Malayalam Articles
മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ കാരണക്കാരനായ ഒരുത്തന് ഈ വീട്ടില്‍ പെണ്ണില്ല !! മണിയന്‍പിള്ള രാജുവിന്റെ കല്യാണം മുടങ്ങിയ കഥ…
മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ കാരണക്കാരനായ ഒരുത്തന് ഈ വീട്ടില്‍ പെണ്ണില്ല !! മണിയന്‍പിള്ള രാജുവിന്റെ കല്യാണം മുടങ്ങിയ കഥ…
മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ കാരണക്കാരനായ ഒരുത്തന് ഈ വീട്ടില്‍ പെണ്ണില്ല !! മണിയന്‍പിള്ള രാജുവിന്റെ കല്യാണം മുടങ്ങിയ കഥ…
സിനിമാകാര്‍ക്ക് പെണ്ണ് കിട്ടുക എന്നത് ഇന്ന് പോലും കുറച്ച് പ്രയാസമുള്ള കാര്യമാണ്. അപ്പോൾ 1980 കളിലെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോൾ കണ്ടിഷ്ടപ്പെട്ട പെണ്ണിന്റെ ആലോചന മറ്റൊരാൾ കാരണം മുടങ്ങിയാലോ ?! മോഹൻലാൽ കാരണം മണിയൻപിള്ള രാജുവിന്റെ ഒരു കല്യാണം ഇങ്ങനെ മുടങ്ങിയിട്ടുണ്ട്.
ഒരു അകന്ന ബന്ധു പറഞ്ഞത് കൊണ്ടാണ് മണിയന്‍പിള്ള രാജു അന്നാ പെണ്ണ് കാണാന്‍ പോവുന്നത്. ‘ഇന്ദിര’ എന്ന് പേരുള്ള പെണ്‍കുട്ടിയെ രാജുവിന് വളരെയധികം ഇഷ്ട്ടമായി. സിനിമാക്കാരന് പെണ്ണിനെ കൊടുക്കാന്‍ താല്‍പര്യമില്ലാത്ത ആളുകളായിരുന്നു പെൺവീട്ടുകാർ. എന്നാൽ, രാജുവിന്‍റെ ബന്ധുവിന്‍റെ നിര്‍ബന്ധത്തില്‍ ‘ജാതകം’ നോക്കി കളയാം എന്ന് മനസ്സില്ലാമനസ്സോടെ അവർ തീരുമാനിച്ചു. എക്സ്-മിലിട്ടറിക്കാരനായ പെണ്ണിന്റെ ആച്ഛന് സിനിമാക്കാരെ തീരെ ഇഷ്ട്ടമില്ല. പക്ഷെ, ജാതകം നോക്കിയപ്പോള്‍ നല്ല പൊരുത്തം.
പെണ്‍കുട്ടിയുടെ അച്ഛനൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും അതോടെ ചെറിയ താല്‍പര്യമായി. രാജുവിന്‍റെ സിനിമകൾ ഒന്നും തന്നെ കുട്ടിയുടെ അച്ഛന്‍ മുന്‍പ് കണ്ടിട്ടില്ല.രാജുവിന് പ്രധാന വേഷമുള്ള ‘അറിയാത്ത വീഥികൾ’ എന്ന കെ.എസ് സേതുമാധവന്‍ ചിത്രം കൊല്ലത്ത് കളിക്കുന്നുണ്ടെന്ന് രാജുവിന്‍റെ ബന്ധു
വീട്ടുകാരെ അറിയിച്ചു. ചിത്രത്തില്‍ പ്രധാന വേഷത്തിലാണെങ്കിലും ഒരു ബലാത്സംഗ ശ്രമത്തില്‍ കൊലപാതകിയും വില്ലനുമെല്ലാമായി രാജു മാറുന്ന ചിത്രമായിരുന്നു അറിയാത്ത വീഥികൾ.
സിനിമ കണ്ടിറങ്ങിയ കുട്ടിയുടെ ആച്ഛന്‍ രാജുവിന്‍റെ ബന്ധുവിനോട് പൊട്ടിത്തെറിച്ചു ”അയാൾക്ക് എന്‍റെ മോളെ കൊടുക്കില്ല. ഒരു തെറ്റും ചെയ്യാത്ത മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ കാരണം അയാളാണ്. വൃത്തികെട്ടവനാണയാൾ. സിനിമയില്‍ ഇതാണ് ആ പരനാറിയുടെ അവസ്ഥയെങ്കില്‍ ജീവിതത്തിലെന്തായിരിക്കും ?! അത് കൊണ്ട് ഈ ആലോചന ഇവിടെ നിര്‍ത്തികൊള്ളണം.”
പെണ്‍കുട്ടിയുടെ പിതാവിന്‍റെ ഇഷ്ടക്കേട് കാരണം ആ കല്യണാലോചന മുടങ്ങി. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം ദൈവ നിയോഗം പോലെ ഇന്ദിര തന്നെയായിരുന്നു മണിയന്‍പിള്ള രാജുവിന്‍റെ ജീവിതസഖിയായി മാറിയത്.
Maniyan Pilla Raju’s Marriage Cancelled
