Malayalam Breaking News
റെഡി ആയിക്കോ…മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ചിന് ഇനി നിമിഷങ്ങള്‍ മാത്രം…
റെഡി ആയിക്കോ…മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ചിന് ഇനി നിമിഷങ്ങള്‍ മാത്രം…
റെഡി ആയിക്കോ…മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ചിന് ഇനി നിമിഷങ്ങള്‍ മാത്രം…
കുഞ്ചാക്കോ ബോബന് കേന്ദ്രകഥാപാത്രമായെത്തുന്ന മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ചിന് ഇനി മണിക്കൂറകള്‍ മാത്രം. ഇന്ന് വൈകിട്ട് 6.30യ്ക്ക് കൊച്ചി ലുലു മാളില്‍ വെച്ചാണ് ഓഡിയോ ലോഞ്ച്. ഓഡിയോ ലോഞ്ചില്‍ മൂന്ന് പുതിയ സംഗീത സംവിധായകരെയും പരിചയപ്പെടുത്തും. പ്രസ്തുത ചടങ്ങില്‍ പിന്നണി ഗായിക സയനോരയും പങ്കെടുക്കും.
സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയായെത്തുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നിമിഷ സജയന് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെയും നായികയാകുകയാണ്.
ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്, റോണി ഡേവിഡ്, സൗബിന് ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ സൗമ്യ സദാനന്ദനാണ് സംവിധാനം. ടോണിയാണ് തിരക്കഥ.
Mangalyam Thanthunanena audio launch today
