മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പതിനെട്ടിന് രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്.
സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദര്‍ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകള്‍ പങ്കുവച്ചാണ് പ്രചാരണം.
പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ട്വിറ്ററിലും ലിജോ സൂര്യ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.
അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോ ജോസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില് സ്ട്രീം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകനായി എത്തുന്നത്. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.’
മലയാളത്തിന്റെ പ്രിയകലാകാരന് ഇന്നസെന്റിന് വിട പറഞ്ഞുവെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റിനെ...
തന്റേതായ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള താരമാണ് ശ്രീനിവാസന്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അധികാരം...
സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്ത്രതിനായി കാത്തിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത...