നടന്‍ മാമുക്കോയ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ കേരളക്കര
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മാമുക്കോയ. നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ അദ്ദേഹം ഇപ്പോഴും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ്. ഇപ്പോഴിതാ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.
നടനെ കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയതായും വിവരമുണ്ട്. നിലവില്‍ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയിലാണ്. കാളിക്കാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വണ്ടൂര്‍ പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ നടന്‍ മാമുക്കോയക്ക് ഇന്നലെ രാത്രി 8.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാണികള്‍ക്കൊപ്പവും മറ്റും ഫോട്ടോ എടുക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു.
തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് കാരണമെന്നും കാര്‍ഡിയോളജി വിഭാഗത്തിന്റെ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് പതിവ് ചികിത്സ നല്‍കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
രാത്രി ഒരു മണിയോടെ മാമുക്കോയയെ വണ്ടൂരില്‍ നിന്നു ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് മലയാളികള്‍ ഓരോരുത്തരും.
കോഴിക്കോടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയും മലയാള സിനമിയില്‍ ശ്രദ്ധിക്കപ്പെട്ട മാമുക്കോയയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ് എന്നാണ്. കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടക പ്രവര്‍ത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1946 ല്‍ കോഴിക്കോട് ജില്ലയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി ആയിരുന്നു ജനനം. നാടതക്കിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള രംഗപ്രവേശനം. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്.
1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു.ധ4പ പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ തിളങ്ങി.
നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, കളിക്കളത്തിലെ പോലീസുകാരന്‍ ,ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍ ,ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരന്‍ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പന്‍ ദ ഗ്രേറ്റ്.
അടുത്തിടെ അദ്ദേഹത്തിന് യുഎഇ ഗോള്‍ഡന്‍ വിസയും ലഭിച്ചിരുന്നു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് മാമുക്കോയ വീസ പതിച്ച എമിറേറ്റ്‌സ് െഎഡി ഏറ്റുവാങ്ങി. പ്രിയസുഹൃത്ത് ഇന്നസെന്റിന്റെ വിയോഗം താങ്ങാനാകാതെ ദുഃഖത്തിലായിരുന്നു അദ്ദേഹം.
മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റായിരുന്ന ഇന്നസന്റ് സംഘടനയെ വളരെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിച്ചുവെന്ന് മാമുക്കോയ പറഞ്ഞു. സിനിമാക്കാരനെന്നതിലുപരി എല്ലാവരോടും ആത്മബന്ധം പുലര്‍ത്തിയിരുന്ന നടനായിരുന്നു അദ്ദേഹം. എല്ലാവരുടെയും സ്വകാര്യ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നിരുന്ന മനുഷ്യസ്‌നേഹി.
ഞാനും ഇന്നസന്റും ഒരുകാലത്ത് താരജോഡികളായിരുന്നു. എത്രയോ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. തുടര്‍ച്ചയായി ആറും ഏഴും സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങളന്ന് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയിരുന്നത്.1990 മുതല്‍ 2000 വരെയുള്ള കാലത്ത് ഞങ്ങള്‍ തിരക്കിട്ട് അഭിനയിച്ചു.
സംവിധായകന്‍, നിര്‍മാതാവ്, മറ്റു അണിയറപ്രവര്‍ത്തകര്‍ എന്നിവരോടെല്ലാം തന്റെ നിലപാട് വ്യക്തമായും പ്രകടമാക്കിയിരുന്ന നടനായിരുന്നു. അമ്മയുടെ യോഗത്തിലായിരുന്നു അദ്ദേഹത്തെ അവസാനമായി നേരില്‍ കണ്ടത്. പിന്നീട് ഇടയ്ക്കിടെ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു.
പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു ഏറ്റവുമൊടുവില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. അസുഖം കാരണം വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം അന്ന്. ആ ചിത്രത്തിലഭനയിച്ച നെടുമുടി വേണു, കെപിഎസി ലളിത എന്നിവരും രോഗബാധയാല്‍ വലഞ്ഞിരുന്നു. ഇവരുടെയെല്ലാം വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മാമുക്കോയ അന്ന് പറയുകയുണ്ടായി.
