Connect with us

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകളായി ജനിക്കണം ;അച്ഛനൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് അഭിരാമി സുരേഷ്

Movies

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകളായി ജനിക്കണം ;അച്ഛനൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് അഭിരാമി സുരേഷ്

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകളായി ജനിക്കണം ;അച്ഛനൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് അഭിരാമി സുരേഷ്

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമം പങ്കുവെച്ചുള്ള കുറിപ്പുകളും, അച്ഛനൊപ്പമുള്ള ചിത്രങ്ങളുമൊക്കെയായി അമൃതയും അഭിരാമിയും എത്തിയിരുന്നു.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് അഭിരാമി പറയുന്നു. കുടുംബസമേതമായുള്ള ചിത്രവുമായാണ് അഭിരാമി എത്തിയത്. വിഷമം പങ്കുവെച്ചെത്തിയ അഭിയെ ആരാധകരും ആശ്വസിപ്പിച്ചിരുന്നു. മറ്റൊരു ലോകത്തിരുന്ന് അച്ഛന്‍ നിങ്ങളെയെല്ലാം കാണുന്നുണ്ടാവും, ആ കരുതല്‍ എന്നും നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടാവുമെന്നുമായിരുന്നു കമന്റുകള്‍.

നിങ്ങളുടെ മകളായി വീണ്ടും ജനിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ കാവൽ മാലാഖ, എന്റെ ഗുരു, എന്റെ വെളിച്ചം, എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ എല്ലാം, എന്റെ അച്ഛൻ എന്നായിരുന്നു അഭിരാമി കുറിച്ചത്. അച്ഛൻ കൂടെയുണ്ടാവും മോളെ. അദൃശ്യ ശക്തിയായി. വിഷമിക്കാതിരിക്കൂ. ഞങ്ങളുണ്ട് കൂടെ. ദേഹമേ വിട്ടൊഴിഞ്ഞുള്ളു. ദേഹി ഒപ്പമുണ്ട്. പ്രാർത്ഥനകളിൽ എന്നും കൂടെച്ചേർക്കുക എന്നുമായിരുന്നു ആരാധകർ അഭിയോട് പറഞ്ഞത്.

അച്ഛനെക്കുറിച്ച് നേരത്തെയും അഭിരാമി വാചാലയായിരുന്നു. എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെയാണ് വളർത്തിയത്.

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ അച്ഛേം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ “ എന്ന് .
പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാൻ കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദിയെന്നുമായിരുന്നു മുൻപ് അഭിരാമി കുറിച്ചത്.

എന്നെ ഞാനാക്കി മാറ്റിയ സംഗീതം എനിക്ക് സമ്മാനിച്ചത് അച്ഛനാണ്. പ്രതിസന്ധികളിലൂടെ കടന്ന് പോവുമ്പോള്‍ തളരണ്ട എന്ന് പറഞ്ഞ് എല്ലാത്തിനും കട്ടക്ക് കൂടെ നിന്ന് എന്നെ നയിച്ചത് അച്ഛനും അമ്മയുമാണ്. ഒരു കൂട്ടുകാരനെപ്പോലെ എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും അച്ഛന്‍ തന്നിരുന്നു. ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അച്ഛന്‍ കൂടെയുണ്ടായിരുന്നുവെന്ന് മുന്‍പ് അമൃതയും കുറിച്ചിരുന്നു.

More in Movies

Trending

Recent

To Top