എന്റെ കയ്യില്‍ ഉണ്ടായിരുന്ന ആകെയുള്ള പത്ത് രൂപയാണ് ഞാൻ നിനക്ക് തന്നത് ; നിനക്ക് വിശപ്പ് സഹിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം ;കൊച്ചിന് ഹനീഫയെക്കുറിച്ച് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവുമായി മണിയന്‍പിള്ള രാജു

പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാകാത്ത മുഖമാണ് കൊച്ചിന് ഹനീഫ. ഇപ്പോഴിതാ പഴയകാല മദ്രാസ് സിനിമാ ജീവിതത്തില്‍ തനിക്ക് ഉണ്ടായിരുന്ന ഉറ്റമിത്രം കൊച്ചിന് ഹനീഫയുമായി ബന്ധപെട്ടു ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയന്‍പിള്ള രാജു. ‘മദ്രാസില്‍ എനിക്ക് അന്ന് വലിയ സുഹൃത്തുക്കള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഞാന്‍ അന്ന് ഉമാ ലോഡ്ജില്‍ താമസിക്കുമ്ബോള്‍ എനിക്കൊപ്പം ഉണ്ടായിരുന്നത് ഒന്ന് കൊച്ചിന് ഹനീഫ, പിന്നെ സംവിധായകന് കമല്‍, ജോര്‍ജ്ജ് കിത്തു എന്നിവരാണ്. അന്നവര്‍ അസോസിയേറ്റ് ആയിരുന്നു. അന്ന് വളരെ ബുദ്ധിമുട്ടിയുള്ള ജീവിതമായിരുന്നു, ഹനീഫയെ എനിക്ക് മറക്കാനേ കഴിയില്ല. ഞാന്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ആളാണ്.
ഹനീഫയൊന്നും അങ്ങനെയല്ല. ഒരു ദിവസം ഞാന്‍ ആഹാരം കഴിക്കാന്‍ പൈസ ഇല്ലാതിരുന്നത് കൊണ്ട് ഹനീഫയുടെ കയ്യില്‍ നിന്ന് പത്ത് രൂപ കടം വാങ്ങി. അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഹനീഫ പോകുന്നത് ഞാന്‍ കണ്ടില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇന്ന് എന്താ ഹനീഫ ആഹാരം കഴിക്കാന്‍ പോകാത്തതെന്ന്?. അപ്പോള്‍ ഹനീഫ പറഞ്ഞു. ‘എന്റെ കയ്യില്‍ ഉണ്ടായിരുന്ന ആകെയുള്ള പത്ത് രൂപയാണ് നിനക്ക് കാപ്പി കുടിക്കാന്‍ തന്നത്’.
അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ എന്തിനാണ് മനുഷ്യാ ഇങ്ങനെ ചെയ്തത്. അതിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘എനിക്ക് അറിയാം നിനക്ക് വിശപ്പ് സഹിക്കാന്‍ പറ്റില്ലെന്ന് എനിക്കൊക്കെ ഇത് ശീലമാണെടോ’,അങ്ങനെ പറഞ്ഞ ഹനീഫയെ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല’. മണിയന് പിള്ള രാജു പറയുന്നു
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...