News
ഗ്രാമി പുരസ്കാര ജേതാവ് മാന്‍ഡിസയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഗ്രാമി പുരസ്കാര ജേതാവ് മാന്‍ഡിസയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Published on
ഗ്രാമി പുരസ്കാര ജേതാവും അമേരിക്കന്‍ ഐഡല്‍ 2006 മത്സരാര്‍ത്ഥിയുമായ പ്രമുഖ ഗായിക മാന്‍ഡിസ അന്തരിച്ചു. 47 വയസായിരുന്നു. ഫ്രാന്ക്ലിന് ടെന്നിസ്സിയിലെ വീട്ടില്‍ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണ കാരണം വ്യക്തമായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഗായികയുടെ ടീം തന്നെയാണ് മരണവാര്‍ത്ത പങ്കുവച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പള്ളിയിലെ ഗായക സംഘത്തിലൂടെയാണ് സംഗീത രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് അമേരിക്കന്‍ ഐഡിയലിന്റെ അഞ്ചാം സീസണിലൂടെയാണ് മാന്‍ഡിസ ശ്രദ്ധേയയായി. 2007ല്‍ ട്രൂ ബ്യൂട്ടി എന്ന ആദ്യ ആല്‍ബം പുറത്തിറക്കി.
ഫ്രീഡം. ഇറ്റ്സ് ക്രിസ്മസ്, വാട്ട് ഇഫ് വീ വെയര്‍ റിയല്‍, ഔട്ട് ഓഫ് ദി ഡാര്‍ക്, ഓവര്‍കം തുടങ്ങിയവയാണ് പ്രധാന വര്‍ക്കുകള്‍. 2010, 2012, 2014 തുടങ്ങിയ വര്‍ഷങ്ങളിലാണ് ഗ്രാമി അവാര്‍ഡ് നേടുന്നത്.
Continue Reading
You may also like...
Related Topics:news
