മഞ്ജുവിന്റെ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.താരം ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്. ‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ എന്നാണ് ചിത്രത്തിനു താഴെ കുറിച്ച അടികുറിപ്പ്.
ആമി റിലോഡഡ്, എന്റമ്മോ പൊളി, വൗ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ആരാധകർ മഞ്ജുവിന്റെ സൂപ്പർ പവർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു വാര്യർ ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ മഞ്ജു ഷെയർ ചെയ്യുന്ന യാത്രാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ മലയാളത്തിനു പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ധനുഷ് ചിത്രം അസുരൻ, അജിത് ചിത്രം തുനിവ് എന്നിവയിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചത്. മലയാളത്തിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...