Connect with us

മകനുമായി മണിയൻ പിള്ള രാജു റേഷൻ കടയിൽ; കടയിലെത്തിയപ്പോൾ സംഭവിച്ചത്!

Malayalam

മകനുമായി മണിയൻ പിള്ള രാജു റേഷൻ കടയിൽ; കടയിലെത്തിയപ്പോൾ സംഭവിച്ചത്!

മകനുമായി മണിയൻ പിള്ള രാജു റേഷൻ കടയിൽ; കടയിലെത്തിയപ്പോൾ സംഭവിച്ചത്!

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സൗജന്യ റേഷനാണ് ജനങ്ങൾക്ക് നല്ലകുന്നത്. റേഷനരി വാങ്ങുന്നതില്‍ എനിക്കൊരു നാണക്കേടുമില്ലെന്ന് മണിയന്‍പിള്ള രാജു. ഇന്ന് റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നും തനിക്ക് അത് നന്നായി അറിയാം . മനോരമയുമായുള്ള അഭിമുഖത്തിലാണ് റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ഒരാൾ തന്നോട് കാണിച്ചത് തുറന്ന് പറഞ്ഞത്

‘റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു ഒരാളുടെ പ്രതികരണം. എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയത്. കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.’

‘നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

Maniyanpilla Raju

More in Malayalam

Trending

Recent

To Top