുന്നു,’ മഞ്ജു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ. ഇതിനകം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ സന്തോഷം പ്രകടിപ്പിച്ചത്. നേരത്തെ മഞ്ജുവിന്റെ അമ്മ കഥകളിയും ചെയ്തിരുന്നു.

ഗീതു മോഹന്‍ദാസ്, വീണ നായര്‍ തുടങ്ങിയവര്‍ കമന്റുകളുമായെത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്കിടയില്‍ മറ്റൊരു വലിയ ചര്‍ച്ച കൂടി സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ദിലീപിന്റെ അനുജന്റെ ഭാര്യ മഞ്ജുവിന്റെ അമ്മയുടെ മോഹിനിയാട്ടം കാണാന്‍ എത്തിയിരുന്നുവെന്നാണ് പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിടുന്നത്. വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവും സഹോദരന്റെ ഭാര്യ ലക്ഷ്മിയും സുഹൃത്തുക്കളാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മി എത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Continue Reading
You may also like...

More in News

Trending

Recent

To Top