Malayalam Breaking News
എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ എന്റെ കൂട്ടുകാരോട് ഹനേനെ കുറിച്ച് അന്വേഷച്ചപ്പോള്‍ സംഭവം സത്യമാണ്: മണികണ്ഠന്‍

കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന ഹനാന് പിന്തുണയുമായി മണികണ്ഠന്‍ ആചാരി. ഫെയ്‌സ്ബുക്ക് ലൈവിലെത്തിയെങ്കിലും ഹനാനെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഹനാന് പിന്തുണയുമായി മണികണ്ഠനെത്തിയത്.
സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ താന്‍ അംഗീകരിക്കുന്നെന്ന് മണികണ്ഠന്‍. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട്. പിന്നെ അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും എന്നും മണികണ്ഠന്‍ പറഞ്ഞു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ സിനിമയില്‍ ഹനാന് അവസരം ലഭിച്ചപ്പോള്‍ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാന്‍ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Manikandan supports Hanan