Malayalam
പിലീയിക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു; പീലി ആരെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ
പിലീയിക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു; പീലി ആരെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്‌നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ് ഭാഷകളിലും തിരക്കേറുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കരിയറില്‍ ഉയര്‍ച്ചകളിലേക്ക് മഞ്ജു കുതിക്കുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. തിരിച്ച് വരവില്‍ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു.
വിവാഹമോചനത്തിന് ശേഷം തകര്‍ന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ച ഏവര്‍ക്കും പ്രചോദനമാകുന്നു. 1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ല്‍ ഇരുവരും വിവാഹമോചനം നേടി.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ വിടാതെ പിന്‍തുടരുന്ന ആരാധകരുണ്ട്. മഞ്ജു വാര്യര്‍ എന്തു ചെയ്താലും അവര്‍ക്ക് അതൊരു വിശേഷം തന്നെയാണ്. ഇപ്പോഴിതാ ഒരു പെണ്‍കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവച്ചിരിയ്ക്കുന്നു. ആരാണ് ഈ കുട്ടി എന്നന്വേഷിച്ച് അധികം ദൂരമൊന്നും പോകേണ്ട. പോസ്റ്റിനൊപ്പം ആ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ടാഗ് ചെയ്തിട്ടുണ്ട്.
അതെ, സാക്ഷാല്‍ രമേഷ് പിഷാരടിയുടെ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയതാണ് മഞ്ജു. ‘ഹാപ്പി ബേര്‍ത്ത് ഡേ ഡിയറസ്റ്റ് പീലി, ലവ് യു സോ മച്ച്’ എന്നാണ് മഞ്ജു പറഞ്ഞിരിയ്ക്കുന്നത്. രമേഷ് പിഷാരടിയുമായി നല്ല ഒരു സൗഹൃദ ബന്ധം സൂക്ഷിക്കുന്ന ആളാണ് മഞ്ജു വാര്യര്‍. ഷൂട്ടിങിന്റെ ആവശ്യത്തിനായി ഡല്‍ഹിയിലും വിദേശത്തുമൊക്കെയായ കറങ്ങിയ മഞ്ജുവിന്റെ ഗ്യാങിനൊപ്പം പിഷാരടിയും ഉണ്ടായിരുന്നു. ആ ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.
രമേഷ് പിഷാരടിയുടെയും സൗമ്യയുടെയും മൂന്ന് മക്കളില്‍ മൂത്ത മകളാണ് പീലി എന്ന പൗര്‍ണമി. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പിഷാരടിയും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചിരുന്നു. ഗിരിധര്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്, ഗോവര്‍ധനന്‍ മൂന്നാമത്തെ മകനാണ്. വീരന്‍, ധീരന്‍ എന്നിങ്ങനെയാണ് രണ്ട് ആണ്‍മക്കളെയും പിഷാരടി വിളിക്കുന്നത്.
ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മീനാക്ഷി ഇല്ലാത്തതിന്റെ വിഷമം ഉണ്ടാകും പാവത്തിന്, കുഞ്ഞുങ്ങളോട് ഒക്കെ മഞ്ജുവിന് വല്ലാത്തൊരു ഇഷ്ടമാണ്. ഈ മകള്‍ക്ക് പിറന്നാള്‍ ആശംസിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ സ്വന്തം മകളെ ഓര്‍ത്ത് വിഷമിക്കുന്നുണ്ടാകും മഞ്ജു എന്നിങ്ങനെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
രണ്ടാം വരവില്‍ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജുവിന് കൈനിറയെ ചിത്രങ്ങളാണ്. അസുരനില്‍ ധനുഷിന്റെ നായികയായും തുനിവില്‍ അജിത്തിന്റെ നായികയായും എത്തിയതോടെ താരത്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ബോളിവുഡിലേയ്ക്കും താരം കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവരങ്ങള്‍ കേട്ട് കോരിത്തരിച്ചിരിക്കുകയാണ് മഞ്ജു ആരാധകര്‍.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെയാണ് മഞ്ജു ഇന് അഭിനയിക്കാന്‍ പോകുന്നത്. ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രജനികാന്തിനൊപ്പം മഞ്ജുവും എത്തുന്നത്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170. എന്നാല്‍ അമിതാഭ് ബച്ചന്റെ രംഗങ്ങള്‍ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഇതിന്റെ ഭാഗമായി രജനികാന്ത് തിരുവനന്തപുരത്തേയ്ക്ക് വരുന്നുണ്ട്.
ഒക്ടോബര്‍ 3 ന് വന്ന് പത്ത് ദിവസത്തോളം തിരുവനന്തപുരത്ത് ഉണ്ടാവുമെന്നാണ് വിവരം. രജനികാന്തിന്റെ കൂടെ മഞ്ജു വാര്യരും ഫഹദ് ഫാസിലും ഉണ്ടാവും. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവര്‍ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.
താരമൂല്യവും അഭിനയ മികവുമുള്ള മഞ്ജുവിനെ തേടി നിരവധി സിനിമകളെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാള്‍ ദിനം ആഘോഷിച്ചത്. സിനിമാ ലോകത്തെ നിരവധി പേര്‍ നടിക്ക് ആശംസകളുമായെത്തി. 45 കാരിയായ മഞ്ജുവിന്റെ ഒരു സൂപ്പര്‍ ഹിറ്റ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ടാംവരവില്‍ നടി ലൂസിഫര്‍, ഉദാഹരണം സുജാത, ആയിഷ തുടങ്ങിയ സിനിമകളിലാണ് മഞ്ജു വാര്യര്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്.
