Malayalam
മഞ്ജു വാരിയർ സെറ്റിൽ വെച്ച് ആ സത്യം എന്നോട് തുറന്നടിച്ചു; എന്റെ മറുപടിയിൽ ഞെട്ടിത്തരിച്ചു
മഞ്ജു വാരിയർ സെറ്റിൽ വെച്ച് ആ സത്യം എന്നോട് തുറന്നടിച്ചു; എന്റെ മറുപടിയിൽ ഞെട്ടിത്തരിച്ചു
1963-ല്‍ നടന ഭൂഷണം പൂര്‍ത്തിയാക്കി നാടക രംഗത്ത് കാലുറപ്പിച്ച സേതു ലക്ഷ്മി അനവധി പ്രൊഫഷണല്‍ നാടക സംഘങ്ങളിലും അമേച്ചര്‍ രംഗത്തുമായി ആയിരകണക്കിനു വേദികളില്‍ തന്റെ നടന വൈഭവം തെളിയിച്ചിരിക്കുന്നു. രസതന്ത്രത്തിലൂടെ ചലച്ചിത്ര വേദിയിൽ തുടക്കം കുറിച്ച സേതുലക്ഷ്മി n വിനോദയാത്ര, ഈ കണ്ണി കൂടി, ലഫ്റ്റ് റൈറ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ചെറിയ കഥാപാത്രങ്ങളാണ് തനിയ്ക്ക് ലഭിക്കുന്നതെങ്കിലും അത് അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ മുന്നിലാണ് സേതുലക്ഷ്മി… ഹൗ ഓള്‍ഡ് ആര്‍ യു,വിലെ കഥാപാത്രം അതിനൊരുദാഹരണമാണ്. ഇപ്പോൾ ഇതാ ആ സെറ്റിലുണ്ടായ മറക്കാൻ പറ്റാത്ത അനുഭവം തുറന്നു പറയുകയാണ് . മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സേതുലക്ഷ്മി മനസ്സ് തുറന്നത്
സേതുലക്ഷ്മിയുടെ വാക്കുകളിലേക്ക്…
ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിൽ വെച്ച് ഒരു പെൺകുട്ടി ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നു. ആ പെൺകുട്ടിയായിരുന്നു ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്. എന്നാൽ ഇത്രയും നാൾ മോളുടെ അഭിനയം കണ്ട് ഞാൻ ആണ് ഞെട്ടിയതെന്ന് തിരിച്ച് മറുപടി നൽകി. വലിയ നടിയായത് കൊണ്ട് മോള് എങ്ങനയായിരിക്കും പെരുമാറുകഎന്ന യെന്ന് അമ്മയ്ക്കായിരുന്നു പേടിയെന്ന് മഞ്ജുവിനോട് പറഞ്ഞു.
സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹമായിരുന്നു എന്നോട് കാണിച്ചതെന്നും സേതുലക്ഷ്മി പറഞ്ഞു.
കാട്ടുകുതിര, ദ്രാവിഡ വൃത്തം, ഭാഗ്യ ജാതകം, ചിന്ന പാപ്പാന്‍ തുടങ്ങിയ നാടകങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി അംഗീകാരവും പല തവണ സേതുലക്ഷ്മി കരസ്ഥമാക്കി. നാടക ചലച്ചിത്ര വേദികളില്‍ തിളങ്ങിനിന്ന സേതു ലക്ഷ്മിയുടെ നാലുമക്കളില്‍ ഏക മകനാണു പ്രമുഖ ചാനല്‍ ഷോ ആയ കോമഡി എക്‌സ്പ്രസ്സിലൂടെ പ്രേക്ഷക പ്രശംസ നേടിയ കിഷോര്‍ .
