Actor
30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു
30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ, നിർമാതാവ് എന്ന് തുടങ്ങി മണിയൻപിള്ള രാജു കൈവെയ്ക്കാത്ത മേഖലകളില്ല.
ക്യാന്‍സർ രോഗബാധിതനായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നുവെന്ന് പറയുകയാണ് നടൻ. തൊണ്ടയില്‍ ക്യാന്‍സർ ആയിരുന്നു. ക്യാൻസർ സർവൈവർ എന്ന് പറയാം. 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്. ചികിത്സയുടെ സമയത്ത് ചില പടങ്ങളൊക്കെ വന്നെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. ഈ മാസം മുതല്‍ എന്തായാലും പുതിയ പടങ്ങള്‍ ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
ചിലര് പറയും അസുഖ കാര്യം ഒന്നും വെളിയിൽ പറയരുതെന്ന്. അതുകൊണ്ട് എന്ത് കാര്യമാണുള്ളത്. നമുക്ക് ഒരു അസുഖം വന്നാൽ പറയണം. അതായത് എന്തുകൊണ്ട് ക്ഷീണിച്ചു എന്നൊക്കെയുള്ള കാര്യം പറയണം. ഇടയ്ക്ക് നന്നായി ക്ഷീണിച്ചു. എനിക്ക് 82 കിലോ ഉണ്ടായിരുന്നു. അസുഖം കഴിഞ്ഞപ്പോഴത്തേക്കും 16 കിലോ കുറഞ്ഞു. അപ്പോള്‍ 66 ആയി. ഇപ്പം ഏതാണ്ട് 69 അടുത്തത് എത്തി. ഇനി ഒരു 72 ആക്കണം. അതാണ് എന്റെ ഉയരത്തിന് ആവശ്യമായ ഭാരം.
ശ്രീകുമാരന്‍ തമ്പി സാറിന്റെ മോഹിനിയാട്ടത്തിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഇപ്പോള്‍ 50 വർഷമായി. മലയാളത്തിൽ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് ഞാനാണ്. യൂണിറ്റിൽ ഒരു നായകൻ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കിൽ എന്റെ സെറ്റിലെ എല്ലാവർക്കും ഓറഞ്ച് ജ്യൂസ് കഴിക്കാന്‍ ലഭിച്ചിരിക്കണം. അത് നിർബന്ധമാണ്. അല്ലാതെ ഇവരുടെയൊക്കെ മുമ്പിലൂടെ നായികനും നായികയ്ക്കും മാത്രം ജ്യൂസ് കൊടുക്കുന്ന പരിപാടിയില്ല. കാരണം ഞാനൊക്കെ അത് കണ്ട് ഒരുപാട് വിഷമിച്ച് ഇരുന്നിട്ടുണ്ടെന്നും മണിയന്‍ പിള്ള രാജു പറുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുഡിൽ കൊതിയുള്ള ആളാണ് ഞാന്‍. എ ഏത് രാജ്യത്ത് പോയാലും നല്ല ഫുഡ് അന്വേഷിച്ച് പോയി കഴിക്കും. അങ്ങനെയുള്ള എന്റ തുടക്ക കാലത്ത് ഫിഷ് ഫ്രൈ മട്ടന്‍ എന്നിവയൊക്കെ കിട്ടുക നസീർ സർ അടക്കമുള്ള താരങ്ങള്‍ക്കാണ്. താഴേയുള്ള ഞങ്ങള്‍ക്ക് കിട്ടുക ബീഫ് ചാറോ മത്തിക്കറിയോ ആയിരിക്കും. ലൈറ്റ് ബോയ്സിനൊക്കെ രണ്ട് പൊതിയാണ് നല്‍കുക. ഒന്നില്‍സാമ്പാർ സാധം ഒന്നിൽ തൈര് സാധം .അല്ലെങ്കിൽ ടൊമാറ്റോ റൈസോ ആയിരിക്കും. ഇവർ മാറിയിരുന്ന് പിച്ചക്കാർ കഴിക്കുന്നത് പോലെ കഴിക്കുമ്പോൾ എനിക്ക് സങ്കടം വരും. അന്ന് ഞാൻ വിചാരിച്ചതാണ് എന്നെങ്കിലും സിനിമ എടുക്കുകയാണെങ്കില്‍ എല്ലാവർക്കും ഒരു പോലെ ഭക്ഷണം കൊടുക്കണമെന്ന്. ഒരു 10 ലക്ഷം രൂപയുടെ ഡിഫറൻസ് വരുമായിരിക്കും. പക്ഷെ എന്ത് സന്തോഷമായിട്ടായിരിക്കും അർ വീട്ടിൽ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
തുടരും എന്ന സിനിമ ഇറങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ ചിപ്പിയോട് പറഞ്ഞിരുന്നു ഇതോടെ രഞ്ജിത് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആകുമെന്ന്. അതുപോലെ തന്നെ റിലീസിന്റെ അന്ന് രാവിലെ സമാനമായ ഒരു മെസേജ് തരുണ്‍ മൂർത്തിക്കും അയച്ചിരുന്നു. രാജു ചേട്ടന്റെ പ്രഡിക്ഷന്‍ കറക്ടായെന്ന് പടം റിലീസ് ചെയ്തതിന് ശേഷം തരൂണ്‍ പറഞ്ഞു.
ഏതാണ് പത്ത് കൊല്ലമായിട്ട് ഈ ഒരു വിഷയവുമായിട്ട് നടക്കുകയാണ് രഞ്ജിത്ത്. പല സംവിധായകർ വന്നെങ്കിലും ഒന്നും മുന്നോട്ട് പോയില്ല. ഒടുവില്‍ തരുണ്‍ മൂർത്തി വന്നതോടെയാണ് ആ കോംമ്പോ സെറ്റാകുന്നത്. എന്റെ പേര് അതിന് അകത്ത് സജസ്റ്റ് ചെയ്തത് രഞ്ജിത്താണ്. ഞാന്‍ മേക്കപ്പ് ഒക്കെ ഇട്ട് ചെന്നപ്പോള്‍ സംവിധായകന്‍ ഹാപ്പി ആയിരുന്നില്ല. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ മേക്കപ്പ് മാന്റെ സഹായത്തോടെ ലുക്ക് മാറ്റി ചെന്നപ്പോള്‍ എല്ലാവരും ഹാപ്പിയായി.
മോഹന്‍ലാലും ഞാനും ദിവസവും വിളിക്കുന്നവരും തമാശ പറയുന്നുവരും ആണ്. തുടരും റിലീസിന് മുമ്പ് അതുപോലെ അദ്ദേഹത്തെ വിളിച്ച് ഇത് ലാലിന്റെ ശക്തമായ തിരിച്ച് വരവ് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് ഞാന്‍ എവിടെയാണ് പോയത് എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചതെന്നും മണിയന്‍പിള്ള പറയുന്നു.
വർഷങ്ങളായി സിനിമയിൽ തുടരുന്ന അദ്ദേഹത്തിന് സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഇതിൽ മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചു.
അതേസമയം, 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.
എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകൾ പറയാറുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മിൽ കാണാറുണ്ടെന്നും, എന്നാൽ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയിൽ എന്നെക്കൂടെ ഉൾപ്പെടുത്തണമെന്ന് പറയാൻ തോന്നാറില്ലെന്നും താരം പറഞ്ഞു. ഒന്നുകിൽ തനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കിൽ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
‘മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കു, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.
അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ല,’ മണിയൻപിള്ള രാജു പറഞ്ഞു.
മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും കണ്ടപ്പൊഴായിരുന്നു മണിയൻപിള്ള രാജുവിന്റെ രൂപ മാറ്റം എല്ലാവരും ശ്രദ്ധിച്ചത്. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച് മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കേണ്ടി വന്ന അവസ്ഥയുണ്ടായതിനെ കുറിച്ച് ഒരു വർഷം മുമ്പ് മണിയൻ പിള്ള രാജു തുറന്ന് പറഞ്ഞിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തിൽ ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. കോവിഡ് രോഗം നൽകിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ വേദനയും ചേർന്നപ്പോൾ ആകെ വിഷമിച്ചു. മനസ് ദുർബലമാകാതെ പിന്തുണച്ചത് ഡോക്ടർമാർ ആയിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്.
അതേസമയം തുടരും എന്ന മോഹൻലാൽ ചിത്രത്തിലാണ് മണിയൻപിള്ള രാജു അവസാനമായി അഭിനയിച്ചത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നാളുകൾക്ക് ശേഷം മണിയൻപിള്ള രാജുവും മോഹൻലാലും ഒന്നക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച് കോംബോയായിരുന്നു മോഹൻലാൽ-മണിയൻപിള്ള രാജു. കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
