News
മഞ്ജുവിനെ ഞങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദി; ‘ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടിയാണ് മഞ്ജുവെന്ന് ആരാധകര്‍
മഞ്ജുവിനെ ഞങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദി; ‘ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടിയാണ് മഞ്ജുവെന്ന് ആരാധകര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. വിവാഹത്തോടെ സിനിമ വിട്ടുപോയ നടിമാര്‍ നിരവധിയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം തന്നെ ഇങ്ങനെ തന്നെയാണ്. വിവാഹത്തോടെ മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിയത് സിനിമാ പ്രേമികളെ വല്ലാതെ വിഷമിപ്പിച്ച ഒന്നായിരുന്നു.
ഇത്ര നന്നായി ചെറിയ പ്രായം മുതല്‍ അഭിനയിച്ച നടി എന്തിന് ഇത്രവേഗം സിനിമ ഉപേക്ഷിച്ചുവെന്നാണ് സിനിമയെ സ്നേഹിക്കുന്നവര്‍ ഒന്നടങ്കം ചോദിച്ചത്. എന്നാല്‍ ആരാധകരുടെ ആഗ്രഹം പോലെ പതിന്നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴ് അടക്കമുള്ള അന്യ ഭാഷകളിലും അഭിനയവുമായി തിരക്കിലാണ് മഞ്ജു. അജിത്ത് നാടകനായി എത്തിയ തുനിവ്, മ്ജുവിന്റെ ആദ്യത്തെ ഇന്‍ഡോ അറബിക് ചിത്രം ആയിഷ എന്നീ സിനിമകളാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ വിശേഷം. തുനിവ് കുറച്ച് ദിവസം മുമ്പാണ് തിയേറ്ററുകളിലെത്തിയത്. ആയിഷ കുറച്ച് നാളുകള്‍ക്കുള്ളില്‍ പുറത്തെത്തും.
ആയിഷ ജനുവരി 20നാണ് തിയേറ്ററുകളില്‍ എത്തുക. സിനിമ അഞ്ച് ഭാഷകളിലാണ് പ്രേക്ഷകരിലേയ്ക്ക് എത്തുക. എല്ലാവര്ക്കും വളരെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ആയിഷ. രണ്ട് സിനിമകളുടേയും പ്രമോഷന്റെ തിരക്കിലാണ് മഞ്ജു വാര്യര്‍. അതിനായി ഇതിനോടകം നിരവധി അഭിമുഖങ്ങളും മഞ്ജു നല്കി കഴിഞ്ഞു. എത്ര രസമായാണ് മഞ്ജു സംസാരിക്കുന്നതെന്നും കേട്ടിരിക്കാന്‍ തോന്നുന്ന സംസാരമാണ് താരത്തിന്റേതെന്നും തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജുവിന്റെ പുത്തന്‍ അഭിമുഖങ്ങള്‍ക്ക് വരുന്നത്.
സിനിമയിലെത്തിയ കാലം മുതല്‍ ശക്തമായ പിന്തുണയാണ് മഞ്ജുവിന് ആരാധകര്‍ നല്കിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ആ പിന്തുണ മഞ്ജു നേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്. ‘ജനങ്ങളുടെ സ്നേഹം എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ്. വെല്‍വിഷേഴ്സെന്നാണ് ഞാന്‍ അവരെ വിശേഷിപ്പിക്കാറുള്ളത്. എനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവര്‍’ എന്നായിരുന്നു ആരാധകരെക്കുറിച്ച് മഞ്ജു പറഞ്ഞത്.
‘നടി എന്നതിനപ്പുറം ഞങ്ങളുടെ സ്വന്തമാണ് മഞ്ജു വാര്യര്‍. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും അങ്ങനെ കുറേ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരും മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. നിഷ്കളങ്കമായ ചിരിയാണ് ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആരേയും കുറ്റപ്പെടുത്താതെ ഒരു ചിരിയില്‍ എല്ലാം ഒതുക്കി മുന്നേറുന്നു. ഈ എളിമ നഷ്ടപ്പെടാതിരിക്കട്ടെ. എന്നെല്ലാമാണ് മഞ്ജുവിനെ കുറിച്ച് ആരാധകര്‍ കുറിക്കുന്നത്.
‘ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടി. അതാണ് നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് സൂപ്പറായതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ദൈവത്തിന്റെ കൈപിടിച്ച് നടക്കുന്ന മലയാളികളുടെ സ്വന്തം പെണ്‍കുട്ടിയാണ്. നിലപാടുള്ള വ്യക്തിയാണ്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്ക്കുന്ന സ്ത്രീ. ജീവിതത്തെ ധൈര്യത്തോടെ നേരിടുന്ന വ്യക്തി. അഭിനേത്രി എന്നതിലുപരി ആ പേഴ്സണലാറ്റി ഇഷ്ടമാണ്. മഞ്ജുവിനെ ഞങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദിയെന്ന’ കമന്റും വീഡിയോയ്ക്ക് ആരാധകര്‍ കുറിച്ചിരുന്നു.
ബിഗ് ബജറ്റിലൊരുങ്ങിയ സിനിമയാണ് അജിത്തിന്റെ തുനിവ്. സിനിമയുടെ ഷൂട്ടിനായി പോയപ്പോള്‍ അജിത്തിനൊപ്പം ബൈക്ക് റൈഡും നടത്തിയിരുന്നു മഞ്ജു വാര്യര്‍. തുനിവ് ചെയ്ത ശേഷം മഞ്ജുവിന്റെ പ്രതിഫലവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുനിവില്‍ അഭിനയിച്ചതിന് രണ്ടരക്കോടി രൂപയാണ് മഞ്ജുവിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അസുരനില്‍ ഒരു കോടി രൂപയോളമായിരുന്നു കിട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്റ്റണ്ട് സീക്വന്‍സ് ചെയ്യുമ്പോള്‍ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടനാണ് അജിത്തെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ‘അജിത്ത് സാറിലെ നടനെക്കാളും അദ്ദേഹത്തിലെ വ്യക്തിയോടാണ് ആളുകള്‍ക്ക് സ്നേഹം കൂടുതള്‍. നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്.’
‘അജിത്ത് സാറിനൊപ്പം കുറച്ച് സമയം ചിലവഴിച്ച് കഴിയുമ്പോള്‍ എനിക്ക് തോന്നി ഇദ്ദേഹമെന്താ ഇങ്ങനെ ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ കഴിയുമോ എന്നൊക്കെ. അദ്ദേഹത്തെ കാണാന്‍ വരുന്നവരോട് പോലും വളരെ റസ്പെക്ടോട് കൂടിയാണ് അദ്ദേഹം സംസാരിക്കുന്നത്. ആരെയും കാണിക്കാന്‍ വേണ്ടിയല്ല ആത്മാര്‍ഥമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്ന് നമുക്ക് കാണുമ്പോള്‍ മനസിലാകും.’
അജിത്ത് സാറിനൊപ്പം റൈഡിന് പോയപ്പോള്‍ അദ്ദേഹമാണ് കോസ്റ്റ്യൂമറോട് എന്റെ അളവ് ചോദിച്ച് മനസിലാക്കി സേഫ്റ്റിക്ക് വേണ്ടി റൈഡിങ് ഗിയറും സേഫ്റ്റി ഗിയര്‍, ഷൂസ്, ഹെല്‍മെറ്റ് എല്ലാം അദ്ദേഹം ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ളത് എനിക്ക് വേണ്ടി റെഡിയാക്കി വെച്ചിരുന്നുവെന്നും മഞ്ജു പറയുന്നു.
