News
നിലയെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച് മഞ്ജു; കാണുമ്പോള്‍ മീനാക്ഷിയെ ഓര്‍മ്മ വരുന്നെന്ന് പ്രേക്ഷകര്‍
നിലയെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച് മഞ്ജു; കാണുമ്പോള്‍ മീനാക്ഷിയെ ഓര്‍മ്മ വരുന്നെന്ന് പ്രേക്ഷകര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.
മാത്രമല്ല, തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് മഞ്ജു. അജിത്തിനൊപ്പമുള്ള തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം. മഞ്ജു വാര്യരെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടിയും അവതാരകയും ഗായികയും ബിഗ് ബോസ് ഫെയിമുമെല്ലാമായ പേര്‍ളി മാണി.
ഇപ്പോഴിത മഞ്ജു വാര്യര്‍ ആദ്യമായി തന്റെ വീട്ടിലേയ്ക്ക് അതിഥിയായി വന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേര്‍ളി മാണി. പേര്‍ളിയുടെ ലക്കി ചാം നില ബേബിയാണ് മഞ്ജുവിനെ വീട്ടിലേക്ക് വരവേറ്റത്. ആയിഷയിലെ കണ്ണില് കണ്ണില് പാട്ട് ഹിറ്റായപ്പോള്‍ മറ്റുള്ളവരെപ്പോലെ തന്നെ തന്നെകൊണ്ടാകും പോലെ പാട്ടിന് നിലയും ഡാന്‍സ് കളിച്ചിരുന്നു.
ആ വീഡിയോ മഞ്ജുവും തന്റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരുന്നു. ആ വീഡിയോ കണ്ടപ്പോള്‍ മുതല്‍ നിലയെ കാണാനുള്ള ത്രില്ലിലായിരുന്നു മഞ്ജു വാര്യര്‍. കണ്ണില് കണ്ണില് പാട്ട് എവിടെ കേട്ടാലും അറിയാതെ തോള്‍ അനക്കി ചെറിയ സ്‌റ്റെപ്പൊക്കെ വെക്കും ഇപ്പോഴും നില ബേബി.
തന്റെ ഒരു നല്ല സുഹൃത്ത് വരുന്നുണ്ടെന്നാണ് ശ്രീനിഷിനോട് പേര്‍ളി മഞ്ജു വാര്യര്‍ വരും മുമ്പ് പറഞ്ഞത്. പിന്നീട് മഞ്ജു വാര്യരാണെന്ന് പറഞ്ഞപ്പോള്‍ തനിക്കും മേക്കപ്പ് ഇട്ട് തരൂ എന്നാണ് ശ്രീനിഷ് പറഞ്ഞത്. ഞങ്ങളുടെ വീട്ടിലേക്ക് മഞ്ജു ചേച്ചി എത്തിയപ്പോള്‍ എന്ന ക്യാപ്ഷനോടെയായി പേര്‍ളി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കൊണ്ടുവന്ന ഒരു കുഞ്ഞ് സമ്മാനവും മഞ്ജു നിലുവിന് നല്‍കിയിരുന്നു.
തനിക്ക് വളരെ പ്രിയപ്പെട്ട കളറിലുള്ള വസ്തുവാണ് അതെന്നും അതിനാലാണ് അത് വാങ്ങിയതെന്നുമാണ് മഞ്ജു വാര്യര്‍ പേര്‍ളി സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. ‘ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു. ‘അതുവഴി വരുമ്പോള്‍ കാണാമെന്നായിരുന്നു ചേച്ചി പറഞ്ഞത്. നിലുവിനെ കാണാനായാണ് ചേച്ചി വരുന്നതെന്നായിരുന്നു പേളി പറഞ്ഞത്. നിലുവിനെ കണ്ടയുടന്‍ കെട്ടിപ്പിടിക്കുകയായിരുന്നു മഞ്ജു.’
പൊതുവെ അത്ര പെട്ടെന്ന് ആര്‍ക്കും ഹഗ് കൊടുക്കാറില്ല നില…. ഇതെന്ത് പറ്റിയെന്നറിയില്ലെന്നായിരുന്നു’ പേളി ആ രംഗം കണ്ട് പറഞ്ഞത്. നിലയോടൊപ്പം കളിച്ചും പേളിക്കൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു മടങ്ങിയത്. നാല്‍പ്പത്തിയാറ് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഏറെയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത് നിലയെ മഞ്ജു ഹഗ് ചെയ്യുന്ന രംഗമാണ്. വീഡിയോയില്‍ പലയിടത്തായി നിലയുടെ നെറുകയില്‍ ഇടയ്ക്കിടെ ചുംബിക്കുന്ന മഞ്ജുവിനേയും കാണാം.
‘മീനാക്ഷി ചെയ്തത് ഭയങ്കര തെറ്റായി പോയി. ഇത്രയ്ക്കും സ്‌നേഹനിധിയായ ഒരമ്മയുടെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്. ഈ അമ്മയുടെ സ്‌നേഹം അറിയാത്ത മീനാക്ഷി ഭാഗ്യമില്ലാത്ത കുട്ടിയാണ്. പെറ്റമ്മയോളം ഒരു പോറ്റമ്മയും വരില്ല. ചേച്ചി നിലുവിനെ ഹഗ് ചെയ്തപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അന്നേരം ഓര്‍മ്മ വന്നത് മീനാക്ഷിയെയാണ്. ‘അമ്മക്ക് പകരം വെക്കാന്‍ ഒരാളെക്കൊണ്ടും പറ്റില്ലെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ഒരു കമന്റ്. നിലുവിനെ ഹഗ് ചെയ്യുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ശരിക്കും സര്‍െ്രെപസിങ് ആയിരുന്നു.’
‘നിങ്ങളെ രണ്ടാളേയും ഒന്നിച്ച് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം. സിനിമയില്‍ തുടക്കം കുറിച്ചപ്പോഴും ഇടവേളയ്ക്ക് ശേഷം വന്നപ്പോഴും ഒരേപോലെ സ്വീകാര്യത ലഭിച്ച നടി. പരാജയങ്ങളില്‍ തളരരുത് എന്ന് പഠിപ്പിച്ചയാളാണ്. നിങ്ങളുടെ സംസാരം ഒരുപാടിഷ്ടമായി’ എന്നെല്ലാമാണ് പ്രേക്ഷകര്‍ കുറിച്ചത്.
അതേസമയം, മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് തമിഴില്‍ തുനിവും മലയാളത്തില്‍ ആയിഷയുമാണ്. ആയിഷ റിലീസ് ചെയ്തിട്ടില്ല. ഈ വരുന്ന 20ന് ആണ് റിലീസ്. കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം അജിത്ത് കുമാറും എച്ച്.വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മലയാളത്തില്‍ പോലും ഇതുവരെ ചെയ്യാത്ത ആക്ഷന്‍ രംഗങ്ങളാണ് താന്‍ തുനിവില്‍ ചെയ്തതെന്നാണ് സിനിമയുടെ പ്രമോഷനെത്തിയപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്.
