അപ്പോൾ പോകുവല്ലേ ,കല്യാണം കൂടാൻ ? ക്ലീൻ ‘U’ സർട്ടിഫിക്കറ്റുമായി മാംഗല്യം തന്തുനാനേ സെപ്റ്റംബർ 20 ന് തിയേറ്ററുകളിലേക്ക് !!!
സൗമ്യ സദാനന്ദൻ ഒരുക്കുന്ന മാംഗല്യം തന്തുനാനേന തിയേറ്ററിലേക്കെത്താൻ ഒരുങ്ങുകയാണ് . മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ് ചിത്രത്തിൽ നായിക നായകന്മാരായി എത്തുന്നത്. റോയിയുടെയും ക്ലാരയുടെയും മാംഗല്യ വിശേഷങ്ങളുമായി എത്തുന്ന മാംഗല്യം തന്തുനാനേന , സൗമ്യ സദാനന്ദന്റെ ആദ്യ ചിത്രമാണ്.
ശാന്തി കൃഷ്ണ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് ഈ സിനിമയുടെ പ്രധാന ആകർഷണമാണ് . സാധാരണ കുടുംബങ്ങളിലെ പോലെ ഭാര്യക്കും അമ്മക്കും നടുവിൽ വലയുന്ന നായകനാണ് കുഞ്ചാക്കോ ചിത്രത്തിൽ. പൊട്ടിച്ചിരിപ്പിച്ച ട്രെയിലറിന് പിന്നാലെ ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് മാംഗല്യം തന്തുനാനേന .
ശാന്തി കൃഷ്ണക്ക് പുറമെ അലൻസിയർ , ഹരീഷ് കണാരൻ , വിജയ രാഘവൻ , ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നല്ലൊരു കുടുംബ ചിത്രമായാണ് മാംഗല്യം തന്തുനാനേന സൗമ്യ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...